ഇനി ഷോപ്പിംഗ് ആമസോണ്‍ പേയിലൂടെ; പുതിയ സംവിധാനവുമായി ആമസോണ്‍

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ സംവിധാനമായ ആമസോണ്‍ പേ അവതരിപ്പിച്ചു. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് യുപിഐ ഐഡി നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ്, ദൈനംദിന ആവശ്യങ്ങള്‍, ബില്‍ പേയ്‌മെന്റുകള്‍, റീചാര്‍ജ് എന്നിവ എളുപ്പത്തില്‍ സാധ്യമാക്കാന്‍ കഴിയും. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് ഉപയോഗം പൂര്‍ണമായും ഒഴിവാക്കാം.
'ആമസോണ്‍ പേ' ആമസോണിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിച്ച് പണ ഉപയോഗം കുറക്കുവാനും ആമസോണ്‍ യു പി ഐലൂടെ സാധിക്കും. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ നിന്നും ആമസോണ്‍ ലോഗ് ഇന്‍ ചെയ്തശേഷം ഷോപ് ചെയ്യാന്‍ പേയ്‌മെന്റ് മാര്‍ഗ്ഗമായി യു പി ഐ തിരഞ്ഞെടുക്കാം.
https://www.facebook.com/Malayalivartha
























