Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ടിഎംഎ ഷേപ്പിങ് യങ് മൈന്‍ഡ്സ് പ്രോഗ്രാം 26 ന് തിരുവനന്തപുരത്ത്

23 SEPTEMBER 2025 05:11 PM IST
മലയാളി വാര്‍ത്ത
ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) സംഘടിപ്പിക്കുന്ന ഷേപ്പിങ് യങ് മൈന്‍ഡ്സ് പ്രോഗ്രാ(എസ് വൈഎംപി-2025)മില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ വിദ്യാര്‍ത്ഥികളുമായും യുവ പ്രൊഫഷണലുകളുമായും സംവദിക്കും. ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍റെ (എഐഎംഎ) സഹകരണത്തോടെ സെപ്റ്റംബര്‍ 26 ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് പരിപാടി നടക്കുന്നത്.


രാവിലെ 9.45 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എയര്‍ മാര്‍ഷല്‍ ഐപി വിപിന്‍ എവിഎസ്എം വിഎം (റിട്ട.), എഐഎംഎ ഡയറക്ടര്‍ മാധവ് ശര്‍മ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ടിഎംഎ പ്രസിഡന്‍റ് ജി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. ടിഎംഎ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഗോപിനാഥ് ചടങ്ങിന് നന്ദി പറയും.

കേരളത്തിലെ 30 വയസ്സിന് താഴെയുള്ള യുവാക്കളുടെ നേതൃമികവില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പരിപാടിയെന്ന നിലയിലാണ് എസ് വൈഎംപി-2025 ആസൂത്രണം ചെയ്തിട്ടുള്ളത്. സമ്മേളനത്തില്‍ 1000-ത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സെല്‍ഫ്-മാനേജ്മെന്‍റ്, കരിയര്‍ പ്ലാനിംഗ്, നേതൃപാടവം, പ്രൊഫഷണല്‍ മികവ് എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സംവേദനാത്മക സെഷനുകളില്‍ യുവ പ്രതിനിധികള്‍ക്ക് ലഭിക്കും.
 
ആദ്യ സെഷനില്‍ ഗ്രാന്‍റ്  തോണ്‍ടണ്‍ ഭാരതിലെ റിച്ചാര്‍ഡ് രേഖി സംസാരിക്കും. തിരുവനന്തപുരത്തെ ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് അസോ. പ്രൊഫ. മാധവ സി കുറുപ്പ് ആണ് സെഷന് നേതൃത്വം നല്‍കുക.

ഐസിഎഫ് ചെന്നൈ മുന്‍ ജനറല്‍ മാനേജര്‍ സുധാന്‍ഷു മണി മുഖ്യപ്രഭാഷണം നടത്തുന്ന രണ്ടാമത്തെ സെഷനില്‍ തിരുവനന്തപുരത്തെ ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. വേണി എം നായര്‍ മോഡറേറ്ററാകും.

എന്‍എസ് ഡിസി മുന്‍ സിഇഒയും പ്രധാനമന്ത്രിയുടെ സ്കില്‍ ഇന്ത്യ മിഷന്‍ ഗ്രൂപ്പ് സിഇഒയും യുകെഐബിസി സ്ഥാപക സിഇഒയുമായ ജയന്ത് കൃഷ്ണ, ലെസോത്തോ, ദക്ഷിണ സുഡാന്‍, ഗിനിയ-ബിസാവു പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് അംബാസഡര്‍ ഡോ. ദീപക് വോറ എന്നിവര്‍ തുടര്‍ന്നുള്ള സെഷനുകളില്‍ പ്രഭാഷണം നടത്തും. മെഡികെയ്ഡ് എത്തോസ് പ്രൈവറ്റ് ലിമിറ്റഡ് കോ-ചെയര്‍പേഴ്സണും ഗ്രൂപ്പ് സിഇഒയും നട്ട്മെഗ് സഹസ്ഥാപകയുമായ റിട്ട. വിങ് കമാന്‍ഡര്‍ രാഗശ്രീ ഡി നായര്‍, സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് കേരള ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് സി എന്നിവര്‍ ഈ സെഷനുകളില്‍ അധ്യക്ഷരാകും.



ടിഎംഎയുടെ തുടക്കകാലം തൊട്ട് സംസ്ഥാനത്തെ മാനേജ്മെന്‍റ്, നേതൃത്വ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. എസ് വൈഎംപി-2025 ന് ആതിഥേയത്വം വഹിക്കുന്നതിലൂടെ യുവ പ്രതിഭകള്‍ക്കും നേതൃത്വ അനുഭവങ്ങള്‍ക്കും ഇടയിലുള്ള വിടവ് നികത്തുന്നതിനുള്ള പ്രതിബദ്ധത ടിഎംഎ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (2 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (2 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (3 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (3 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (3 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (3 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (3 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (3 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (3 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (3 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (4 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (11 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (11 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

Malayali Vartha Recommends