Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!


മൂന്നാമതൊരു യുവതിയുമായും ബന്ധം... ഒരു സ്ത്രീയുമായുള്ള ബന്ധവിവാദം അമേരിക്കൻ ടെക് ലോകത്തെ പിടിച്ചുകുലുക്കി! 4 ലക്ഷം കോടി ഡോളറിന്റെ എൻവിഡിയ സാമ്രാജ്യത്തിന്റെ അധിപൻ ജെൻസൻ ഹുവാങിന് ഒടുവിൽ രാജി; കളിയാക്കലുകൾ ഏറ്റുവാങ്ങിയ ബാല്യത്തിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന ജീവിതം വിവാദങ്ങളിൽ തകർന്നതെങ്ങനെ?


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്താനുള്ള ശ്രമം...ഐഒഎ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുതിയ വഴിത്തിരിവിൽ .


റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥി വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി... ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ...

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍

09 OCTOBER 2026 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ നേട്ടങ്ങളെ കേരളം ആഗോളതലത്തില്‍ വിപുലീകരിക്കും: മുഖ്യമന്ത്രി; ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് 'ഹഡില്‍ ഗ്ലോബല്‍ 2026' ന് കോവളത്ത് തുടക്കം...

നൂതനത്വം, സംരംഭകത്വം- വിസ്മയക്കാഴ്ചകളുമായി ഹഡില്‍ ഗ്ലോബല്‍ പ്രദര്‍ശനങ്ങള്‍...

ചേസ് ദി ചേഞ്ച്- മെര്‍ജ് ഫ്യൂച്ചര്‍ ആഗോള ഉച്ചകോടി ജനുവരിയില്‍; 2030 ഓടെ ലക്ഷ്യമിടുന്നത് അരലക്ഷം തൊഴിലവസരവും 10,000 കോടി രൂപ വിറ്റുവരവും...

കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 8 ന് തുടക്കം

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം

ആയുര്‍വേദമേഖലയില്‍ കേരളത്തിനുള്ള പാരമ്പര്യവും ശക്തിയും വിശ്വാസ്യതയും വിജയകരമായ ബിസിനസ്സ് മോഡലുകളാക്കി മാറ്റാനാകണമെന്ന് അന്താരാഷ്ട്ര ലൈഫ് സയന്‍സസ് വ്യവസായ ഉച്ചകോടിയായ 'ബയോ കണക്ട് 4.0' ല്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട ഗുണനിലവാര നിര്‍ണ്ണയത്തിലൂടെയും (സ്റ്റാന്‍ഡേര്‍ഡൈസേഷന്‍) അക്കാദമിക രംഗവും വ്യാവസായിക മേഖലയും തമ്മിലുള്ള വിടവ് നികത്തുന്നതിലൂടെയും ഇത് സാധ്യമാകുമെന്നും അവര്‍ പറഞ്ഞു. ആയുര്‍വേദത്തിന്‍റെ ഭാവി സാധ്യതകളെക്കുറിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ പച്ചമരുന്നുകളുടെ ലഭ്യതക്കുറവ് മറികടന്ന് കൂടുതല്‍ ആയുര്‍വേദ മരുന്നുകള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും ആയുര്‍വേദത്തില്‍ ആവശ്യമായ ഗുണനിലവാര നിര്‍ണയ രീതികളെക്കുറിച്ചും വിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്തു.

ഡോ. വൈദ്യ പ്രസാദ് (ഡയറക്ടര്‍ ആന്‍റ് ചീഫ് ഫിസിഷ്യന്‍, സുനേത്രി ആയുര്‍വേദാശ്രമം ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ ) നയിച്ച ചര്‍ച്ചയില്‍ ഡോ. സഞ്ജീവ് കുമാര്‍ (മുന്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ഡി.എസ്.യു, ഗവ. ആയുര്‍വേദ കോളേജ്), ഡോ. ഡി.ജി. നമ്പൂതിരി (ജനറല്‍ മാനേജര്‍, ആര്‍ ആന്‍ഡ് ഡി, ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്‍റര്‍), ഡോ. ആശിഷ് ജി.ആര്‍ (പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ്, വൈദ്യരത്നം), ഡോ. സുജിത്ത് എറണാഴത്ത് (സി.ഇ.ഒ, ഇന്‍കുബേഷന്‍ സെന്‍റര്‍ ഫോര്‍ ആയുര്‍വേദ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ്), ഡോ. യദു മൂസ്സ് (എക്സിക്യൂട്ടീവ് ഡയറക്ടര്‍, വൈദ്യരത്നം ഗ്രൂപ്പ്), ഡോ. രാജ്മോഹന്‍ വി (അസോസിയേറ്റ് പ്രൊഫസര്‍, ഗവ. ആയുര്‍വേദ കോളേജ്) എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ആയുര്‍വേദത്തിന്‍റെ ഈറ്റില്ലമാണ് കേരളമെന്നും 900 ലധികം ഔഷധസസ്യ ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുണ്ടെന്നും ഡോ. സഞ്ജീവ് കുമാര്‍ ചൂണ്ടിക്കാട്ടി. പച്ചമരുന്നുകളുടെ ലഭ്യതക്കുറവ് കാരണം ആയുര്‍വേദ മരുന്നുകളുടെ വ്യാവസായിക ഉത്പാദനത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുജനാരോഗ്യ സംവിധാനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തെളിവുകളില്‍ അധിഷ്ഠിതമായ സംയോജനത്തിലൂടെ വ്യവസ്ഥാപിതമായ സമീപനം വേണമെന്നും ഡോ. രാജ്മോഹന്‍ വി പറഞ്ഞു. കേരളത്തിന്‍റെ കരുത്തായിരുന്ന പരമ്പരാഗത ആയുര്‍വേദ മരുന്നുകളില്‍ ഇപ്പോള്‍ കുറവ് വന്നിട്ടുണ്ട്. വ്യവസായ മേഖലയും താഴെത്തട്ടിലുള്ള ആയുര്‍വേദ പ്രാക്ടീഷണര്‍മാരും തമ്മിലുള്ള വിടവ് നികത്തി ആഗോള വിപണിയിലേക്ക് എത്താന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദ മേഖലയില്‍ കേരളം ശക്തമാണെങ്കിലും ബിസിനസ്സ് രംഗത്ത് മത്സരശേഷി കുറവാണെന്ന് ഡോ. സുജിത്ത് എറണാഴത്ത് പറഞ്ഞു. കേരളത്തില്‍ നിര്‍മ്മിക്കുന്ന ആയുര്‍വേദ ഉത്പന്നങ്ങളുടെ 'മെറ്റീരിയല്‍ സേഫ്റ്റി ഡാറ്റാ ഷീറ്റ്' ലാബുകളുടെ സഹായത്തോടെ തയ്യാറാക്കാന്‍ ശ്രമിക്കണമെന്നും ഇത് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദ മരുന്നുകളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പാരമ്പര്യ മാനദണ്ഡങ്ങള്‍ക്ക് അപ്പുറത്തേക്ക് കൊണ്ടുപോകണമെന്നും ഭൗതിക, രാസ, സസ്യശാസ്ത്രപരമായ ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഡോ. ഡി.ജി. നമ്പൂതിരി പറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ കൃത്രിമ കൃഷിരീതികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദ ചികിത്സാരീതികളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷനിലെ പ്രധാന വെല്ലുവിളികളിലൊന്ന് ഡോക്ടര്‍മാര്‍ ഓരോ രോഗിക്കും അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തി മരുന്ന് നിര്‍ദ്ദേശിക്കുന്നതാണെന്ന് ഡോ. യദു മൂസ് പറഞ്ഞു. മരുന്നുകള്‍ ശരീരത്തില്‍ എങ്ങനെ, എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നത് സ്റ്റാന്‍ഡേര്‍ഡൈസേഷനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരുന്നുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാമഗ്രികളുടെയും പ്രക്രിയകളുടെയും ഗുണനിലവാര നിയന്ത്രണം ആയുര്‍വേദത്തില്‍ ഏറെ പ്രധാനമാണെന്ന് ഡോ. ആശിഷ് ജി.ആര്‍ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്    (12 minutes ago)

എല്ലാം നൽകിയ ഗൾഫ്... ഫുജൈറയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണാന്ത്യം; ഒരുമിച്ച് ജനിച്ച് ഒരേ ക്ലാസിൽ പഠിച്ച ഇരട്ട സഹോദരങ്ങൾക്കും മൂന്ന് വയസ്സുകാരനായ കുഞ്ഞിനും ഒരുമിച്ച് മരണം, കണ്ണീരിലായി വേങ്ങരയിലെ  (23 minutes ago)

ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് പ്രാദേശിക അവധി... വെട്ടുകാട് തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരത്ത് ഇന്നു മുതൽ 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം  (31 minutes ago)

നിർണായക വെളിപ്പെടുത്തൽ... അച്ഛനറിയാതെ മാത്രമല്ല, നേരത്തെയും കാറും ബൈക്കും ഓടിച്ചു; സ്കൂളിൽ പോയതും ബൈക്കിലെന്ന് 17കാരന്റെ പുതിയ മൊഴി, ചേരാനല്ലൂർ കേസ് വഴിത്തിരിവിൽ  (49 minutes ago)

ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ സെമിഫൈനലിലേക്ക്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 960 രൂപയുടെ കുറവ്  (1 hour ago)

ചാർജ് ചെയ്യാൻ വച്ച ലാപ്‌ടോപ്പിന് തീപിടിച്ചു; വീട്ടിലെ സോഫയും കസേരകളും ഉൾപ്പെടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു  (1 hour ago)

പി.ടി. ഉഷയുടെ തിരിച്ചുവരവ്... ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ വഴിയൊരുങ്ങി; നിർണായക നീക്കവുമായി ഐസ് ഹോക്കി ഫെഡറേഷൻ, ഇനി കണ്ണുകൾ തിരഞ്ഞെടുപ്പ് നടപടികളിലേക്ക്  (1 hour ago)

ഇടുക്കി കുണ്ടള ഡാമിലെ അഞ്ച് ഷട്ടറുകളും ഇന്ന് രാവിലെ 11 മണി മുതൽ 50 സെന്റീമീറ്റർ വീതം തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും  (1 hour ago)

പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനം സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

പ്രതിഷേധിച്ച 16 വിദ്യാര്‍ഥികളില്‍ നാലുപേരുടെ സസ്‌പെന്‍ഷന്‍ രണ്ടു മാസം കൂടി നീട്ടാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതായി കാലടി സംസ്‌കൃത സര്‍വകലാശാല ഹൈക്കോടതിയിൽ  (1 hour ago)

പാൽവില വർദ്ധിപ്പിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയൻ    (1 hour ago)

മുൻ ഗവർണറും മുതിർന്ന ബി.ജെ.പി നേതാവുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളക്ക്​ സ്വമേധയാ സീനിയർ അഭിഭാഷക പദവി നൽകി കേരള ഹൈക്കോടതി  (2 hours ago)

ഇന്ന് മകളുടെ ഹൽദി, ഞായറാഴ്ച കല്യാണം പക്ഷേ, വീട്ടിലെത്തിയത് കല്യാണപ്പെണ്ണിന്റെ മൃതദേഹം..! ലോറി കയറി ഇറങ്ങി..!ആ അച്ഛൻ...  (2 hours ago)

സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!  (2 hours ago)

Malayali Vartha Recommends