ഇന്റര്‍നെറ്റ് സങ്കല്‍പ്പങ്ങളെ ഞെട്ടിച്ച ജിയോ ഇ കൊമേഴ്‌സ് രംഗത്തേയ്ക്ക്; 'കിരാന' തരംഗമാകും

ഇ കൊമേഴ്‌സ് മേഖലയിൽ വമ്പൻ സാധ്യതകളുമായി റിലയന്‍സ് ജിയോ രംഗത്തെത്തിയിരിക്കുകയാണ്. മുൻപ് ഇന്റര്‍നെറ്റ് സങ്കല്‍പ്പങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ജിയോയുടെ കടന്നു വരവെങ്കിൽ ഇത്തവണ റീടെയില്‍ രംഗത്തേക്ക് ഇ കൊമേഴ്‌സ് സാധ്യതകളുമായാണ് റിലയന്‍സ് വരുന്നത്.
'കിരാന' ഒരു ഹിന്ദി വാക്കാണ്. ഇതിന്റെ അര്‍ഥം ചെറിയ, ചെറിയ രീതിയിലുള്ള ഗ്രോസറി ഷോപ്പുകള്‍ എന്നെല്ലാമാണ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ചെറിയ റീടെയ്ല്‍ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒരു ആപ്പിന് കീഴില്‍ കൊണ്ടുവരിക എന്നതാണ് റിലയന്‍സിന്റെ ഉദ്ദേശം.
ഇതിലൂടെ കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങലും വില്‍ക്കലും പേയ്‌മെന്റ് നടത്തലും മാര്‍ക്കറ്റിങ് ചെയ്യലും എന്ന് തുടങ്ങി മൊത്തക്കച്ചവടം വരെ നടത്താനുള്ള സൗകര്യങ്ങള്‍ സാധ്യമാകും. റിലയന്‍സിന്റെ ഇ-കൊമേഴ്‌സ് സൗകര്യങ്ങളും ഇതിലൂടെ ഉപയോഗിക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈയിലെയും അഹമ്മദാബാദിലെയും അയ്യായിരത്തോളം കച്ചവടക്കാര്‍ക്കിടയിലുമാണ് ഈ ആപ്പ് അവതരിപ്പിക്കുന്നത്. ശേഷം ഈ വര്‍ഷം അവസാനത്തോടെ രാജ്യവ്യാപകമായും അവതരിപ്പിക്കും.
https://www.facebook.com/Malayalivartha

























