ഇന്ത്യയിലാദ്യമായി 200 നഗരങ്ങളില്‍ വായ്പാ പദ്ധതിയ്ക്ക് തുടക്കമിട്ട് ഫേസ്ബുക്ക്; വായ്പ ലഭിക്കുന്നത് ഇവര്‍ക്ക്!

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് വായ്പയ്ക്ക് തുടക്കമിട്ട് ഫേസ്ബുക്ക്. അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരം വായ്പ ലഭ്യമാകുന്ന പദ്ധതിയ്ക്കാണ് ഫേസ്ബുക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി ഇന്ത്യയിലെ 200 നഗരങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വായ്പാ ഇടപാട് സ്ഥാപനമായ ഇന്‍ഡിഫൈയുമായി ചേര്‍ന്നാണിത്.
ഫേസ്ബുക്ക് വായ്പ പദ്ധതി ആരംഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഫേസ്ബുക്കിലോ വാട്‌സാപ്പിലോ ഇന്‍സ്റ്റാഗ്രാമിലോ കുറഞ്ഞത് 180 ദിവസമെങ്കിലും പരസ്യങ്ങള്‍ നല്‍കിയിട്ടുള്ള സംരംഭങ്ങളാണ് വായ്പയ്ക്ക് അര്‍ഹരായിട്ടുള്ളവര്‍. ഈ ടു രഹിതമാണ് വായ്പ എന്നും 17-20 ശതമാനമാണ് വാര്‍ഷിക പലിശ നിരക്കെന്നും ഫേസ്ബുക്ക് ഇന്ത്യ മാനേജിഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ അജിത് മോഹന്‍ പറഞ്ഞു.
വനിതകള്‍ക്ക് പലിശനിരക്കില്‍ 0.2 ശതമാനം ഇളവുണ്ട്. എസ് എം ഇകള്‍ നേരിടുന്ന സമ്പദ് ഞെരുക്കം മറികടക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് പശ്ചാത്തലത്തില്‍ 30 രാജ്യങ്ങളിലെ സംരംഭങ്ങള്‍ക്കായി 10 കോടി ഡോളര്‍ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു.
ഇതിനകം തന്നെ ന്യൂഡല്‍ഹി, മുംബൈ, ഗുഡ്ഗാവ്, ഹൈദരാബാദ്, ബംഗളൂരു എന്നീ നഗരങ്ങളിലായി മൂവായിരത്തോളം എസ്എം ഇകള്‍ക്ക് 40 ലക്ഷം ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ട്.
ലോകത്താകെ 20 കോടി ബിസിനസ് സംരംഭങ്ങള്‍ ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കുന്നുണ്ട്. വാട്‌സാപ്പിന് മാത്രം 1.5 കോടി ബിസിനസ് ഇടപാടുകാര്‍ ഇന്ത്യയില്‍ മാത്രമായി ഉണ്ട്. 41 കോടിയാണ് ഇന്ത്യയിലെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍.
https://www.facebook.com/Malayalivartha