കണ്ണൂർ മെഡിക്കൽ കോളേജിന്റെ പ്രവേശനാനുമതി റദ്ദാക്കാൻ നിർദേശം.
27 JULY 2018 10:54 AM IST

മലയാളി വാര്‍ത്ത
കണ്ണൂർ മെഡിക്കൽ കോളേജിന്റെ ഇക്കൊല്ലത്തെ പ്രവേശനാനുമതി പിൻവലിക്കാൻ പ്രവേശന മേൽനോട്ട സമിതി ആരോഗ്യ സർവകലാശാലക്ക്
നിർദേശം നൽകി.2016-17 മെറിറ്റ് അട്ടിമറിച്ച് പ്രവേശനം നൽകിയ വിദ്യാര്ഥികളില്നിന്ന് ഈടാക്കിയ തലവരിപ്പണം തിരികെ നല്കാത്തതിനാലാണ് ജസ്റ്റിസ് രാജേന്ദ്രബാബുകമ്മിറ്റിയുടെ നടപടി.
2016-17അധ്യയന വർഷം സർക്കാർ നിർദേശം മറികടന്ന് കോളെജ് നേരിട്ട് നടത്തിയ പ്രവേശനം സമിതി റദ്ദാക്കിയിരുന്നു.ഹൈക്കോടതിയും സുപ്രീംകോടതിയും ഇത് ശെരിവയ്ക്കുകയുണ്ടായി.വിദ്യാർത്ഥികൾ പഠനം തുടർന്നെങ്കിലും ആരോഗ്യ സർവകലാശാല രജിസ്‌ട്രേഷൻ അനുവധിച്ചിരുന്നില്ല.വിദ്യാർത്ഥികളെ രക്ഷിക്കാനെന്ന പേരിൽ സർക്കാർ ഓർഡിനൻസ് പാസ്സാക്കിയെങ്കിലും സുപ്രീംകോടതിയുടെ രൂക്ഷ വിമർഷ്ആഅന്നത്തെ തുടർന്ന് ബിൽ ഗവർണർ മടക്കി.
സീറ്റ് നഷ്ടമായതോടെ മാനേജ്മെന്റിന് നൽകിയ പണം തിരികെ ആവശ്യപ്പെട്ട് 28 വിദ്യാർത്ഥികൾ പ്രവേശനമേൽനോട്ട സമിതിക്ക് പരാതി നൽകി.അന്വേക്ഷണത്തിൽ പ്രോസ്പെക്റ്റസിൽ പറഞ്ഞതിലും കൂടുതൽ തുക ഈടാക്കിയതായി കണ്ടെത്തി പത്തുലക്ഷം രൂപ ഫീസിന്റെ സ്ഥാനത് 20 മുതൽ 50 വരെ കോളേജ് വാങ്ങിയെന്നാണ് പരാതികൾ. തെളിവെടുപ്പിനുശേഷം സ്വീകാര്യമായത്തുക നൽകാൻ മാനേജ്മെന്റിന് സമിതിയുടെ നിർദ്ദേശം നൽകിയെങ്കിലും ഇത് നടപ്പായിട്ടില്ല.
തിരികെ നല്കാനുദ്ദേശിക്കുന്ന തുക ജൂലൈ 27 ന് തീരുമാനിക്കാമെന്ന മറുപടിയാണ് മാനേജ്മെന്റ് നൽകിയത്.ബുധനാഴ്ച ഇതിനായി ഹിയറിങ് നിശ്ചയിച്ചെങ്കിലും ഇത് 27ലേക്ക് മാറ്റണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു.ഇതോടെ 2018-19 വർഷത്തെ പ്രവേശനാനുമതി പിൻവലിക്കാൻ ആരോഗ്യ സർവകലാശാലയോട് സമിതി ആവശ്യപെടുകയായിരുന്നു.ഇപ്പോൾ നടക്കുന്ന രണ്ടാം അലോട്ട്മെന്റിൽ കണ്ണൂർ മെഡിക്കൽ കോളേജിനെ ഉൾപോലെടുത്തിയിട്ടുണ്ട്.