നെസ്റ്റ്: പഞ്ചവത്സര എംഎസ്സി പ്രവേശന പരീക്ഷ മെയ് 28ന്
കേന്ദ്ര ആണവോര്‍ജ വകുപ്പിനു കീഴിലുള്ള, ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (നൈസര്‍)ലും ആണവോര്‍ജ വകുപ്പും മുംബയ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തുന്ന മുംബയിലെ യുഎം-ഡിഎഇ സെന്റര്‍ ഫോര്‍ എക്സലന്‍സിലും പഞ്ചവല്‍സര എംഎസ്സി കോഴ്സിന്റെ പ്രവേശന പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ളസ്ടു കഴിഞ്ഞവര്‍ക്ക് ഈ കോഴ്സില്‍ ചേരുന്നതിനുള്ള ദേശീയ അഭിരുചി പരീക്ഷയായ നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2016) 2016 മെയ് 28ന് നടത്തും. ഈ പരീക്ഷ പാസാകുന്നവര്‍ക്ക് ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പിനും അര്‍ഹതയുണ്ട്.
പ്ളസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ (സംവരണ വിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കും 55 ശതമാനം) പാസായവര്‍ക്ക് അപേക്ഷിക്കാം. 2014ലോ 2015ലോ പാസായവര്‍ക്കും 2016ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപക്ഷിക്കാം. 1996 ആഗസ്ത് ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും ഉയര്‍ന്ന പ്രായത്തില്‍ അഞ്ചുവയസ് ഇളവുണ്ട്.
http://nestexam.in/വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് നാലുവരെ അപേക്ഷിക്കാം. . www.niser.ac.in, www.cbs.ac.in വെബ്സൈറ്റുകളിലും വിശദവിവരം അറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha