ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..

വീണ്ടും ഞെട്ടിക്കുന്ന കൊലപാതക വാർത്ത. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യുവതിയുടെ ശരീരഭാഗങ്ങൾ മുറിക്കുള്ളിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. തലയറുത്തുമാറ്റിയ നിലയിലായതിനാൽ പൊലീസ് നടത്തിയ വിശദമായ തിരച്ചിലിനൊടുവിലാണ് പോളീത്തീൻ കവറിലാക്കി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചിരുന്ന തലഭാഗം കണ്ടെത്തിയത്.
യുവതിയുടെ കൈവിരലുകളും അറുത്തുമാറ്റിയ നിലയിലായിരുന്നു. സംഭവത്തിൽ ഭർത്താവ് പൊലീസിൽ കീഴടങ്ങി.അസമിലെ ഗുവഹാത്തിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. 25-കാരിയായ റിയ താലുക്ദാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് രാമാനുജൻ ഗോസ്വാമി പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ആറുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. തുടർന്ന് അപ്പാർട്ടമെന്റിൽ ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരേയും പുറത്തുകാണാനില്ലായിരുന്നുവെന്ന് അയൽക്കാർ പറയുന്നു.പിന്നീട് അപ്പാർട്ട്മെന്റിൽനിന്ന് കടുപ്പമേറിയ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അയൽക്കാർ പൊലീസിൽ വിവരമറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീടിന്റെ വാതിൽ തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം പുറത്തറിയുന്നത്.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട മൃതദേഹത്തിന് ഏകദേശം രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha



























