കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..

പോസ്റ്റുമായി സരിത എസ് നായർ..കടുത്ത പനി ആണ്..അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ആണോ അതോ വേറെ ആണോ?? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.ഇന്നലെ പത്തനാപുരം EMS hospital സംബന്ധിച്ച് ഒരു വാർത്ത കണ്ടിരുന്നു.ഒരു വീട്ടമ്മയുടെ കൈയ്യുടെ സ്വാധീനം നഷ്ടപ്പെട്ടത് അവിടുത്തെ ചികിത്സാപിഴവാണെന്ന്..ആയിരിക്കാമല്ലായിരിക്കാം..ഞാൻ നേരിട്ട് അറിയാത്ത ആ വിഷയത്തെ പറ്റി ഒന്നും പറയുന്നില്ല.കഴിഞ്ഞ ഫെബ്രുവരി മുതൽ ഞാൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിൽ ആണ്.. എനിക്ക് ധാരാളം കുത്തിവയ്പുകളും ട്രിപ്പുകളും ഉണ്ട്..അതേ ഫെബ്രുവരി മാസം പകുതിയിൽ ഹോസ്പിറ്റലിൽ കഴിയുന്ന എൻ്റെ ഇടത്തു കയ്യിൽ പെട്ടെന്ന് വലിയ സൂചി കുത്തുന്ന പോലെ ഒരു വേദന വരികയും.
കൈ ആരോ പിടിച്ചു വലിക്കും പോലെ ഒരു വേദന വരികയും ചെയ്തു.പെട്ടെന്ന് എൻ്റെ കൈ അനക്കാൻ പറ്റാതെ വരുകയും..ആകെ എപ്പോഴും അസഹ്യമായ വേദന ഉണ്ടായിക്കൊണ്ടിരുന്നു.pain killers ൽ വേദന നിന്നില്ല.പെട്ടെന്ന് തന്നെ ultrasound Doppler ചെയ്തപ്പോൾ ഇടതു കൈയിൽ രക്തയോട്ടം കൈപ്പത്തിക്ക് ഇല്ല എന്നും ഷോൾഡർ മുതൽ കൈ പത്തി വരെ രക്തയോട്ടം വളരെ കുറഞ്ഞുവെന്നും കണ്ടതിനെ തുടർന്നു എമർജൻസി CT Angio ചെയ്തപ്പോൾ രക്തക്കുഴലുകൾ പൊട്ടി മേജർ 2 ബ്ലോക്കുകൾ കണ്ടെത്തി..അമീബിക് മസ്തിഷ്ക ജ്വരത്തിന് treatment നടന്നു കൊണ്ടിരുന്നതിനാൽ Inj.Heparin 6 hr ഇടവിട്ട് തന്നുകൊണ്ടിരുന്നു.
എൻ്റെ ഇടതു കൈ കരിനീല കളർ ആയി മാറിയിരുന്നു..എന്നെ ഇതിൻ്റെ ഡിപ്പാർട്ട്മെൻ്റായ കാർഡിയോ തോറാസിക് doctors പരിശോധിക്കുകയും അവർ തൽസ്ഥിതി inprove ചെയ്യാനുള്ള medicine തരികയും ചെയ്തിരുന്നു.അമീബിക് menigits ആയതിനാൽ surgery പോസിബിൾ ആകുന്നില്ല.. എന്നെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ലെ കാർഡിയോ തൊറാസിക് dept.refer ചെയ്തു.. അവിടെ നടത്തിയ പരിശോധനയിൽ എൻ്റെ കയ്യിലെ ഒരു രക്തക്കട്ട subclavian പാർട്ട് ഇൽ എത്തിയിരുന്നു എന്നും ബ്രെയിൻ ലേക്കായിരുന്നുഎത്തിയിരുന്നേൽ ഞാൻ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല എന്നും പറഞ്ഞു. . .
പക്ഷേ അമീബിക് menigitis കാരണവും പിന്നെ ഈ clot വീണ്ടും വരാനുള്ള സാധ്യതയും അപ്പൊൾ സർജറി ചെയ്യാൻ ആകില്ല എന്ന് സ്ഥിതിയിൽ എത്തിച്ചു. പക്ഷേ തുടർച്ചയായ രക്തയോട്ട കുറവ് അത്കാരണം ഇടതുകൈയുടെ ചൂണ്ടു വിരലിൽ gangrene ഉണ്ടാകുകയും ഈ ജൂലൈ മാസം പകുതിയിൽ അസ്ഥിയിലേക്കും ഇൻഫെക്ഷൻ പടർന്നതിനെ തുടർന്നു ആ വിരൽ terminise ചെയ്യേണ്ടി വന്നു.ശത്രുക്കളേ ആഹ്ലാദിപ്പിൻ.. ഒരു incomplete cervical bone എനിക്കുണ്ട് എന്നു കണ്ടുപിടിച്ചത് ശ്രീചിത്രയിൽ ആണ്..ഇനിയും എപ്പോൾ വേണമെങ്കിലും എനിക്ക് clot ഉണ്ടാകാം..ചിലപ്പോൾ ജീവിക്കാം..ചിലപ്പോൾ പോകും ഒരു ബൈ പറയാതെ..അമീബ okay
ആയാൽ oru സർജറി ഉണ്ട്.കാർഡിയോ thorasic surgery..നേരത്തെ തന്നെ അപൂർവ്വ രോഗങ്ങൾക്ക് Vasculitis &,Mononeuritis Multiplex ചികിത്സയിൽ ആണ് ഞാൻ..രോഗങ്ങളോട് പൊരുതി മനസ് മരവിച്ചു..ഇപ്പൊ എന്തു കേട്ടാലും നിസ്സംഗത ആണ് എനിക്ക്. വേദനയും അതേ പോലെ..കല്ലുപോലെ.. മരം പോലെ ...ചിലർ ചോദിക്കുന്നു കണ്ടാൽ എന്താ കുഴപ്പം..അതേ അതെൻ്റെ കഴിവാണ്..വേദന ഉണ്ടേലും അടുത്ത നിമിഷം മരിച്ചാലും ഞാൻ തലയുർത്തി ശ്വസിക്കാൻ ആഗ്രഹിക്കുന്നു..ശാപ വാക്കുകൾക്ക് സ്വാഗതം. നിങ്ങൾ അങ്ങനെ പറയുമ്പോളാണ് ഈശ്വരൻ എൻ്റെ കൂടെ കൂടുതൽ നിൽക്കുന്നത്.
പതിവ് ചീത്തവിളി,തെറിവിളി എല്ലാം പ്രതീക്ഷിക്കുന്നു.. ഇത്രയും സഹിക്കുന്ന എനിക്ക് അതൊക്കെ നിസ്സാരാണ് എന്ന് മനസ്സിലാക്കൂ..അതുകൊണ്ട് എങ്ങനെ ഒരാളുടെ ശരീരം എങ്ങനെ പ്രതികരിക്കും എന്നത് നമുക്ക് അറിയാത്ത സ്ഥിതിക്ക് ചികിത്സ പിഴവ് ആണോ എന്ന് വൈദ്യശാസ്ത്ര പരമായി കൂടെ ശ്രദ്ധിച്ചിട്ട് രാപകൽ ജോലി ചെയ്യുന്ന ഡോക്ടർമാരെ ക്രൂശിക്കാൻ പോകാം..കൂടെ നിൽക്കുന്നവരോട് ഒരു വാക്ക് പ്രാർത്ഥിക്കണം...surgery confirm ചെയ്താൽ ഞാൻ പറയാം..കൂടെ ഉണ്ടാകണം..എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്..പലരും പങ്കുവയ്ക്കുന്ന കമന്റുകൾ..നീതിമാനായ ഒരു മനുഷ്യനെ ലോകത്തിനു മുൻപിൽ
പിച്ചിച്ചീന്തിയ നിനക്ക് ദൈവം തരുന്ന ശിക്ഷ സന്തോഷത്തോടെ സ്വീകരിക്കുക മാത്രമേ മാർഗമുള്ളൂ..,Get well soon സരിത..അസുഖം മാറി സുഖാവട്ടെ.., അന്തരീക്ഷ താപനില ഉയരുന്നതിനൊപ്പം പലതരം പനികളിൽ പൊള്ളുകയാണ് കേരളം. പകർച്ചപ്പനിയും ഡെങ്കിപ്പനിയും എലിപ്പനിയും ചുക്കുൻഗുനിയയുമടക്കം ഗ്രാമ- നഗരഭേദമന്യേ പടരുന്നു. കുട്ടികൾക്കിടയിൽ തക്കാളിപ്പനിയും വ്യാപകമാണ്. കാലവർഷം ദുർബലമായി വേനൽക്കാലത്തിന് സമാനമായി പെട്ടെന്ന് ചൂട് ഉയരുന്നതും രോഗാവസ്ഥ കൂട്ടുന്നു.വൈറൽ പനി ബാധിച്ചാൽ ഒരു ഡോസ് മരുന്നുകൊണ്ട് മാറാത്ത സ്ഥിതിയാണ്. രണ്ടു കോഴ്സ് കഴിഞ്ഞാലും ആരോഗ്യം വീണ്ടെടുക്കാനാവുന്നില്ല.
ഒരാഴ്ച കഴിഞ്ഞാലും കിടക്ക വിട്ടെഴുന്നേൽക്കാനാകുന്നില്ല. ക്ഷീണവും ചുമയും മാറാൻ വീണ്ടും സമയമെടുക്കും. വീട്ടിലെ മറ്റുള്ളവരിലേക്ക് രോഗം പെട്ടെന്ന് പടരുകയും ചെയ്യുന്നു. ആശുപത്രികളിലെ ഒ.പികളിൽ രണ്ടാഴ്ചയായി പനി ബാധിച്ചവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ദിവസവും ശരാശരി 10,000ൽ അധികം പേർ ചികിത്സതേടുന്നു. കഴിഞ്ഞ ദിവസം ചികിത്സതേടിയത് 10,922 പേരാണ്. മലപ്പുറം, തൃശൂർ ജില്ലകളിലാണ് കൂടുതൽ. മലപ്പുറത്ത് 2454 പേരും തൃശൂരിൽ 1004 പേരും.സംസ്ഥാനത്ത് 51 പേർക്ക് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
13 പേർക്ക് എലിപ്പനിയും 6 പേർക്ക് മലേറിയയും കണ്ടെത്തി. 3 പേർക്ക് ഷിഗല്ലയും ബാധിച്ചു.തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതൽ. ചുക്കുൻഗുനിയ, ഹെപ്പറ്റെറ്റിസ് കേസുകളും എല്ലാ ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha



























