ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിട്ടിരുന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്. ഗുവാഹത്തിയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ഇരുപത്തിയഞ്ചുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. റിയ താലൂക്ദാര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്നതും കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ മൃതദേഹവും തലയും പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
രണ്ട് ദിവസമായി ദമ്പതികളെ കാണാനില്ലെന്നും ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അപ്പാര്‍ട്ട്‌മെന്റിന്റെ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ വിരലുകള്‍ പകുതിയോളം മുറിച്ച നിലയിലായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. തല വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പോളിത്തീന്‍ കവറില്‍ നിന്ന് യുവതിയുടെ തല കണ്ടെത്തുകയായിരുന്നു.
ഭര്‍ത്താവിനെ കുറിച്ച് ആദ്യം വിവരമൊന്നും ലഭിച്ചിരുന്നില്ല. രണ്ട് ദിവസം മുമ്പാണ് ഇയാളെ അവസാനമായി കണ്ടതെന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ദിവസം രാത്രിയോടെ യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതി കീഴടങ്ങിയ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha



























