' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും പ്രതിപക്ഷമായ ഡി.എം.കെയും തമ്മില്‍ രൂക്ഷമായ വാക്പോര്. മുന്‍ ഭരണകാലത്തെ ഡി.എം.കെയ്ക്കെതിരായ അഴിമതി ആരോപണങ്ങളും ഇ.ഡി കേസ് വിവരങ്ങളും ഉന്നയിച്ച് മുഖ്യമന്ത്രി വിജയ് സഭയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് പ്രതിപക്ഷത്തെ കടുത്ത അമര്‍ഷത്തിലാക്കിയത്. മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭരണകാലത്തുണ്ടായ അഴിമതി ആരോപണങ്ങളും മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ക്കെതിരെയുള്ള കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്.
മുന്‍ സ്റ്റാലിന്‍ സര്‍ക്കാരിന്റെ കാലത്തെ തൊഴില്‍കോഴ ആരോപണം വിജയ് സഭയില്‍ വീണ്ടും ചൂണ്ടിക്കാണിക്കുകയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിലെ വിവരങ്ങള്‍ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു.മുന്‍ ഭരണകാലത്തെ ടാസ്മാക് അഴിമതി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കേവലം രണ്ട് വകുപ്പുകളിലെ ഫയലുകള്‍ പരിശോധിച്ചപ്പോള്‍ തന്നെ ഇത്രയും വലിയ ക്രമക്കേടുകള്‍ പുറത്തുവന്നെങ്കില്‍ ബാക്കി ഫയലുകള്‍ കൂടി തുറന്നാല്‍ എന്താകും അവസ്ഥയെന്ന് ചോദിച്ചു. അഴിമതി നടത്തിയിട്ടില്ലെന്ന് ഡി.എം.കെ വാദിക്കരുതെന്നും, ഡി.എം.കെ എവിടെയുണ്ടോ അവിടെ തെറ്റുണ്ടെന്നും തെറ്റെവിടെയുണ്ടോ
അവിടെ ഡി.എം.കെയുമുണ്ടെന്നതാണ് നിലവിലെ സ്ഥിതിയെന്നും വിജയ് രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീകളെ പറ്റി മോശമായി പറയുന്നതില്‍ എന്താണ് പ്രശ്നം എന്ന് ഡി.എം.കെക്കാര്‍ ചോദിക്കുന്നത് അവരുടെ യഥാര്‍ത്ഥ സംസ്‌കാരവും രാഷ്ട്രീയവുമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നടി തൃഷയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ വിവാദ ദ്വയാര്‍ഥ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍, സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയോ അവഹേളിക്കുകയോ ചെയ്താല്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും വിജയ് നിയമസഭയില്‍ മുന്നറിയിപ്പ് നല്‍കി.
ഇരട്ട അർത്ഥത്തിൽ സംസാരിക്കുന്ന ചിലരെ ജനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ വീടുകളിൽ എല്ലാവർക്കും അമ്മമാരും സഹോദരിമാരുമുണ്ട്. അതിനാൽ സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'- വിജയ് വ്യക്തമാക്കി. സഭയില്‍ ആരുടെയും പേരെടുത്തു പറയാതെയായിരുന്നുമുഖ്യമന്ത്രിയുടെ ഈ പരോക്ഷ വിമര്‍ശനം.
https://www.facebook.com/Malayalivartha



























