Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..

07 SEPTEMBER 2026 11:15 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ മറ്റൊരു നടുക്കുന്ന കൊലപാതക വാർത്ത. പക്ഷെ കേരളത്തിൽ വച്ച് സംഭവിച്ചത് ആവാനുള്ള സാധ്യത കുറവാണ് പോലീസ് പരിശോധന തുടരുന്നു . പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ് . അതിക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഭവാനിപ്പുഴയുടെ തീരത്തുള്ള ചീരക്കടവ് ഭാഗത്താണ് പ്രദേശവാസികളെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ച നിലയില്‍ ചാക്കുകെട്ടുകള്‍ കണ്ടെത്തിയത്.

ഏകദേശം 30 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെയും അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല പക്ഷെ കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണു സൂചന. പ്രതിയും ഇതര സംസ്ഥാനക്കാരനാണെന്നും ഇയാൾ കേരളത്തിൽനിന്നു കടന്നുകളഞ്ഞെന്നുമാണു വിവരം. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് പ്രദേശവാസികള്‍ പുഴയോരത്ത് ദുരൂഹ സാഹചര്യത്തില്‍ ചാക്കുകെട്ടുകള്‍ കിടക്കുന്നത് കണ്ടത്.

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുഴയില്‍ വലിയ തോതില്‍ വെള്ളമുയര്‍ന്നിരുന്നു. എന്നാല്‍ ഞായറാഴ്ചയോടെ പുഴയിലെ വെള്ളം താഴ്ന്നപ്പോഴാണ് അടിയൊഴുക്കില്‍പ്പെട്ട് കരയ്ക്കടിഞ്ഞ നിലയില്‍ ചാക്കുകെട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടത് ഭീതിജനകമായ കാഴ്ചയായിരുന്നു. ചാക്കിനുള്ളില്‍ രണ്ട് തലകളാണ് ഉണ്ടായിരുന്നത്. ഭയന്ന നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം പുതൂര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുതൂര്‍ പോലീസ് സംഘം രണ്ടാമത്തെ ചാക്ക് തുറന്നു പരിശോധിച്ചപ്പോള്‍ പെണ്‍കുഞ്ഞിന്റെ തലയില്ലാത്ത ഉടല്‍ കണ്ടെത്തി.

 

അതേസമയം മൂന്നാമത്തെ ചാക്കുകെട്ട് പോലീസ് ഇതുവരെ തുറന്ന് പരിശോധിച്ചിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇത് തുറക്കൂ.കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് ഏകദേശം അഞ്ചു ദിവസത്തോളം പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം. മൃതദേഹഭാഗങ്ങള്‍ കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി വിശദമായ പരിശോധന നടത്തി.ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കഷണങ്ങളാക്കി പുഴയില്‍ തള്ളിയതാണെന്ന് പോലീസ് സംശയിക്കുന്നു. കൃത്യമായ പ്ലാനിംഗോടെ നടന്ന ആസൂത്രിത കൊലപാതകമാണിതെന്നാണ് പ്രാഥമിക നിഗമനം.

ഒന്നിലധികം പേര്‍ ചേര്‍ന്ന് നടത്തിയ കൊലപാതകമാണിതെന്നും സൂചനയുണ്ട്.കണ്ടെടുത്ത മൃതദേഹ ഭാഗങ്ങളില്‍ അടിവസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ശരീര ഭാഗങ്ങള്‍ രണ്ട് ചാക്കുകളിലാക്കിയും രണ്ടു തലകള്‍ മറ്റൊരു ചാക്കിലാക്കിയും പുഴയില്‍ ഒഴുക്കിവിടുകയായിരുന്നു.ഇരുത്തി, കൈകാലുകൾ മടക്കി ഒരു ചാക്കിനുള്ളലേക്ക് കയറ്റിയ നിലയിലായിരുന്നു മൃതദേഹം. അതിക്രൂരമായ രീതിയിലാണ് ശരീരഭാഗങ്ങള്‍ വേര്‍പെടുത്തിയിരിക്കുന്നത്. വാളോ മറ്റ് മൂര്‍ച്ചയേറിയ യന്ത്രങ്ങളോ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ അറുത്തുമാറ്റിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (48 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (55 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (1 hour ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (1 hour ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (3 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (3 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (3 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends