Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു..19 കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് അതിക്രൂരമായ ശിക്ഷാവിധികള്‍ ചുമത്തി ഇറാന്‍..ഇരുവരുടെയും മുഖവും ശരീരവും വീര്‍ത്തുപോയിരുന്നു..

07 SEPTEMBER 2026 04:18 PM IST
മലയാളി വാര്‍ത്ത

പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 19 കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് അതിക്രൂരമായ ശിക്ഷാവിധികള്‍ ചുമത്തി ഇറാന്‍ ഭരണകൂടം. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ തരാനെ റഹീമി, റോമിന റഹീമി എന്നിവര്‍ക്കാണ് ഇറാനിലെ വിചാരണക്കോടതി കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് തരാനെയ്ക്ക് വധശിക്ഷയും സഹോദരി റോമിനയ്ക്ക് 25 വര്‍ഷത്തെ കഠിനതടവുമാണ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ജനുവരി 8, 9 തീയതികളില്‍ ഇസ്ഫഹാനില്‍ നടന്ന വന്‍ജനകീയ പ്രക്ഷോഭത്തിലാണ് ദശലക്ഷക്കണക്കിന് ആളുകള്‍ക്കൊപ്പം ഈ പെണ്‍കുട്ടികളും പങ്കെടുത്തത്.

എന്നാല്‍ മുന്‍പൊരിക്കലും ഇത്തരം രാഷ്ട്രീയ അല്ലെങ്കില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്തവരായിരുന്നു ഇരുവരും. പ്രക്ഷോഭം നടന്ന് ഏകദേശം ഒരു മാസത്തിനു ശേഷം ഇരുവരെയും രാത്രിയില്‍ വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.മുഖംമൂടി ധരിച്ചെത്തിയ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളുടെ തലയില്‍ ചാക്കുകള്‍ കയറ്റി അര്‍ദ്ധരാത്രിയില്‍ വീടുകയറി ആക്രമിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.  മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇസ്ഫഹാനിലെ ദൗലാതാബാദ് ജയിലിലാണ് പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഇവര്‍ക്ക് സന്ദേശം ലഭിക്കുകയായിരുന്നു.

 

തുടര്‍ന്ന് കഴിഞ്ഞ മേയ് മാസത്തിലാണ് അമ്മയ്ക്ക് മക്കളെ നേരില്‍ കാണാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയത്. എന്നാല്‍ ജയിലില്‍ മക്കളെ കണ്ട മര്‍സിയയ്ക്ക് സ്വന്തം പെണ്‍മക്കളെ തിരിച്ചറിയാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു.ക്രൂരമായ പീഡനങ്ങളെത്തുടര്‍ന്ന് ഇരുവരുടെയും മുഖവും ശരീരവും വീര്‍ത്തുപോയിരുന്നു. ഇവരുടെ മുടി മുഴുവന്‍ പിഴുതെടുത്ത നിലയിലായിരുന്നുവെന്നും കൈമുട്ടുകളും കാല്‍മുട്ടുകളും കാല്‍പാദങ്ങളും തകര്‍ന്ന നിലയിലായിരുന്നുവെന്നും യു.എസിലെ യൂട്ടായില്‍ താമസിക്കുന്ന ഇവരുടെ ബന്ധു മസൂദ് നോര്‍മൊഹമ്മദി വെളിപ്പെടുത്തി.

ജയില്‍ ഗാര്‍ഡുകള്‍ പെണ്‍കുട്ടികളെ മുടിയില്‍ പിടിച്ച് സെല്ലുകളില്‍ നിന്ന് സെല്ലുകളിലേക്ക് വലിച്ചിഴച്ചതായും ഇവരെ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.തടവറയില്‍ വച്ച് ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായെന്നും ബലമായാണ് കുറ്റസമ്മതം നടത്തുന്ന പത്രങ്ങളില്‍ ഒപ്പുവെപ്പിച്ചതെന്നും കോടതിയില്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (15 minutes ago)

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (17 minutes ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (21 minutes ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (29 minutes ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (31 minutes ago)

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്  (35 minutes ago)

എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു  (40 minutes ago)

SAIRTHA S NAIR സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്  (46 minutes ago)

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ  (48 minutes ago)

CM VIJAY സ്ത്രീകളെ അവഹേളിച്ചാൽ കർശന നടപടി’:  (51 minutes ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കുമായി സെന്‍ട്രലൈസ്ഡ് കോമണ്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ഫെസിലിറ്റിയില്‍ ഏകദിന സന്ദര്‍ശനം; സെപ്റ്റംബര്‍ 16ന്...  (54 minutes ago)

പത്തനംതിട്ടയിൽ റെഡ് അലർട്ട്! മിന്നൽ പ്രളയത്തിന് പിന്നാലെ ഉഷ്ണതരംഗ ഭീതി; വില്ലനായി UV ഇൻഡക്സ് 9.8  (58 minutes ago)

വധശിക്ഷയും കഠിനതടവും  (59 minutes ago)

75ാം പിറന്നാൾ സമ്മാനം. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (59 minutes ago)

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...  (1 hour ago)

Malayali Vartha Recommends