ജെ.ഇ.ഇ-യിലൂടെ ഐ.ഐ.എസ്.ടി പ്രവേശനം

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍(ഐ.ഐ.എസ്.ടി) ഏയ്‌റോ സ്‌പേസ് എഞ്ചിനീയറിംഗ്, എവിയോണിക്‌സ് ആന്റ് ഫിസിക്കല്‍ സയന്‍സസ് എന്നിവയിലെ 4 വര്‍ഷത്തെ ബി.ടെക് പ്രോഗ്രാമിലേയ്‌ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഐ.ഐ.എസ്.ടിയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യൂക്കേഷന്‍ നടത്തുന്ന സംയുക്ത പ്രവേശന പരീക്ഷ(ജെ.ഇ.ഇ) യില്‍ പങ്കെടുത്ത്, ഐ.ഐ.റ്റികള്‍ നടത്തുന്ന സംയുക്ത എന്‍ട്രന്‍സ് പരീക്ഷ(അഡ്‌വാന്‍സ്‌ഡ്)-2014 ല്‍ പങ്കെടുക്കാനാവശ്യമായ സ്‌കോര്‍ നേടിയിരിക്കണം. ഐ.ഐ.റ്റി, ജെ.ഇ.ഇ (അഡ്‌വാന്‍സ്‌ഡ്) -2014 ല്‍ ഓരോ കാറ്റഗറിക്കാര്‍ക്കും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മിനിമം മാര്‍ക്ക് നേടിയെങ്കില്‍ മാത്രമേ ഐ.ഐ.എസ്.ടി പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ.
ജെ.ഇ.ഇ.(മെയിന്‍) പരീക്ഷയിലെ സ്‌കോറിന് 60% വെയിറ്റേജ് നല്‍കിയാണ് സി.ബി.എസ്.ഇ ഓള്‍ ഇന്ത്യ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക്
http://www.jeemain.nic.in സന്ദര്‍ശിക്കുക.
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha