ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിൽ പ്രവേശനം

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലും 24 അഫിലിയേറ്റഡ് കോളേജുകളിലും ജൂലായിൽ ആരംഭിക്കുന്ന ഡിഗ്രി, പി.ജി. കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (CET) മേയ് 27-ന് നടത്തും. കപ്പിത്താനാകാനും മറൈൻ ടെക്നിക്കൽ വിഭാഗത്തിൽ എൻജിനീയറാകാനും യോഗ്യത നേടുന്ന കോഴ്സുകളും ഇതിൽപ്പെടും.
IMU കൊച്ചി കാമ്പസ്: ബിടെക് നേവൽ ആർക്കിടെക്ച്ചർ & ഓഷ്യൻ എൻജിനീയറിങ് (40 സീറ്റുകൾ), ബി.എസ്.സി. നോട്ടിക്കൽ സയൻസ് (40), എം.ബി.എ. ഇന്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ് മെന്റ് (30), എം.ബി.എ. പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ് (30).
ചെന്നൈ, മുംബൈ, കൊൽക്കൊത്ത, വിശാഖപട്ടണം എന്നിവിടങ്ങളിൽ ഇന്ത്യൻ മാരിടൈം കാമ്പസ്സുകളുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങൾ, ഓൺലൈൻ രജിസ്ട്രേഷൻ നിർദേശങ്ങൾ എൻട്രൻസ് പരീക്ഷാ സിലബസ്, തെരഞ്ഞെടുപ്പ് രീതി ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: www.imu.edu.in
https://www.facebook.com/Malayalivartha