എയിംസില്‍ നഴ്‌സുമാരുടെ 668 ഒഴിവുകള്‍ - അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 14.
29 AUGUST 2018 12:04 PM IST

മലയാളി വാര്‍ത്ത
ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. http://www.aiimsrishikesh.edu.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ആകെ 668 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് ഗ്രേഡ്II (ജനറല്‍ -424, ഒ.ബി.സി. -84, എസ്.സി. -47, എസ്.ടി. -56) എന്നിങ്ങനെയാണ് ഒഴിവുകൾ
യോഗ്യത:
(1) ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് ബി.എസ്സി. (ഹോണേഴ്സ്) നഴ്സിങ്/ബി.എസ്സി. (നഴ്സിങ്)/ ബി.എസ്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്.
(2) സ്റ്റേറ്റ്/ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ് ല്ക്ക മിഡ്വൈഫ് രജിസ്ട്രേഷന്‍ അല്ലെങ്കില്‍, ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് ജനറല്‍ നഴ്സിങ് മിഡ്വൈഫറിയില്‍ ഡിപ്ലോമ.
(3 ) കുറഞ്ഞത് 50 ബെഡ്ഡുകളുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ മുന്‍പരിചയം. സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ് &മിഡ്വൈഫ് രജിസ്ട്രേഷന്‍.
പ്രായം: 21-30 വയസ്സ്.
ശമ്പളം: 9300-34800 രൂപ, 4600 രൂപ ഗ്രേഡ് പേ.
മറ്റ് തസ്തികകളും ഒഴിവുകളും:
ഓഫീസ് അസിസ്റ്റന്റ് - 16, പേഴ്സണല്‍ അസിസ്റ്റന്റ് -7, പ്രൈവറ്റ് സെക്രട്ടറി -5,പ്രോഗ്രാമര്‍ (ഡേറ്റ പ്രോസസിങ് അസിസ്റ്റന്റ്) -2, റേഡിയോഗ്രാഫിക് ടെക്നീഷ്യന്‍ ഗ്രേഡ് ക 15, റേഡിയോതെറാപ്പി ടെക്നീഷ്യന്‍ ഗ്രേഡ് 2, സീനിയര്‍ സീനിയര്‍ പ്രോഗ്രാമര്‍ (അനലിസ്റ്റ്) - 1, ടെക്നിക്കല്‍ ഓഫീസര്‍ (ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍) -9.
വിശദമായ വിജ്ഞാപനം http://www.aiimsrishikesh.edu.in എന്ന വെബ്സൈറ്റില്‍ ഉണ്ട്. ഇതേ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജനറല്‍ ഒ.ബി.സി. വിഭാഗക്കാരായ പുരുഷന്മാര്‍ക്ക് 3000 രൂപ . എസ്.സി., എസ്.ടി. വിഭാഗക്കാര്‍, വനിതകള്‍, അംഗപരിമിതര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 14