കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഐ.ടി.മാനേജർ
തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഐ.ടി. മാനേജരുടെ ഒരു ഒഴിവാണ് നിലവിൽ ഉള്ളത്.
പരസ്യ നമ്പർ: KFC/04/2018-19
യോഗ്യത:ബി.ഇ. അല്ലെങ്കിൽ ബി.ടെക്. , പ്രമുഖ ഐ.ടി കമ്പനിയിൽ ജാവ അല്ലെങ്കിൽ J2EE ഡവലപ്പറായി 7 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.ഒറാക്കിൽ ഡാറ്റാബേസ്,SQL,PLSQL,പ്രോഗ്രാമിങ് എന്നിവയും അറിഞ്ഞിരിക്കണം.Mysql,PostgreSQL, Jaspert reports എന്നിവയിലെ അറിവിന് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
പ്രായം 2018 ഓഗസ്റ്റ് 20 നു 35 വയസ്സിൽ കവിയാൻ പാടുള്ളതല്ല.
അപേക്ഷാഫോം മാതൃക www.kfc.org എന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം പ്രായം,യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയക്കേണ്ടതാണ്.പൂരിപ്പിച്ച അപേക്ഷ രജിസ്റ്റേർഡ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റായി അയക്കണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് തസ്തികയുടെ പേര് എഴുതേണ്ടതാണ്.
വിലാസം:The Chairman and Managing Director, Head Office,Kerala Financial Corporation, Vellayambalam, Trivandrum- 695033
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15 നു മുൻപ് അപേക്ഷിക്കുക.
https://www.facebook.com/Malayalivartha