Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

BARC മൈസൂരുവിൽ 102 ഒഴിവുകൾ ഉടൻ അപേക്ഷിക്കൂ

08 SEPTEMBER 2018 11:23 AM IST
മലയാളി വാര്‍ത്ത

മൈസൂരുവിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ 102 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
78 ഒഴിവുകൾ സ്റ്റൈപ്പെൻഡറി ട്രെയിനിയുടേതാണ്.

രണ്ടുവർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സയന്റിഫിക് അസിസ്റ്റൻഡ് , ടെക്‌നീഷ്യൻ നിയമനം ലഭിക്കുന്നതാണ്.ബോയിലർ അറ്റന്ഡന്റ്,സബ് ഓഫീസർ,ഫയർമാൻ ,ഡ്രൈവർ,സെക്യൂരിറ്റി ഗാർഡ്,ഫാർമസിസ്റ്റ്,സ്റ്റെനോ,യു.ഡി. ക്ലാർക്ക് എന്നീ തസ്തികകളിലീൻ മറ്റ് ഒഴിവുകൾ.

പരസ്യ നമ്പർ :BARC/MYS/01/2018

1.സ്റ്റൈപ്പൻഡറി ട്രെയിനീ കാറ്റഗറി I :
ഈ തസ്തികയിലേക്ക് 26 ഒഴിവുകളാണുള്ളത്.കെമിസ്ട്രി വിഭാഗത്തിൽ 2 ഉം ,ഫിസിക്സ്-1 ,കെമിക്കൽ-10, മെക്കാനിക്കൽ 3,ഇലക്ട്രോണിക്സ് &കമ്മ്യുണിക്കേഷൻസ്-2,ഇൻസ്ട്രുമെന്റഷന്-1, ഇലക്ട്രിക്കൽ-3,സിവിൽ-4 എന്നിങ്ങനെയാണ് വിഷയം തിരിച്ചുള്ള ഒഴിവുകൾ.
ആദ്യ വർഷ സ്റ്റൈപ്പൻഡ് 16000 രൂപ ലഭിക്കുന്നതാണ് രണ്ടാം വര്ഷം 18000 രൂപയും.
യോഗ്യത:കെമിസ്ട്രി,ഫിസിക്സ്-അതാത് വിസ്‌ജെഹായത്തിൽ 60 ശതമാനം മാർക്കോടെ ബി.എസ്‌സി .
കെമിക്കൽ,മെക്കാനിക്കൽ,ഇലക്ട്രോണിക്സ് &കമ്മ്യുണിക്കേഷൻസ്,ഇൻസ്ട്രുമെന്റഷൻ,ഇലക്ട്രിക്കൽ,സിവിൽ എന്നീ വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ അതാത് വിഭാഗത്തിൽ മൂന്നുവർഷത്തെ എൻജിനീയറിങ് ഡിപ്ലോമ.
പ്രായം 2018 സെപ്റ്റംബർ 12 ന് 18 നും 24 നും മധ്യേ ആയിരിക്കണം.അതത് വിഷയവുമായി ബന്ധപ്പെട്ട 40 ഒബ്ജക്ടീവ് ചോദ്യാനങ്ങളടങ്ങിയ സ്ക്രീനിങ് ടെസ്റ്റും നയിക്കുന്നവർക്ക് ഇന്റർവ്യൂവും ഉണ്ടായിരിക്കും.

2.സ്റ്റൈപ്പൻഡറി ട്രെയിനീ കാറ്റഗറി II
ഈ തസ്തികയിലേക്ക് 52 ഒഴിവുകളാണുള്ളത്.ലബോറട്ടറി അസ്സിസ്റ്റൻഡ് -2, കെമിക്കൽ പ്ലാന്റ് ഓപ്പറേറ്റർ-12, ഫിറ്റർ-13,ടേണർ-1, മില്ലിങ്-2, വെൽഡർ -1, ട്രാൻസ്‌പോർട്ട് മെയിന്റനൻസ്-1,ആർ&എ.സി. അറ്റൻഡൻറ്-1, ഇൻസ്ട്രുമെന്റഷൻ-3, ഇലക്ട്രിക്കൽ-7, ഡ്രാഫ്റ്സ്മാൻ-3,കാർപെന്റെർ-2,പ്ലംബർ-2 , സിവിൽ സർവേയർ-2എന്നിങ്ങനെയാണ് ഓരോവിഭാഗത്തിലെയും ഒഴിവുകൾ.

ആദ്യ വർഷ സ്റ്റൈപ്പൻഡ് 10500 രൂപയും രണ്ടാം വർഷം 12500 രൂപയും ലഭിക്കുന്നതാണ്.
യോഗ്യത :ലബോറട്ടറി അസിസ്റ്റൻഡ്,കെമിക്കൽ പ്ലാന്റ് ഓപ്പറേറ്റർ എന്നെ വിഭാഗങ്ങൾക്ക് 60 ശതമാനം മാർക്കോടെ പ്ലസ് ടു വും അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി. യും കെമിക്കൽ പ്ലാന്റ് ഓപ്പറേറ്ററായി ഒരു വർഷത്തെ ട്രേഡ് സർട്ടിഫിക്കറ്റും. ഉണ്ടായിരിക്കണം.
ഫിറ്റർ,ടേണർ, മില്ലിങ്,വെൽഡർ,ട്രാൻസ്‌പോർട്ട് മെയിന്റനൻസ്,ആർ&എ.സി. അറ്റൻഡൻറ്,ഇൻസ്ട്രുമെന്റഷൻ, ഇലക്ട്രിക്കൽ,ഡ്രാഫ്റ്സ്മാൻ,കാർപെന്റെർ,പ്ലംബർ,സിവിൽ സർവേയർ എന്നീ വിഭാഗങ്ങൾക്ക് 60 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി. ,അതാത് ട്രേഡിൽ ഒരു വർഷത്തെ ഐ.ടി.ഐ. ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണ൦.

പ്രായം 2018 സെപ്റ്റംബർ 12 ന് 18 നും 22 നും മധ്യേ ആയിരിക്കണം.
പ്രിലിമിനറി ടെസ്റ്റ്,അഡ്വാൻസ് ടെസ്റ്റ്,സ്‌കിൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും.മാത്തമാറ്റിക്സ്,സയൻസ്,ജനറൽ അവയർനസ്,എന്നിവയിൽ നിന്നായി 50 മൾട്ടിപ്പിൾ ചോദ്യങ്ങളുള്ളതായിയ്ക്കും പ്രിലിമിനറി ടെസ്റ്റ്.
ഇത് ജയിക്കുന്നവർക്കാണ് ട്രേഡുമായി ബന്ധപ്പെട്ട അഡ്വാൻസ്‌ ടെസ്റ്റ് നടത്തുക.

3.ടെക്‌നീഷ്യൻ
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്.
യോഗ്യത:എസ്.എസ്.എൽ.സി, സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡൻറ് സർട്ടിഫിക്കറ്റ്.
പ്രതിമാസ ശമ്പളം തുടക്കത്തിൽ തന്നെ 21700 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
പ്രായം 2018 സെപ്റ്റംബർ 12 നു 18 നും 25 നും മധ്യേ ആയിരിക്കണം.പ്രിലിമിനറി ടെസ്റ്റ്,അഡ്വാൻസ് ടെസ്റ്റ്,സ്‌കിൽ ടെസ്റ്റ് എന്നിവയിലൂടെയാകും തിരഞ്ഞെടുപ്പ് നടത്തുക.

4.സബ് ഓഫീസർ
ഈ തസ്തികയിലേക്ക് ജനറൽ വിഭാഗത്തിന് അപേക്ഷിക്കാം.ഒരു ഒഴിവാണുള്ളത്.
യോഗ്യത: എസ്.എസ്.എൽ.സി,നാഷണൽ ഫയർ സർവീസ് കോളേജിൽ നിന്നോ സി.ഐ.എ.എസ.എഫ്.ഫയർ ട്രെയിനിങ് സെന്ററിൽ നിന്നോ സബ് ഓഫീസർ കോഴ്സ് പൂർത്തിയാക്കിയിരിക്കണം.ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന.
ശാരീരിക യോഗ്യത ഉയരം 165 സെ.മീ.,ഭാരം-50 കിലോഗ്രാം,നെഞ്ചളവ് സാധാരണ-81 സെ.മീ.വികസിപ്പിച്ച നിലയിൽ 86 സെ.മീ., കാഴ്ച്ച 6/6 വർണാന്ധതയോ നിശാന്തതയോ പാടില്ല.
ഇവ കൂടാതെ ഫയർമാൻ ,ഡ്രൈവർ കം ഓപ്പറേറ്ററായി 15 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എൽ.എ.എഫ്.എം. ആയി അഞ്ചു വർഷമുൾപ്പടെ മൊത്തം 12 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രതിമാസം 35400 രൂപ ശമ്പളം ലഭിക്കുന്നതാണ്.
പ്രായം 2018 സെപ്റ്റംബർ 12 ന് 18 നും 40 നും മധ്യേ ആയിരിക്കണം.

5.ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം ഫയർമാൻ
ഈ തസ്തികയിലേക്ക് ജനറൽ വിഭാഗത്തിന് അപേക്ഷിക്കാം 3 ഒഴിവുകളാണുള്ളത്.
യോഗ്യത: എസ്.എസ്.എൽ.സി, 50 ശതമാനം മാർക്കോടെ പ്ലസ് ടു സയൻസ്,തത്തുല്യം .ഹെവി ഡ്രൈവിങ് ലൈസൻസ്, ഒരുവർഷത്തെ ഡ്രൈവിങ് പരിചയം ഫയർ ഫൈറ്റിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞിരിക്കണ൦.
ശാരീരിക യോഗ്യത ഉയരം 165 സെ.മീ.,ഭാരം 50 കെ.ജി.,നെഞ്ചളവ് സാധാരണ 81 സെ.മീ. വികസിപ്പിച്ച നിലയിൽ
86 സെ.മീ., കാഴ്ച്ച 6/6 വർണാന്ധതയോ നിശാന്തതയോ പാടില്ല.തുടക്കത്തിൽ 21700 രൂപ ശമ്പളമായി ലഭിക്കുന്നതാണ്
പ്രായം 2018 സെപ്റ്റംബർ 12 ന് 18 നും 40 നും മധ്യേ ആയിരിക്കണം.

6.ഡ്രൈവർ ഓർഡിനറി ഗ്രേഡ്:
ജനറൽ വിഭാഗത്തിനും ഒ.ബി.സി ക്കും അപേക്ഷിക്കാവുന്നതാണ്.3 ഒഴിവുകളാണുള്ളത്.
യോഗ്യത:എസ്.എസ്.എൽ.സി/ തത്തുല്യം,ലൈറ്റ് ആൻഡ് ഹെവി ഡ്രൈവിങ് ലൈസൻസ്,മോട്ടോർ മെക്കാനിസത്തിൽ അറിവ്,കൂടാതെ 3 വര്ഷത്തെ ഡ്രൈവിങ് പരിചയംഉണ്ടായിരിക്കണം.ഇരുചക്ര വാഹന ഡ്രൈവിങ് ലൈസൻസ് അഭിലഷണീയം.പ്രതിമാസം 19900 രൂപ ശമ്പളമായി ലഭിക്കും
പ്രായം സെപ്റ്റംബർ 12 നു 18 നും 27 നും മധ്യേ ആയിരിക്കണം.

7.സെക്യൂരിറ്റി ഗാർഡ്
ഈ തസ്തികയിലേക്ക് 9 ഒഴിവുകളാണുള്ളത്.ജനറൽ ഒ.ബി.സി.,എസ്.സി. വിഭാഗത്തിന് അപേക്ഷിക്കാം.
യോഗ്യത:എസ്.എസ്.എൽ.സി., ശാരീരിക യോഗ്യത വെബ്‌സൈറ്റിൽ വിജ്ഞാപനത്തോടൊപ്പം ലഭിക്കുന്നതാണ്.
പ്രതിമാസം 18000 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം സെപ്റ്റംബർ 12 നു 18 നും 27 നും മധ്യേ ആയിരിക്കണം.വിമുക്തഭടന്മാർക്ക് നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.

8.ഫാർമസിസ്റ്റ്
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത് ജനറൽ വിഭാഗത്തിന് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത:എസ്.എസ്.എൽ.സി.,പ്ലസ് ടു ,ഫാർമസി ഡിപ്ലോമ,ഫാർമസിയിൽ മൂന്നുമാസത്തെ പരിശീലനം എന്നിവ ഉണ്ടായിരിക്കണം.കൂടാതെ ഫാർമസിസ്റ്റ് രജിസ്ട്രേഷൻ.
പ്രതിമാസ ശമ്പളം 29200 രൂപവരെ ലഭിക്കുന്നതാണ്.
പ്രായം 2018 സെപ്റ്റംബർ 12 ന് 18 നും 25 നും മധ്യേ ആയിരിക്കണം.

9.സ്റ്റെനോ
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത് ജനറൽ വിഭാഗത്തിന് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത:50 ശതമാനം മാർക്കോടെ സ്.എസ്.എൽ.സി തത്തുല്യം. ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ 80 വാക്ക് വേഗം.ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗം.
പ്രതിമാസ ശമ്പളം 25500 രൂപവരെ ലഭിക്കുന്നതാണ്.
പ്രായം 2018 സെപ്റ്റംബർ 12 നു 18 നും 30 നും മധ്യേ ആയിരിക്കണം.

10.അപ്പർ ഡിവിഷൻ ക്ലാർക്ക്
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത് ജനറൽ എസ്.ടി. വിഭാഗത്തിന് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗം അഭിലഷണീയം.
പ്രതിമാസ ശമ്പളം 25500 രൂപവരെ ലഭിക്കുന്നതാണ്.
പ്രായം 2018 സെപ്റ്റംബർ 12 ന് 18 നും 27 നും മധ്യേ ആയിരിക്കണം.

മേൽ പറഞ്ഞ എല്ലാ തസ്തികകൾക്കും എസ്.ടി. എസ്.സി കാർക്ക് 5 വർഷവും ഒ.ബി.സി. ക്കാർക്ക് 3 വർഷവും അംഗപരിമിതരായ എസ്.സി. എസ്.ടി. കാർക്ക് 15 വർഷവും അംഗപരിമിതരായ ഒ.ബി.സി. ക്കാർക്ക് 13 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്. വിധവകൾക്കും നിയമപരമായി വിവാഹമോചനം നേടിയ വനിതകൾക്കും വിമിക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.

സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി I &സബ് ഓഫീസർ / ബി തസ്തികയ്ക്ക് 15 രൂപയും മാറ്റ് തസ്തികയ്ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്.വനിതകൾ എസ്.സി.എസ്.ടി. വിഭാഗക്കാർക് വിമുക്തഭടർ ,അംഗപരിമിതർ എന്നിവർക്ക് ഫീസ് ബാധകമല്ല.അപേക്ഷാ ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ടതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 12 നു മുൻപ് www.barc.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.barc.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (10 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (41 minutes ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (47 minutes ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (1 hour ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 hour ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (2 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (2 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (2 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (3 hours ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (3 hours ago)

Malayali Vartha Recommends