സർക്കാർ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ നാല് താത്കാലിക ഒഴിവുണ്ട്.
യോഗ്യത: കൊമേഴ്‌സില്‍ ഫസ്റ്റ് ക്ലാസ്സോടെയുള്ള മാസ്റ്റര്‍ ബിരുദം കൂടാതെ കംപ്യുട്ടർ പ്രോഗ്രാമില്‍ ഫസ്റ്റ് ക്ലാസ്സോടെ ഡിപ്ലോമ യുമാണ് യോഗ്യതകൾ.
1395 രൂപ പ്രതിദിനം ലഭിക്കും.പ്രായം 18 നും 41നും മധ്യേ ആയിരിക്കണം.സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ്ഉണ്ടായിരിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബർ 14ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
https://www.facebook.com/Malayalivartha