ഐ.പി.സി 80 ഒഴിവിലേക്ക് നിയമനം നടത്തുന്നു
ഗാസിയാബാദിലെ ഇന്ത്യൻ ഫാര്മക്കോപ്പിയ കമ്മീഷൻ വിവിദ്ധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 80 ഒഴിവുകളാണുള്ളത്.
1.ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻഡ്
യോഗ്യത:ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ പി.ജി. ,മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസ ശമ്പളം 25000 രൂപ ലഭിക്കുന്നതാണ്.
2.സിസ്റ്റം അനലിസ്റ്:
യോഗ്യത:ഒന്നാം ക്ലാസ്സോടെ ബി.ഇ അല്ലെങ്കിൽ ബി.ടെക്.തത്തുല്യബിരുദം.എം.സി.എ.,രണ്ടുവർഷത്തെ യോഗയാനന്തര പ്രവൃത്തിപരിചയം അല്ലെങ്കിൽ DOEACC ബി ലെവൽ,കുറഞ്ഞത് മൂന്നുവർഷത്തെ യോഗ്യാഅനന്തര പ്രവൃത്തിപരിചയം അല്ലെങ്കിൽ എം.ടെക്.,എം.ഇ ഇൻ കംപ്യുട്ടർ സയൻസ് ഇൻഫർമേഷൻ ടെക്നോളജി,കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടായിരിക്കണം.
പ്രതിമാസ ശമ്പളം 42000 രൂപ ലഭിക്കുന്നതാണ്.
3.ഫാർമകോപ്പിയൽ അസ്സോസിയേറ്റ്
യോഗ്യത:ഫാർമസ്യുട്ടിക്കൽ സയൻസസ് ,കെമിസ്ട്രി , ബയോകെമിസ്ട്രി,മൈക്രോബയോളജിയിൽ പി.ജി. അല്ലെങ്കിൽ തത്തുല്യം കൂടാതെ കംപ്യുട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
സമാന മേഖലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
പ്രതിമാസ ശമ്പളം 25000 രൂപ ലഭിക്കുന്നതാണ്.
4.ഫാർമക്കോ വിജിലൻസ് അസോഷ്യേറ്റ്:
യോഗ്യത:കുറഞ്ഞ യോഗ്യതഎം.ബി.ബി.എസ്.,ബി.ഡി.എസ്.,എം.ഫാം .,ഫാം .ഡി, അല്ലെങ്കിൽ സമാന മേഖലയിൽ പി.ജി.ഇവ കൂടാതെ സമാന മേഖലയിൽ ഉള്ള പ്രവൃത്തിപരിചയം അനിവാര്യമാണ്.
പ്രതിമാസം 25000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.
5.ഗ്രാഫിക് ഡിസൈനർ
യോഗ്യത:ആർട്സ് അല്ലെങ്കിൽ ഡിസൈൻസിൽ ബിരുദം,ഒരുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഗ്രാഫിക് ഡിസൈനിൽ പ്രഫഷണൽ ഡിപ്ലോമ.കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസം 25000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.
6.മാനേജ്മെൻറ് അസിസ്റ്റൻഡ്:
യോഗ്യത:സയൻസ് ബിരുദം, എം.ബി.എ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസം 40000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28 നു മുൻപ് അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.ipc.gov.in
https://www.facebook.com/Malayalivartha