Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

എസ്.ബി.ഐയിൽ 48 സ്‌പെഷ്യലിസ്റ്റ് ഓഫീസർ നിയമനം

14 SEPTEMBER 2018 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരെ നിയമിക്കുന്നു.

ഡെപ്യുട്ടി മാനേജർ തസ്തികയിലേക്ക് സ്ഥിരനിയമനവും ഫയർ ഓഫീസർ തസ്തികയിലേക്ക് കരാർ നിയമനത്തിനും അപേക്ഷക്ഷണിച്ചിരിക്കുന്നു. ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്കായി അഭിമുഖം നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

പരസ്യ വിജ്ഞാപന നമ്പർ:CRPD/SCO/SECURITY&FIRE/2018-19/05

1. ഡെപ്യുട്ടി മാനേജർ ഇൻ സെക്യൂരിറ്റി
ഈ തസ്തികയിലേക്ക് 27 ഒഴിവുകളാണുള്ളത്.അതിൽ ജനറൽ വിഭാഗത്തിന് 14 ഒഴിവുകളും എസ്‌.സി.4 ഉം എസ്‌.ടി 2 ഉം ഒ. ബി.സി. 7 ഉം ആണ് സംവരണ അടിസ്ഥാനാത്തിലുള്ള ഒഴിവ്
യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ അല്ലെങ്കിൽ സർവകലാശാലയിൽ നിന്ന്‌ ബിരുദം.സായുധസേനയിൽ അഞ്ചുവർഷത്തെ കമ്മീഷൻഡ് സർവീസ് അല്ലെങ്കിൽ എ. എസ്‌.പി,ഡെപ്യുട്ടി റാങ്കിൽ കുറയാത്ത തസ്തികയിൽ പോലീസിൽ അഞ്ചുവർഷം സേവനം അല്ലെങ്കിൽ പാരാമിലിട്ടറി സർവീസിൽ അസിസ്റ്റൻറ് കമാൻഡ് തസ്തികയിൽ അഞ്ചുവർഷം സേവനം.
പ്രായം 28 നും 40 നും ഇടയിൽ ആയിരിക്കണം.

2.ഫയർ ഓഫീസർ

ഈ തസ്തികയിലേക്ക് 21ഒഴിവുകളാണുള്ളത് അതിൽ ജനറൽ വിഭാഗത്തിന് 11ഉം എസ്‌.സി ക്ക് 3ഉം എസ്‌.ടി ക്ക് 1 ഉം ഒ. ബി.സിക്ക് 6 ഉം ആണ് സംവരണ അടിസ്ഥാന ഒഴിവുകൾ.
യോഗ്യത:നാഗ്പൂരിലെ നാഷണൽ ഫയർ സർവീസസിൽ നിന്ന് ബി.ഇ. ഫയർ അല്ലെങ്കിൽ എ. ഐ.സി.ടി.ഇ അംഗീകാരമുള്ള സർവകലാശാലയിൽ നിന്ന് ബി.ടെക് ഫയർ ആൻഡ് സേഫ്റ്റി,അല്ലെങ്കിൽ എ. ഐ.സി.ടി.ഇ അംഗീകാരമുള്ള സർവകലാശാലയിൽ നിന്ന് ബി.ടെക് ഇൻ ഫയർ ടെക്‌നോളജി ആൻഡ് സേഫ്റ്റി എൻജിനീയറിങ്.
സംസ്ഥാന സർക്കാരിലൊ പൊതുമേഖലാ സ്ഥാപനങ്ങളിലോ 10 വർഷത്തെ മുൻപരിചയം അത്യാവശ്യമാണ്.
ഇതിനുപുറമെ ഇനിപറയുന്ന യോഗ്യത ഉള്ളവരെയും പരിഗണിക്കുന്നതാണ്.സംസ്ഥാന,കേന്ദ്ര സർക്കാരിലൊ സേവനമനുഷ്ഠിച്ചു വിരമിച്ചവർ,ഫയർ എന്ജിനീയർഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദവും അഞ്ചുവർഷം മുൻപരിചയവും ഉള്ളവർ ,നാഷണൽ ഫയർ സർവീസ് കോളേജിന്റെ ഡിവിഷണൽ ഓഫീസർ കോഴ്‌സ് പൂർത്തിയാക്കി സ്റ്റേഷൻ ഓഫീസർ അല്ലെങ്കിൽ തതുല്യ തസ്തികയിൽ അഞ്ചുവർഷം സേവനം അനുഷ്ഠിച്ചിട്ടുള്ളവർ,ബി.എസ്‌.സി യോഗ്യതയും അഞ്ചുവർഷം പ്രവൃത്തിപരിചയവും.

ഫയർ ഓഫീസർ തസ്തികയിലേക്ക് കരാർ കരാർ അടിസ്ഥാനത്തിലാകും നിയമനം നടത്തുക. അഞ്ചുവർഷത്തേക്കാകും കരാർ.പ്രായം 35 നും 62 നും മധ്യേ ആയിരിക്കണം.രണ്ടു തസ്തികയിലേക്കും 2018 ഓഗസ്റ്റ് 31 അടിസ്ഥാനമാക്കിയാണ് പ്രായം,യോഗ്യത,മുൻപരിചയം എന്നിവ കണക്കാക്കുക.എസ്.സി,എസ്.ടി,ഒ.ബി.സി. വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

ജനറൽ.ഒ.ബി.സി. വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 600 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 100 രൂപയുമാണ്.ഓൺലൈനായി ആകാശാഫീസ് അടയ്ക്കുക.ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.

www.sbi.co.in/careers എന്ന ലിങ്കുവഴി ഓൺലൈനായി അപേക്ഷിക്കുക.അപേക്ഷകർ ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.പാസ്സ്‌പോർട്ട് സൈസിലുള്ള കളർ ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.പശ്ചാത്തലം വെളുത്തതോ ഇളം നിരത്തിലുള്ളതോ ആയിരിക്കണം.സ്കാൻ ചെയ്ത ഇമേജിന്റെ വലിപ്പം 20 കെ.ബി.ക്കും 50 കെ.ബിക്കും ഇടയിൽ ആയിരിക്കണം.വെളുത്ത പേപ്പറിൽ കറുത്ത മഷി പേന ഉപയോഗിച്ചാണ് ഒപ്പ് രേഖപ്പെടുത്തേണ്ടത്.സ്കാൻ ചെയ്ത ഇമേജിന്റെ വലിപ്പം 10 കെ.ബിക്കും 20 കെ.ബിക്കും ഇടയിൽ ആയിരിക്കണം.ഫോട്ടോയും ഒപ്പും JPG/JPEG ഫോര്മാറ്റിലാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

ഓൺലൈൻ രജിസ്ട്രേഷന് ഭാഗമായി അപ്‌ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റുകൾ

1.Brief Resume ( DOC or DOCX)
2. ID Proof (PDF)
3. Proof of Date of Birth (PDF)
4. Educational Certificates: Relevant Mark-Sheets/ Degree Certificate(PDF)
5. Experience Certificates (PDF)
6. caste Certificate (SC/ST/OBC Candidates)/Discharge Certificate (for Army/Navy/Air Force candidates)
7.Form-16/IT Return as on 31.03.2018, current salary slip,etc.

വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വിശദമായി വായിച്ച മനസ്സിലാക്കി വേണം അപേക്ഷിക്കാൻ.രജിസ്‌ട്രേഷൻ നമ്പറും പാസ് വേർഡും സൂക്ഷിക്കാൻ മറക്കരുത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 24 മുൻപ് അപേക്ഷിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.sbi.co.in/careers

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (13 minutes ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (29 minutes ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (45 minutes ago)

മില്‍മ പാലിന് വില കൂട്ടില്ല  (1 hour ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (1 hour ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (2 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (2 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (2 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (4 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (4 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (5 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (7 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends