ആസ്ട്രോ ഫിസിക്സ് ഇൻസ്റ്റിറ്റ്യുട്ടിൽ അവസരം
കേന്ദ്ര സാങ്കേതിക വകുപ്പിനുകീഴിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ആസ്ട്രോ ഫിസിക്സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
1.ലൈബ്രറി ട്രെയിനീ:
ഈ തസ്തികകളിലേക്ക് രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത:ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം.സയൻസിൽ ബിരുദം അനിവാര്യമാണ്.അവസാന പരീക്ഷയെഴുതിയവർക്കും ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.കൂടാതെ കംപ്യുട്ടർ,ലൈബ്രറി സോഫ്റ്റ് വെയർ പരിജ്ഞാനം എന്നിവയുണ്ടായിരിക്കണം. പ്രായം 26 വയസ്സിൽ താഴെ ആണ്.
രണ്ടുവര്‍ഷമായിരിക്കും ട്രെയിനിങ്.ആദ്യവർഷം 20000 രൂപയും രണ്ടാം വര്‍ഷം 21000 രൂപയും ശമ്പളമായി ലഭിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20 മുൻപ് അപേക്ഷിക്കുക.
2.പ്രോജക്ട് എൻജിനീയർ ഇൻ ഒപ്റ്റിക്സ് I :
ഈ തസ്തികയിലേക്ക് രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത: ഒപ്റ്റിക്കൽ എൻജിനീയറിങ്, ആസ്ട്രോണമി ,ഇൻട്രുമെന്റഷന്‍, ഓപ്പ്റ്റിക്സിൽ എം.ഇ. അല്ലെങ്കിൽ എം.ടെക്. ഇവ കൂടാതെ കുറഞ്ഞത് ഒരു വര്‍ഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായം 32 വയസ്സിൽ താഴെ ആയിരിക്കണം.
പ്രതിമാസം 50000 രൂപവരെ ശമ്പളം ലഭിക്കാവുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30 നു മുൻപ് അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.iiap.res.in
https://www.facebook.com/Malayalivartha