യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ ആറുമാസത്തിനകം ; രണ്ടായിരത്തിലധികം ഒഴിവുകൾ..ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള പിഎസ്.സിയുടെ വിജ്ഞാപനം ഉടൻ ഇറങ്ങും. ബിരുദധാരികൾക്കാണ് അവസരം. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലായി രണ്ടായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. പിഎസ്സി ആദ്യമായി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തകയിലേക്ക് അപേക്ഷ ക്ഷണിച്ചത് 2016 ൽ ആയിരുന്നു. അത് പ്രകാരമുള്ള നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി 2019 ആഗസ്തിൽ അവസാനിക്കും. തുടർ നിയമനങ്ങൾക്കാണ് പുതിയ അപേക്ഷ ക്ഷണിക്കുന്നത്
അടിസ്ഥാന യോഗ്യത
ബിടെക്കുകാർക്കും ബിഎസ്സി (നേഴ്സിങ്) ക്കാർക്കും അപേക്ഷിക്കാം. എന്നാൽ ഇപ്പോൾ അവസാനവർഷ പരീക്ഷയെഴുതുന്നവർക്ക് അപേക്ഷിക്കാനാകില്ല.
പ്രായം 18നും -36നും മദ്ധ്യേ ആയിരിക്കണം . പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും.
ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിലൂടെ ആയിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് . പരീക്ഷ ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. സെക്രട്ടറിയേറ്റ് അസിസ്റ്റന്റിന് തുല്യമായ ജോലിയാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ്. തുടക്കത്തില്‍ തന്നെ 30,000 രൂപയിലധികം രൂപ ശമ്പളം ഉണ്ടെന്നതും ഈ ജോലിയുടെ ആകർഷണമാണ് . പരീക്ഷ ആറ് മാസത്തിനകം ഉണ്ടാകും .
10 വിഷയങ്ങളില്‍ നിന്നും 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന 100 മാര്‍ക്കിന്റെ പരീക്ഷയാണുള്ളത്. ക്വാണ്ടിറ്റേറീവ് ആപ്റ്റിറ്റ്യൂഡ്, മെന്റൽ എബിലിറ്റി/ റീസണിങ്, ജനറൽ സയൻസ്, കറന്റ് അഫയേഴ്സ്, ഇന്ത്യ-പൊതുവിവരങ്ങള്‍, കേരള-പൊതുവിവരങ്ങള്‍, ഭരണഘടന, ജനറൽ ഇംഗ്ലീഷ്, ഭാഷ, സൈബർ നിയമങ്ങൾ എന്നിവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും
അസിസ്റ്റന്റ് നിയമനം പി.എസ്.സിക്ക് വിട്ടതിന് ശേഷം രണ്ടാം തവണയാണ് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍വ്വകലാശാലകളിലെ നിയമനം സര്‍ക്കാര്‍ പി.എസ്.സിക്ക് നൽകിയത് . കഴിഞ്ഞ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലെ റാങ്ക് ലിസ്റ്റില്‍ ഇതുവരെ 1829 പേര്‍ക്ക് നിയമനശുപാര്‍ശ ലഭിച്ചു.
https://www.facebook.com/Malayalivartha