സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വ്വീസ് ആശുപത്രിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, സേഫ്റ്റി എഞ്ചിനീയര്‍, ഇലക്ട്രിക് എഞ്ചിനീയര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, ബയോമെഡിക്കല്‍ ടെക്നീഷ്യന്, മെഡിക്കല്‍ റിക്കോര്‍ഡ് എന്‍കോഡര്‍, ഓട്ടോമെക്കാനിക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതൽ പ്രവൃത്തിപരിചയമുള്ളവരായിരിക്കണം കൂടാതെ ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യമുള്ളവരും, പരിചയസമ്പന്നരുമായ ഉദ്യോഗാര്‍ത്ഥികൾക്ക് ഒഡെപെക് വഴി അപേക്ഷിക്കാവുന്നതാണ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 23നകം gcc@odepc.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in