Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

നഴ്സുമാർക്ക് ഇനി യു കെ യിലേക്ക് പറക്കാം ; ഈസിയായി

23 NOVEMBER 2018 06:08 PM IST
മലയാളി വാര്‍ത്ത

വിദേശത്തു നഴ്സിംഗ് ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷമുള്ള വാർത്ത ... ഐ ഇ എൽ ടി എസ് സ്‌കോർ കുറയ്ക്കുന്നതിന് നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൌണ്‍സിൽ (എന്‍.എം.സി) തീരുമാനിച്ചു . ഇനി മുതല്‍ രജിസ്‌ട്രേഷന്‍ യോഗ്യത നേടാൻ റൈറ്റിങ് വിഭാഗത്തിലെ സ്‌കോർ 6.5 മതി. മറ്റ് വിഭാഗങ്ങളായ സ്പീക്കിങ്, ലിസണിങ്, റീഡിങ് തുടങ്ങിയവയിൽ നിലവിലെ സ്‌കോർ ആയ 7 തന്നെ വേണം.
ഐ ഇ എൽ ടി എസ് പരീക്ഷയിൽ പലപ്പോഴും ആവശ്യമായ ഏഴോ അതിലധികമോ ഓവറാൾ സ്‌കോർ പലരും വളരെ ഈസി ആയി നേടാറുണ്ട്. . എന്നാൽ ഏറ്റവും പ്രയാസകരമായ റൈറ്റിങ് വിഭാഗത്തിൽ ആവശ്യമായ സ്‌കോർ 7 നേടാൻ ബഹുഭൂരിപക്ഷത്തിനും കഴിയാറില്ല. ഏഴോ എട്ടോ പ്രാവശ്യം എഴുതിയിട്ടും 6.5 എന്ന കടമ്പയിൽ തട്ടി വീഴുന്നവർ ഏറെയാണ്. ..ഇതിന് പരിഹാരമായാണ് എൻ എം സി പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത് . അടുത്തയാഴ്ചയോടെ പുതിയ നിയമം നടപ്പിൽ വരുത്തും.

ഓവറോള്‍ സ്‌കോര്‍ ഏഴ് എന്നതില്‍ ഇപ്പോഴും മാറ്റമില്ല. ഐ.ഇ.എല്‍.ടി.എസ്. പരീക്ഷയുടെ കാലാവധി രണ്ടു വര്‍ഷമായതിനാല്‍ 2017 ജനുവരിക്കു ശേഷം പരീക്ഷയെഴുതി സമാനമായ സ്‌കോര്‍ നേടിയവര്‍ക്ക്, അതായത് റൈറ്റിങ്ങിൽ മാത്രം 6 .5 ഉം സ്പീക്കിങ്, ലിസണിങ്, റീഡിങ് എന്നിവയിൽ 7 ഉം ലഭിച്ചവർക്ക് ഉടന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങാം .
റൈറ്റിങ് സ്‌കോറില്‍ മാത്രം 0.5 പോയിന്റിന്റെ കുറവു വരുത്തുന്നത് ചെറിയ കാര്യമായി തോന്നാമെങ്കിലും ഈ പരീക്ഷയില്‍ ഇത് വളരെ നിർണായക നേട്ടമാണ്. ഒട്ടനവധി പേർക്ക് യു കെ നേഴ്സ് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ഈ തീരുമാനം വഴിയൊരുക്കും.

ഐ.ഇ.എല്‍.ടി.എസിനൊപ്പം മറ്റു രണ്ടു പരീക്ഷകള്‍കൂടി പാസായാലേ യു.കെ. രജിസ്‌ട്രേഷന്‍ പൂർണമാകൂ. ഓണ്‍ലൈന്‍ കോംപിറ്റന്‍സി ടെസ്റ്റും പ്രാക്ടിക്കല്‍ പരീക്ഷയും. ഓണ്‍ലൈന്‍ കോംപിറ്റന്‍സി ടെസ്റ്റ് നാട്ടിൽ നിന്നും പ്രാക്ടിക്കല്‍ പരീക്ഷ ബ്രിട്ടനിലുമാണ് ചെയ്യേണ്ടത് . ഐ ഇ എൽ ടി എസ്സിനെ അപേക്ഷിച്ചു ഇത് രണ്ടും വളരെ നിസ്സാരമായ കടമ്പയാണ് .

എൻ എച്ച് എസ് ആശുപത്രികൾ ഉൾപ്പെടെ ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ ഉണ്ടാകുന്ന നേഴ്‌സിംഗ് ജീവനക്കാരുടെ കുറവ്, ബ്രെക്സിറ്റ്‌ നടപ്പാകുന്നതോടെ ഇയു രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും പുതിയ മാറ്റങ്ങൾക്ക് പിന്നിൽ. ആരോഗ്യമേഖലയില്‍ നാല്‍പതിനായിരത്തോളം നഴ്‌സുമാരുടെ ഒഴിവുകൾ ബ്രിട്ടനിൽ ഉണ്ട്.

ബ്രിട്ടനിൽ തന്നെ നേഴ്സുമാരായ നിരവധി മലയാളികൾ മതിയായ ഐ ഇ എൽ ടി എസ് സ്‌കോർ നേടാനാകാതെ കെയർമാരായി ജോലി ചെയ്യുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇതിൽ ബഹുഭൂരിപക്ഷത്തിനും നേഴ്സുമാരായി ജോലി ചെയ്യാനാകും.
ബ്രിട്ടനിലെ നിരവധി എൻ എച്ച് എസ് ട്രസ്റ്റുകൾ കേരളമുൾപ്പെടെ ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ നിന്ന് നേരിട്ട് ഇന്റർവ്യൂ നടത്തി നേഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് വരുന്നുണ്ട്. പുതിയ മാറ്റങ്ങൾ ഉണ്ടാകുന്നതോടെ കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കും . എൻ എച്ച് എസ് ട്രസ്റ്റുകളുടേത് സൗജന്യ റിക്രൂട്ട്മെന്റാണ് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (20 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (29 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends