നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 150 ഒഴിവുകൾ
നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 150 ഒഴിവുകൾ ഉണ്ട് . അക്കൗണ്ട്സ് അപ്രന്റിസ്ഷിപ്പ് തസ്തികയിലേക്ക് ആണ് അപേക്ഷ അയക്കേണ്ടത് . വിവിധ സംസ്ഥാനങ്ങളിലായി 150 ഒഴിവുണ്ട്. കേരളത്തിൽ നാല് ഒഴിവാണുള്ളത്. തെരഞ്ഞെടുക്കുന്നവർക്ക് രണ്ട് വർഷം പരിശീലനം നൽകും . പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ സ്കെയിൽ ഒന്ന് തസ്തികയിൽ സ്ഥിരനിയമനത്തിന് പരിഗണിക്കും.
യോഗ്യത
60 ശതമാനം മാർക്കോടെ കൊമേഴസിൽ ബിരുദം, സിഎ ഇന്റർമീഡിയറ്റ്/ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി ഇന്റർമീഡിയറ്റ്/എംബിഎ ഫിനാൻസ്/ 60 ശതമാനം മാർക്കോടെ കൊമേഴ്സ് ബിരുദാനന്തര ബിരുദം എന്നിവയിലേതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം
200 മാർക്കിന്റെ ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. മൂന്ന് മണിക്കൂറാണ് പരീക്ഷ. കേരളത്തിൽ കൊച്ചി, കൊല്ലം, തൃശൂർ പരീക്ഷാകേന്ദ്രങ്ങളാണ്.
www.nationalinsuranceindia.com എന്ന website വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 27.
https://www.facebook.com/Malayalivartha