കേരള പബ്ലിക് സര്‍വീസ് കമ്മീഷന് സര്‍വകലാശാലാ അസിസ്റ്റന്റ് പരീക്ഷ .... ഉദ്യോഗാർത്ഥികൾ ഡിസംബര്‍ 19 നുള്ളിൽ അപേക്ഷ സമർപ്പിക്കണം .
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് സര്‍വകലാശാലാ അസിസ്റ്റന്റ് വിജ്ഞാപനമായി. ഉദ്യോഗാർത്ഥികൾ ഡിസംബര്‍ 19 നുള്ളിൽ അപേക്ഷ സമർപ്പിക്കണം .
സര്‍വകലാശാല അസിസ്റ്റന്റ് ഉള്‍പ്പടെ 17 തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷയ്ക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിടെക്കുകാർക്കും ബിഎസ്സി (നേഴ്സിങ്) ക്കാർക്കും അപേക്ഷിക്കാം
അവസാന വര്‍ഷ ബിരുദക്കാര്‍ക്ക് പക്ഷേ അപേക്ഷിക്കാനാവില്ല. ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിലൂടെ ആയിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് . പരീക്ഷ ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. സെക്രട്ടറിയേറ്റ് അസിസ്റ്റന്റിന് തുല്യമായ ജോലിയാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ്. തുടക്കക്കാര്‍ക്ക് മികച്ച ശമ്പളം നല്കുന്ന തസ്തിക കൂടി ആണ് സര്‍വകലാശാല അസിസ്റ്റന്റ്.
ഉദ്യോഗാര്‍ത്ഥികള്‍ 1982 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം
പ്രായ പരിധി: 18-36
ശമ്പളം :27800- 59400
34370 രൂപ തുടക്കശമ്പളം ലഭിക്കും എന്നതാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയുടെ ഏറ്റവും വലിയ നേട്ടം
10 വിഷയങ്ങളില്‍ നിന്നും 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന 100 മാര്‍ക്കിന്റെ പരീക്ഷയാണുള്ളത്. ക്വാണ്ടിറ്റേറീവ് ആപ്റ്റിറ്റ്യൂഡ്, മെന്റൽ എബിലിറ്റി/ റീസണിങ്, ജനറൽ സയൻസ്, കറന്റ് അഫയേഴ്സ്, ഇന്ത്യ-പൊതുവിവരങ്ങള്‍, കേരള-പൊതുവിവരങ്ങള്‍, ഭരണഘടന, ജനറൽ ഇംഗ്ലീഷ്, ഭാഷ, സൈബർ നിയമങ്ങൾ എന്നിവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും
https://www.facebook.com/Malayalivartha