അലഹബാദ് ഹൈക്കോടതിയില്‍ 3495 ഒഴിവുകള്‍; എസ്.എസ്.എല്സിക്കാര്ക്കും അപേക്ഷിക്കാം
ഉത്തര്‍ പ്രദേശ് സിവില്‍ കോര്‍ട്ട് സ്റ്റാഫ് സെന്‍ഡ്രലൈസ്ഡ് റിക്രൂട്ട്മെന്റിന് കീഴില്‍ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വകുപ്പുകളിലെ സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് III, ക്ലര്‍ക്ക് ഗ്രൂപ്പ് സി, ഡ്രൈവര്‍, ട്യൂബ് വെല്‍ ഓപ്പറേറ്റര്‍-കം-ഇലക്ട്രീഷ്യന്/ പ്രോസസ് സെര്‍വര്‍/ ഓര്‍ഡര്‍ലി/ പ്യൂണ്‍/ ചൗക്കിദാര്‍ എന്നീ തസ്തികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഓണ്‍ലൈനായി ആണ് അപേക്ഷിക്കേണ്ടത്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം . ഒന്നിൽ കൂടുതൽ തസ്തികൈകളിലേക്ക് അപേക്ഷ അയക്കുന്നുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം അപേക്ഷാ ഫീസ് അടക്കണം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഡ്രൈവര്‍ തസ്തികയില്‍ മറ്റുളളവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റും മറ്റുള്ളവർക്ക് കമ്പ്യൂട്ടർ ടൈപ്പ് പരീക്ഷയും, സ്റ്റെനോഗ്രാഫി ടെസ്റ്റും ഉണ്ടായിരിക്കും.
ഡിസംബര്‍ ആറ് മുതല്‍ 26 വരെ അപേക്ഷിക്കാം. അകെ 3,495 ഒഴിവുകളാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha