Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സൗജന്യ പഠനവും ഉറപ്പായ ജോലിയും ... ആര്‍മി നഴ്‌സിങ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം

26 NOVEMBER 2018 11:28 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളേജുകളിലേക്ക് നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം . 210 സീറ്റുകളാണ് ഉള്ളത് . അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം അപേക്ഷിക്കാം.

കോഴ്‌സ്
2019 ജൂലായ് / ഒക്ടോബറില്‍ ആണ് കോഴ്സ് ആരംഭിക്കുന്നത് . നാലുവര്‍ഷത്തെ ബി എസ്സി (നഴ്‌സിങ്)പഠനം പൂര്‍ണമായും സൗജന്യം . വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൈന്യത്തിലെ മിലട്ടറി നഴ്‌സിങ് സര്‍വീസ് വിഭാഗത്തില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ആയി സ്ഥിരനിയമനം നല്‍കും.

50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ് , കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചുളള പ്ലസ്ടു റെഗുലര്‍ രീതിയില്‍ പഠിച്ച് ആദ്യ അവസരത്തില്‍ത്തന്നെ പാസായവരാവണം അപേക്ഷകര്‍.

അവസാന വര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ നഴ്‌സിങ് കോഴസിന് ചേരും മുമ്പ് പ്ലസ്ടു ജയിച്ച രേഖ ഹാജരാക്കണം. പ്രൈവറ്റ് ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഏതെങ്കിലും വിഷയത്തില്‍ കമ്പാര്‍ട്ട്‌മെന്റ് ഉളളവര്‍ക്കും അപേക്ഷിക്കാനാവില്ല.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും ശാരീരികയോഗ്യതാ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽനിന്ന് മെറിറ്റിന്റെ അടിസ്ഥാനത്തിലാകും സേനയ്ക്കുകീഴിലെ വിവിധ നഴ്‌സിങ് സ്ക്കൂളുകളിലോ കോളേജുകളിലോ പ്രവേശനം നൽകുന്നത്.

രാജ്യത്തെ 18 കേന്ദ്രങ്ങളിലായി എല്ലാവർഷവും ജനുവരി -ഫെബ്രുവരിയിലാണ് എഴുത്തുപരീക്ഷ നടക്കുക. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ(ഏഴിമല) എന്നിവയാണ് കേരളത്തിലെ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ. എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഏപ്രിലില്‍ അഭിമുഖം ഉണ്ടായിരിക്കും

90 മിനിറ്റ് ദൈര്‍ഘ്യമുളള എഴുത്ത്‌ പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലാണ്. ജനറല്‍ ഇംഗ്ലീഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ജനറല്‍ ഇന്റലിജന്‍സ് എന്നിവയില്‍ നിന്നുളള ചോദ്യങ്ങളുണ്ടാകും

ശാരീരിക യോഗ്യത

ഉയരം ചുരുങ്ങിയത് 148 സെന്റിമീറ്റര്‍, മിനിമം തൂക്കം 39 കിലോഗ്രാം , മികച്ച കാഴ്ചശക്തി വേണം.
പ്രായം
01.10.1994 നും .30.09.2002നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ)

http:// www.joinindianarmy .nic in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി , നവംബര്‍ 30 കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ അഞ്ചുവർഷം മിലിട്ടറി നഴ്‌സിങ് സർവീസിൽ പ്രവർത്തിക്കാമെന്ന ഉടമ്പടിയിൽ ഒപ്പുവെച്ചിരിക്കണം. പരിശീലനകാലയളവിൽ സൗജന്യറേഷൻ, താമസസൗകര്യം, യൂണിഫോം, പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവയെല്ലാം ലഭിക്കും.

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്‌സിങ് സർവീസിൽ ഓഫീസർ റാങ്കിൽ (ലെഫ്റ്റനന്റ്) നിയമനം ലഭിക്കും. ശേഷം സർവീസ് കാലാവധി കൂടുന്നതനുസരിച്ച് മേജർ ജനറൽ ആയി വരെ സ്ഥാനകയറ്റം ലഭിക്കാവുന്നതാണ്

ഇന്ത്യൻ സൈന്യത്തിന്റെ അവശ്യവിഭാഗങ്ങളിലൊന്നാണ് മിലിട്ടറി നഴ്‌സിങ് സർവീസ് അഥവാ എം.എൻ.എസ്. 1881-ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് ഇന്ത്യയിൽ എം.എൻ.എസ്. രൂപംകൊണ്ടത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ, ഇന്ത്യൻ ആർമി നേഴ്സിംഗ് സർവീസ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത് . ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1926-മുതൽ നഴ്‌സിങ് ഇന്ത്യൻസേനയുടെ സ്ഥിരം സർവീസായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (57 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends