എയർഫോഴ്സ് മീറ്റിയറോളജി ബ്രാഞ്ചിലേക്ക് ഇപ്പോൾ അവസരം
ഇന്ത്യൻ എയർഫോഴ്സിന്റെ മീറ്റിയറോളജി ബ്രാഞ്ചിൽ പെർമനന്റ്/ ഷോർട്ട് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം വിജ്ഞാപനങ്ങൾ ആണ് .
കോഴ്സ്52 ആഴ്ച നീണ്ടുനിൽക്കും. ജനുവരിയിൽ ക്ളാസ് ആരംഭിക്കും. വിജ്ഞാപനം അടുത്തു തന്നെ പ്രസിദ്ധീകരിക്കും എന്ന് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു .
യോഗ്യത:
മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റി ക്സ്, ജ്യോഗ്രഫി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, എൻവയോണ്മെന്റൽ സയൻസ്, അപ്ലൈഡ് ഫിസിക്സ്, ഓഷ്യാനോഗ്രഫി, മീറ്റിയറോളജി, അഗ്രികൾച്ചറൽ മീറ്റിയറോളജി, ഇക്കോളജി ആൻഡ് എൻവയോണ്മെന്റൽ ജിയോഫിസിക്സ്, എൻവയോണ്മെന്റൽ ബയോളജി എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം .
ബിരുദതലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച് 55 ശതമാനത്തിൽ കുറയാത്ത മാർക്ക് ബിരുദത്തിനു നേടിയിരിക്കണം. ബാക്ക് ലോഗ് ഇല്ലാതെ ഇതുവരെ സെമസ്റ്ററുകളിൽ അമ്പതു ശതമാനം മാർക്കുള്ള പിജി വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ 2019 ഡിസംബർ 15നു മുന്പ് പിജിയുടെ ഒറിജിനൽ/ പ്രോവിഷണൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രായം: 1994 ജനുവരി രണ്ടിനും 1999 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. പിഎച്ച്ഡിക്കാർക്ക് 27 വയസുവരെ അപേക്ഷിക്കാം.
ശാരീരിക യോഗ്യത: ഉയരം പുരുഷൻമാർക്ക് 157.5 സെ.മീ. സ്ത്രീകൾക്ക് 152 സെ.മീ.
ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടായിരിക്കണം.
ശമ്പളം : 15,600- 39,100 രൂപ.
ഡെറാഡൂണ്, മൈസൂർ, ഗാന്ധിനഗർ, വാരാണസി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എയർഫോഴ്സ് സെലക്ഷൻ ബോർഡിനു കീഴിൽ എസ്എസ്ബി ഇന്റർവ്യൂ ഉണ്ടായിരിക്കും. അപേക്ഷകർ വിവാഹിതരാകാൻ പാടില്ല. പരിശീലന കാലത്ത് വിവാഹം അനുവദിക്കുകയും ഇല്ല.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിന്റെ മാതൃകയ്ക്കും www.joinindianairforce.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha