Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ 41 അധ്യാപക തസ്തികകളും 65 അനധ്യാപക തസ്തികകളും

29 NOVEMBER 2018 05:54 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങുന്നതിനോടനുബന്ധിച്ച് 106 അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

പുതുതായി ആരംഭിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലാണ് തസ്തികകള്‍ . ഈ തസ്തികയിൽ നിയമനം നൽകുന്നവരെ ആദ്യഘട്ടത്തില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ വിദഗ്ധ ചികിത്സയ്ക്കായിരിക്കും നിയമിക്കുക. സര്‍ക്കാര്‍ മേഖലയിലെ തന്നെ ആദ്യത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിനും മികച്ച സൗകര്യം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് അടിയന്തരമായി ഇത്രയും തസ്തികള്‍ സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിദിനം നാലായിരത്തോളം പേര്‍ ഒ.പി.യിലും ആയിരത്തോളം പേര്‍ അത്യാഹിത വിഭാഗത്തിലും ചികിത്സ തേടി എത്താറുണ്ട്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിന് വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്.
ഇപ്പോൾ പുതുതായി നിയമനം നടത്തുന്ന 106 തസ്തികകളിൽ നിയമനം നടക്കുന്നതോടെ ഈ വിഭാഗത്തിലെ തിരക്ക് കുറയ്ക്കാനാകും

പ്രൊഫസര്‍ (എമര്‍ജന്‍സി മെഡിസിന്‍) 1, അസോ. പ്രൊഫസര്‍ (എമര്‍ജന്‍സി മെഡിസിന്‍) 2, അസോ. പ്രൊഫസര്‍ (അനസ്‌തേഷ്യോളജി) 1, അസോസിയേറ്റ് പ്രൊഫസര്‍ (റേഡിയോ ഡയഗ്നോസിസ്) 1, അസി. പ്രൊഫസര്‍ (എമര്‍ജന്‍സി മെഡിസിന്‍) 10, അസി. പ്രൊഫസര്‍ (അനസ്‌തേഷ്യോളജി) 5, അസി. പ്രൊഫസര്‍ (റേഡിയോ ഡയഗ്നോസിസ്) 3, സീനിയര്‍ റെസിഡന്റ് (എമര്‍ജന്‍സി മെഡിസിന്‍) 5, സീനിയര്‍ റെസിഡന്റ് (അനസ്‌തേഷ്യോളജി) 5, സീനിയര്‍ റെസിഡന്റ് (റേഡിയോ ഡയഗ്നോസിസ്) 3, ജൂനിയര്‍ റെസിഡന്റ് 5 എന്നിങ്ങനെ 41 അധ്യാപക തസ്തികകളാണ് സൃഷ്ടിച്ചത്.

ഹെഡ് നഴ്‌സ് 1, സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2 10, സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2 (സ്‌പെഷ്യാലിറ്റി സഹിതം) 10, നഴ്‌സിംഗ് അസിസ്റ്റന്റ് 20, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-1 10, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2 10, ജീനിയര്‍ ലാബ് അസിസ്റ്റന്റ് 1, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2 1, ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 1, തീയറ്റര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ്-2 1 എന്നിങ്ങനെയാണ് 65 അനധ്യാപക തസ്തികകള്‍

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (57 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends