ഒഡീഷയിൽ ലക്ചറർ ഒഴിവുകൾ
സ്റ്റേറ്റ് സെലക്ഷൻ ബോർഡ് (എസ്എസ്ബി) ഒഡീഷ 883 ലക്ചറർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം .ശമ്പളം 9,300- 34,800 രൂപ ആയിരിക്കും .എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
പ്രായം: 01..09.2018 ന് 21നും 42 നും ഇടയിൽ. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
500 രൂപ അപേക്ഷാ ഫീസ് അടക്കണം. . എസ്സി, എസ്ടി വിഭാഗക്കാർ 200 രൂപ മാത്രം അടച്ചാൽ മതി . നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫീസടയ്ക്കാം.
https://www.ssbodisha.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 11.
https://www.facebook.com/Malayalivartha