Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വ്യോമസേനയിൽ കോമണ്‍ അഡ്മിഷൻ ടെസ്റ്റ്..അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30.

10 DECEMBER 2018 05:08 PM IST
മലയാളി വാര്‍ത്ത
ഇന്ത്യൻ വ്യോമസേനയിൽ ഫ്ലയിംഗ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷൻ ടെസ്റ്റിനും(എയർഫോഴ്സ് കോമണ്‍ ടെസ്റ്റ് 01/ 2019) എൻസിസി സ്പെഷൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചു.   സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത കോഴ്സുകളാണ് ഉള്ളത്. 2020 ജനുവരിയിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30. ഫ്ലൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ പെർമനന്‍റ് കമ്മീഷൻ, ഷോർട്ട് സർവീസ് കോഴ്സ് എന്നിവയിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ പെർമനന്‍റ് കമ്മീഷൻ, ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകളിലേക്കാണു പുരുഷൻമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.    വ്യോമസേനയുടെ ഫ്ലൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കുമാണ് സ്ത്രീകളിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 25 വയസിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതർ ആയിരിക്കണം.    ടെക്നിക്കൽ ബ്രാഞ്ച്   യോഗ്യത- എയ്റോനോട്ടിക്കൽ എൻജിനിയർ (ഇലക്‌ട്രോണിക്സ്). കുറഞ്ഞത് 60 ശതമാനം മാർക്കോടെ നാലു വർഷത്തെ ബിരുദം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് (ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷയുടെ/ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളിൽ ജയം.    എയ്റോനോട്ടിക്കൽ എൻജിനിയർ (മെക്കാനിക്കൽ)-എയ്റോനോട്ടിക്കൽ എൻജിനിയർ (ഇലക്‌ട്രോണിക്സ്). കുറഞ്ഞത് 60 ശതമാനം മാർക്കോടെ നാലു വർഷത്തെ ബിരുദം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് (ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെന്പർഷിപ്പ് പരീക്ഷയുടെ/ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക‌്ഷനുകളിൽ ജയം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയേഴ്സ് നടത്തുന്ന ഗ്രാജുവേറ്റ് മെംബർഷിപ്പ് പരീക്ഷാ ജയം.  ശാരീരിക യോഗ്യത- പുരുഷൻ: ഉയരം കുറഞ്ഞത് 157.5 സെമീ. സ്ത്രീ കുറഞ്ഞത് 152 സെമീ. തൂക്കം ആനുപാതികം. പ്രായം- 2020 ജനുവരി ഒന്നിന് 20 -26 വയസ്.    ഫ്ലൈയിംഗ് ബ്രാഞ്ച്   യോഗ്യത- കുറഞ്ഞത് മൊത്തം അറുപതു ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്ലസ്ടു തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചവരാവണം. അല്ലെങ്കിൽ മൊത്തം 60 ശതമാനം മാർക്കോടെ നാലു വർഷത്തെ ബിഇ/ ബിടെക് ബിരുദം.   ശാരീരിക യോഗ്യത (സ്ത്രീ/ പുരുഷൻ)-ഉയരം 162.5 സെമീ. തൂക്കം- ആനുപാതികം. മികച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണം. പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ നേരത്തെ പരാജയപ്പെട്ടവരും എയർഫോഴ്സ് അക്കാഡമിയിൽനിന്ന് പുറത്താക്കിയവരും അപേക്ഷിക്കേണ്ടതില്ല. വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക.   പ്രായം: 20 -24. 2020 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് ഉയർന്ന പ്രായം 26 വയസ്.    ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്    യോഗ്യത- അഡ്മിനിസ്ട്രേഷൻ ആൻഡ് ലോജിസ്റ്റിക്സ്: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ 50 ശതാമനം മാർക്കോടെ പിജി ബിരുദം/ തത്തുല്യ ഡിപ്ലോമ.    അക്കൗണ്ട്സ്- കുറഞ്ഞതു മൊത്തം 60 ശതമാനം മാർക്കോടെ ബികോം ബിരുദം. അല്ലെങ്കിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ എംകോം/ ഐസിഡബ്ല്യുഎ/ സിഎ. ശാരീരിക യോഗ്യത(പുരുഷൻ)- ഉയരം: കുറഞ്ഞത് 157.5 സെമീ. തൂക്കം ആനുപാതികം. ശാരീരിക യോഗ്യത- സ്ത്രീ: ഉയരം 152 സെമീ. തൂക്കം ആനുപാതികം. പ്രായം-2020 ജനുവരി ഒന്നിന് 20 നും 26 നും ഇടയിൽ പ്രായം.   തെരഞ്ഞെടുപ്പ്: എയർഫോഴ്സ് കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (എഎഫ്സിഎടി) മുഖേനയാണു തെരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷയായിരിക്കും. ഷോർട്ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് തുടർന്ന് എസ്എസ്ബി പരീക്ഷയുണ്ടാകും. ഡെറാഡൂണ്‍, മൈസൂർ, ഗാന്ധിനഗർ, വാരാണസി എന്നീ എയർഫോഴ്സ് സെലക‌്ഷൻ ബോർഡ് കേന്ദ്രങ്ങളിലായിരിക്കും എസ്എസ്ബി. മൂന്ന് ഘട്ടങ്ങളായിട്ടാണ് പരീക്ഷ. എൻസിസി എൻട്രിക്ക് അപേക്ഷിക്കുന്നവർ എഎഫ്സിഎടി എഴുതേണ്ട ആവശ്യമില്ല.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends