Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഇന്ത്യൻ നേവിയുടെ ഭാഗമാകാൻ സുവർണാവസരം

15 DECEMBER 2018 03:47 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ നേവിയിൽ 3400 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . ഒഴിവുകൾ ഇങ്ങനെയാണ് 

നേവിയിൽ സെയിലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) AUG 2019,
സെയിലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ്(എഎ) AUG 2019,
സെയിലേഴ്‌സ് ഫോർ മെട്രിക് റിക്രൂട്(എംആർ)
എന്നിങ്ങനെ OCT 2019 ബാച്ചുകളിലേക്കുള്ള പ്രവേശനത്തിനാണ് ഇപ്പോൾ അപേക്ഷിക്കേണ്ടത് അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഉടൻ വിജ്ഞാപനമാകും. ഡിസംബർ 14 മുതൽ ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 30 ആണ്

ഓരോ തസ്തികയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യത ഇനി പറയും പ്രകാരമാണ്

സെയിലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) പോസ്റ്റിലേക്ക് 2500 ഒഴിവുകളാണുള്ളത് . മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ടു ജയിച്ചവർക്ക് അപേക്ഷിക്കാം . പ്ലസ് ടു വിന് കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിലേതെങ്കിലുമൊന്ന് ഒരു വിഷയമായി പഠിച്ചിരിക്കണം, 1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ).


രണ്ടാമത്തെ തസ്തികയായ സെയിലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ്(എഎ)ക്കു ആകെ 500 ഒഴിവ് ഉണ്ട്. കുറഞ്ഞത് മൊത്തം 60% മാർക്കോടെ മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ടു ജയം ആണ് അടിസ്ഥാന യോഗ്യത . കൂടാതെ കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിലേതെങ്കിലുമൊന്ന് ഒരു വിഷയമായി പഠിച്ചിരിക്കണം, 1999 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ).

സെയിലേഴ്‌സ് ഫോർ മെട്രിക് റിക്രൂട്(എംആർ) പോസ്റ്റിലേക്ക് 400 ഒഴിവ് ഉണ്ട്. കുക്ക്, സ്‌റ്റ്യുവാർഡ്, ഹൈജീനിസ്‌റ്റ് തസ്തികയിലാണ് നിയമനം ഉണ്ടാവുക .മെട്രിക്കുലേഷന്‍ പാസ്സായ സമാനജോലിയിലുള്ള പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് .
1998 ഒക്ടോബർ ഒന്നിനും 2002 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ).

മേൽപ്പറഞ്ഞ യോഗ്യതകൾക്ക് പുറമെ ശാരീരിക യോഗ്യതകളും നേവിയിലേക്ക് സെലക്ഷൻ കിട്ടാൻ ആവശ്യമാണ് അവ ഇനി പറയും പ്രകാരമാണ്
ഉയരം കുറഞ്ഞത് 157 സെമീ ഉണ്ടായിരിക്കണം. തൂക്കവും നെഞ്ചളവും ഉയരത്തിന് ആനുപാതികം. നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെമീ വികസിപ്പിക്കാൻ കഴിയണം. ശാരീരികമായും മാനസികമായും നല്ല ആരോഗ്യം വേണം.

കംപ്യൂട്ടർ ബേസ്ഡ് എക്സാമിനേഷൻ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ശാരീരികക്ഷമതാ പരീക്ഷയ്‌ക്ക് ഇനി പറയുന്ന ഇനങ്ങളുണ്ടാകും.
1. ഏഴ് മിനിട്ടിൽ 1.6 കിമീ ഓട്ടം.
2. 20 സ്‌ക്വാറ്റ് അപ്‌സ്.
3.10 പുഷ് അപ്സ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2019 ആഗസ്റ്റ്/ഒക്ടോബറിൽ ഐഎൻഎസ് ചിൽകയിൽ അടിസ്‌ഥാന പരിശീലനം തുടങ്ങും. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ആദ്യ നിയമനം. പരിശീലനത്തിലെ പ്രകടനം തൃപ്‌തികരമല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും മടക്കി അയയ്‌ക്കാം.

അപേക്ഷാഫീസ് 205 രൂപയാണ് . പട്ടികവിഭാഗക്കാർക്ക് ഫീസില്ല. വിസ/മാസ്റ്റർ/റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/യുപിഐ എന്നിവ മുഖേന ഓൺലൈനായി ഫീസടയ്ക്കാം.


അപേക്ഷിക്കേണ്ട വിധം

www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഇ–ആപ്ലിക്കേഷൻ സമർപ്പിക്കാം. Log-in ൽ റജിസ്റ്റർ ചെയ്ത് Current Opportunities ലെ Applyയിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക. ബന്ധപ്പെട്ട രേഖകളും, ഫോട്ടോയും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഫോട്ടോയുടെ പശ്‌ചാത്തലം നീല നിറത്തിലായിരിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വെബ്സൈറ്റിൽ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രം അപേക്ഷിച്ചാൽ മതി


വെബ്‌സൈറ്റ്: www.joinindiannavy.gov.in

ഇന്ത്യൻ സമുദ്രതിരങ്ങളുടെയും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നിരവധി ഇന്ത്യൻ ദ്വീപുകളുടെയും പ്രതിരോധം, നമ്മുടെ സമുദ്രാതിർത്തിയിൽ കൂടി സഞ്ചരിക്കുന്ന ചരക്കുകപ്പലുകൾക്കു വേണ്ട സഹായമെത്തിക്കൽ, സുരക്ഷിതമായ കപ്പൽ ഗതാഗതത്തിന് വേണ്ടിയുള്ള കപ്പൽച്ചാലുകളുടെ ചാർട്ടുണ്ടാക്കൽ, ചാലുകൾ തെറ്റി യാത്രയിൽ മണൽത്തിട്ടയിൽ ഉറയ്ക്കുന്ന കപ്പലുകളുടെ രക്ഷക്കുവേണ്ടിയുള്ള ഏർപ്പാടുണ്ടാക്കൽ, മത്സ്യബന്ധന ബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകൾ ഇന്ത്യൻ നേവിയുടേതാണ്

കൂടാതെ പണിമുടക്കു മൂലമോ മറ്റേതെങ്കിലും കാരണത്താലോ തുറമുഖ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിൽ എത്തിയാൽ അതേറ്റെടുക്കുക, കൊടുംകാറ്റ്, ചുഴലിക്കാറ്റ്, ഭൂമികുലുക്കം, വരൾച്ച, വെള്ളപ്പൊക്കം മുതലായ കെടുതികൾ ഉണ്ടാകുമ്പോൾ അതിൽപ്പെട്ടുഴലുന്നവർക്ക് ആശ്വാസമെത്തിക്കുക എന്നിവയും ഇന്ത്യൻ നേവിയുടെ കർത്തവ്യങ്ങളിൽപെടുന്നു. നേവിയിലെ മുങ്ങൽ വിദഗ്ദ്ധൻമാർ ജല വൈദ്യുതി ഉൽപാദന പ്രദേശത്തും മറ്റു നദീതട പദ്ധതികളിലും വിലയേറിയ സേവനങ്ങൾ നൽകാറുണ്ട്.
ഇക്കഴിഞ്ഞ പ്രളയകാലത്തു കേരളത്തിൽ ഇന്ത്യൻ നേവി സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends