കേരള ബാങ്കിൽ സി.ഇ.ഒ. ആവാം
"കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബാങ്കിംഗ് മേഖലയിൽ 20 വർഷത്തെ പരിചയസമ്പത്തും, ദേശസാൽകൃത ബാങ്കുകളുടെയോ, സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കുകളുടെയോ ജനറൽ മാനേജർതസ്തികയിലോ, അതിന് മുകളിലോ കുറഞ്ഞത് 5 വർഷം സേവനം അനുഷ്ഠിക്കുകയും ചെയ്തവർക്കാന് അവസരം.
കോർ ബാങ്കിംഗ് അടക്കമുള്ള ബാങ്കിംഗ് രംഗത്തെ നൂതന സാങ്കേതിക സേവനങ്ങളിൽ പരിജ്ഞാനമുള്ളവരെയാണ് ഈ പോസ്റ്റിലേക്ക് പരിഗണിക്കുന്നത് .
കുറഞ്ഞത് 45 വയസും പരമാവധി 57 വയസുമാണ് പ്രായപരിധി. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളുടെ പകർപ്പ് സഹിതം നിശ്ചിത അപേക്ഷാ ഫോമിൽ ഈ മാസം 20 നകം
സെക്രട്ടറി (സഹകരണം),
സഹകരണ വകുപ്പ്,
സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത ,ജോലി പരിചയം ,ബാങ്ക് സി ഇ ഓ പോസ്റ്റിലേക്ക് അനുയോജ്യമായ മറ്റ് യോഗ്യതകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം ഹാജരാക്കണം. പ്രായം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും വേണം. പാസ്പോര്ട്ട് സൈഡിലുള്ള ഫോട്ടോ അപേക്ഷയോടൊപ്പം വെക്കണം.
അപേക്ഷ അയക്കുന്ന കവറിനു പുറത്ത് “Application for the post of CEO in Kerala Bank” എന്ന് എഴുതണം . അപേക്ഷ ഡിസംബർ 20 വൈകുന്നേരം 5 .30 നു മുൻപായി മേൽപ്പറഞ്ഞ അഡ്രസ്സിൽ എത്തേണ്ടതാണ്
ലഭിച്ച അപേക്ഷകൾ പരിശോധിച്ചു യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യുന്നതായിരിക്കും .സ്ക്രീനിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമാണ്. സ്ക്രീനിങ് കമ്മിറ്റി തെരഞ്ഞെടുത്ത വ്യക്തികൾക്ക് ഇന്റർവ്യൂ ഉണ്ടായിരിക്കും
വിശദവിവരങ്ങൾ www.kerala.gov.in എന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്
https://www.facebook.com/Malayalivartha