Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ആര്‍.ആര്‍.ബി ജൂനിയര്‍ എഞ്ചിനീയര്‍ റിക്രൂട്ട്മെന്റ്: 14,033 ഒഴിവുകള്‍, തുടക്ക ശമ്പളം 35,400 രൂപ

01 JANUARY 2019 06:40 PM IST
മലയാളി വാര്‍ത്ത

ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള 14,033 ഒഴിവുകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിച്ചു.

2015ന് ശേഷം ആദ്യമായാണ് ആര്‍.ആര്‍.ബി ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നത്. 14,033 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.തുടക്ക ശമ്പളം 35,400 രൂപയായിരിക്കും

ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി രണ്ട് മുതല്‍ 31 വരെ അതാത് ആര്‍.ആര്‍.ബി വെബ്സൈറ്റുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജനുവരി രണ്ട് മുതല്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി അഞ്ച് വരെ ഫീസ് അടയ്ക്കാവുന്നതാണ്

പരീക്ഷ ഓൺ ലൈൻ ആയിരിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഓൺലൈൻ പരീക്ഷ നടത്തുന്നത് . പരീക്ഷക്ക് പുറമെ സര്‍ട്ടിഫിക്കറ്റ് പരിശോധന, വൈദ്യ പരിശോധന എന്നിവയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും നിയമനം.
തസ്തികകളും ഒഴിവുകളും ഇനി പറയും വിധമായിരിക്കും.

 

ജൂനിയര്‍ എഞ്ചിനീയര്‍തസ്തികയിലേക്ക് 13,304 ഒഴിവുകളാണ് ഉള്ളത്
ജൂനിയര്‍ എഞ്ചിനീയര്‍ (ഐ.ടി) തസ്തികയിൽ 49 ഒഴിവുകളും ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് തസ്തികയിലേക്ക് 456 ഒഴിവുകളുമുണ്ട് .
കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് വിഭാഗത്തിൽ മാത്രം - 494 ഒഴിവുകളും ഉണ്ടെന്നു റെയിൽവേ അറിയിച്ചു.

ഓരോ തസ്തികയിലേക്കുമുള്ള യോഗ്യതകൾ

ജൂനിയര്‍ എഞ്ചിനീയര്‍ - ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ/ ബി.ടെക് ജൂനിയര്‍ എഞ്ചിനീയര്‍ (ഐ.ടി) - പിജിഡിസിഎ, ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, ബിടെക് ഐടി/ കമ്പ്യൂട്ടര്‍ സയന്‍സ്

ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് - ഏതെങ്കിലും എഞ്ചിനീയറിങ് ബിരുദം/ ഡിപ്ലോമ
കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് - 45 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും സയന്‍സ് വിഷയത്തിലുള്ള ബിരുദം. ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം

01/01/2019ന് 18നും 33നും മധ്യേ പ്രായമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

അപേക്ഷാ ഫീസ് 500 രൂപയാണ് . ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ എഴുതുന്ന മുറയ്ക്ക് 400 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നല്‍കും (ബാങ്ക് ചാര്‍ജ് ഈടാക്കും)

എസ്.സി, എസ്.ടി, വനിതാ, ട്രാന്‍സ്‌ജെന്‍ഡര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍, മറ്റ് സംവരണ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് 250 രൂപയാണ് ഫീസ് . ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ എഴുതുന്ന മുറയ്ക്ക് മുഴുവന്‍ തുകയും തിരികെ ലഭ്യമാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് റയിൽവെയുടെ നോട്ടിഫിക്കേഷൻ ശ്രദ്ധിക്കുക വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: http://www.rrbcdg.gov.in

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends