ഇന്ത്യൻ എയർഫോഴ്സിൽ തൊഴിലവസരം . ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 21
ഇന്ത്യൻ എയർഫോഴ്സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർമാൻ ഗ്രൂപ്പ് എക്സ് (എജു. ഇൻസ്ട്രക്ടർ ട്രേഡ്ഒഴികെ), ഗ്രൂപ്പ് വൈ (നോൺ ടെക്നിക്കൽ ഓട്ടോടെക്ക്, ജി.ടി.ഐ., ഐ.എ.എഫ്.പോലീസ്, ഐ.എ.എഫ്. സെക്യൂരിറ്റി, മ്യുസീഷ്യൻ ട്രേഡുകൾ ഒഴികെ)ട്രേഡുകളിലേക്ക് ഇന്ത്യൻ എയർഫോഴ്സ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ
അപേക്ഷ ഓൺ ലൈൻ രജിസ്ട്രേഷൻ ആയി ജനുവരി രണ്ടിന് ആരംഭിച്ചു.
അപേക്ഷാഫീസ് 250 രൂപയാണ് .ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ്ബാങ്കിങ് വഴി ഓൺലൈൻ ആയാണ് ഫീസ് അടയ്ക്കേണ്ടത്. ആക്സിസ് ബാങ്ക് ശാഖകൾവഴി ചലാൻ ആയും ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം www.airmenselection.gov.in എന്ന വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. വെബ്സൈറ്റിലെ നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കിയശേഷം ജനുവരി 2 മുതൽ ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 21
https://www.facebook.com/Malayalivartha