Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ 190 ഒഴിവുകൾ .. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 22

07 JANUARY 2019 03:06 PM IST
മലയാളി വാര്‍ത്ത

ഡൽഹി ഡവലപ്മെന്റ് അതോറിറ്റി റിക്രൂട്മെന്റ് സെൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .ആകെ 190 ഒഴിവുകളാണുള്ളത് .അപേക്ഷകൾ ഓൺലൈനായി അയക്കണം . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 22 ആണ് .

സീനിയർ ലോ ഓഫീസർ, ഡപ്യൂട്ടി ഡയറക്ടർ(പ്ലാനിങ്), ഡപ്യൂട്ടി ഡയറക്ടർ(ആർക്), അസിസ്റ്റന്റ് ഡയറക്ടർ(പ്ലാനിങ്), അസിസ്റ്റന്റ് ഡയറക്ടർ(ആർക്), അസിസ്റ്റന്റ് ഡയറക്ടർ(സിസ്റ്റം), അസിസ്റ്റന്റ് ഡയറക്ടർ(Mins), അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ, ജൂനിയർ ലോ ഓഫിസർ, പ്ലാനിങ് അസിസ്റ്റന്റ്, പ്രോഗ്രാമർ, ജൂനിയർ എൻജിനീയർ(സിവിൽ), എസ്ഒ(ഹോർട്ടികൾച്ചർ), ആർക്കിടെക്ചറൽ അസിസ്റ്റന്റ്, Naib തഹസിൽദാർ, അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ, സർവേയർ, സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി, അസിസ്റ്റന്റ് ഡയറക്ടർ(ലാൻഡ്സകേപ്പ്) എന്നിങ്ങനെ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്
പ്രധാന തസ്തികകളുടെ യോഗ്യത, പ്രായപരിധി,തുടങ്ങിയ വിശദവിവരങ്ങൾ ഇവയാണ്
അസിസ്റ്റന്റ് ഡയറക്ടർ (പ്ലാനിങ്)(ഒഴിവുകളുടെ എണ്ണം –19):
പ്ലാനിങ്/ആർക്കിടെക്ചർ/സിവിൽ/മുനിസിപ്പൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ജോഗ്രഫി/സോഷ്യോളജി/ഇക്കണോമിക്സിൽ പിജി/തത്തുല്യംഎന്നിവയാണ് അടിസ്ഥാന യോഗ്യത .
പ്ലാനിങ്ങിൽ പിജി(ടൗൺ, സിറ്റി, അർബൻ, ഹൗസിങ് ട്രാൻസ്പോർട്ട്, എൻവയൺമെന്റൽ പ്ലാനിങ് തുടങ്ങിയ ഏതെങ്കിലും മേഖലകളിൽ സ്പെഷലൈസേഷൻ അഭികാമ്യം ), പ്രായ പരിധി 35 വയസ്.

അസിസ്റ്റന്റ് ഡയറക്ടർ (ആർക്കിടെക്ചർ )13 ഒഴിവുകളാണുള്ളത് ആർക്കിടെക്ചർ/അർബൻ ഡിസൈൻ/കൺസർവേഷൻ/ലാൻഡ് സ്കേപ്പ്/ബിൽഡിങ് എൻജിനീയർ എന്നിവയിൽ പി ജി യോ , അല്ലെങ്കിൽ ആർക്കിടെക്ചറിൽ ബിരുദം/തത്തുല്യം, കൂടാതെ കൗൺസിൽ ഓഫ് ആർക്കിടെക്ചർ മെമ്പർഷിപ്പ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം ,പ്രായ പരിധി 35 വയസ്

അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ . 18 ഒഴിവുകളുണ്ട് . സിഎ/കമ്പനി സെക്രട്ടറി/ഐസിഡബ്ല്യുഎ/മാസ്റ്റർ ഇൻ ഫിനാൻഷ്യൽ കൺട്രോൾ/എംബിഎ(ഫിനാൻസ്)/തത്തുല്യം ഉള്ളവർക്ക് അപേക്ഷിക്കാം . 30 വയസ് ആണ് പ്രായപരിധി

പ്ലാനിങ് അസിസ്റ്റന്റ് ആകെ ഒഴിവുകൾ –45): പ്ലാനിങ്/ആർക്കിടെക്ചറിൽ ബിരുദം/തത്തുല്യം ആണ് അപേക്ഷിക്കാനുള്ള യോഗ്യത , പ്രായ പരിധി 30 വയസ്.

ആർക്കിടെക്ചറൽ അസിസ്റ്റന്റ് -10 ഒഴിവുകളുണ്ട്. : അപേക്ഷിക്കാനുള്ള യോഗ്യത ആർക്കിടെക്ചറിൽ ബിരുദം/തത്തുല്യം.പ്രായ പരിധി 30 വയസ് .

സർവേയർപോസ്റ്റിലേക്ക് 13 ഒഴിവുകളുണ്ട് :സർവേയിങ്ങിൽ ഡിപ്ലോമ/രണ്ടു വർഷത്തെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് /തത്തുല്യം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം , 18 നും 25 വയസിനുംഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്

സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി ഒഴിവുകളുടെ എണ്ണം –20 . 12ാം ക്ലാസ് ജയം/തത്തുല്യം ഉള്ളവർക്ക് ആപേക്ഷിക്കാം .സ്റ്റെനോഗ്രഫർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് സ്കിൽ ടെസ്റ്റ് ഉണ്ടാകും .

സ്കിൽ ടെസ്റ്റിൽ മിനിറ്റിൽ 80 വാക്കു വേഗം പ്രതീക്ഷിക്കുന്ന ഡിക്റ്റേഷൻ (10 മിനിറ്റ്),ട്രാൻസ്ക്രിപ്ഷൻ(കംപ്യൂട്ടർ)–50 മിനിറ്റ്(ഇംഗ്ലിഷ്), 65 മിനിറ്റ്(ഹിന്ദി), എന്നീ ടെസ്റ്റുകൾ പ്രതീക്ഷിക്കാം.
പ്രായ പരിധി 18 നും –30 നും മദ്ധ്യേ

അപേക്ഷാഫീസ്: 500 രൂപ. ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന ഓൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

ഓൺലൈൻ ടെസ്റ്റ്, കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ്/സ്കിൽ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് www.dda.org.in വെബ്സൈറ്റ് കാണുക.

ഡൽഹി/എൻസിആർ എന്നിവിടങ്ങളിലായിരിക്കും പരീക്ഷാ കേന്ദ്രം. ഒന്നിലേറെ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷ അയയ്ക്കണം.
വിശദവിവരങ്ങൾക്ക്: www.dda.org.in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends