Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സിവിൽ സർവീസ‌് പ്രിലിമിനറി: ഫെബ്രുവരി 19 മുതൽ അപേക്ഷിക്കാം

07 JANUARY 2019 02:53 PM IST
മലയാളി വാര്‍ത്ത
യൂണിയൻ പബ്ലിക‌് സർവീസ‌് കമ്മീഷൻ (യുപിഎസ‌്സി) 2019 ലെ പരീക്ഷാ കലണ്ടർ പുതുക്കി പ്രസിദ്ധീകരിച്ചു. സിവില്‍സര്‍വീസ് മെയിന്‍ പരീക്ഷ 2019 സെപ്റ്റംബര്‍ 20 നും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ 2019 ഡിസംബര്‍ 12നും ആണ്   സിവിൽ സർവീസ‌് പ്രിലിമിനറി പരീക്ഷയ‌്ക്ക‌് ഫെബ്രുവരി 19 മുതൽ അപേക്ഷ ക്ഷണിക്കും. മാർച്ച‌് 18 വരെ അപേക്ഷിക്കാം. ജൂൺ രണ്ടിനായിരിക്കും പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ സെപ‌്തംബർ 20 മുതൽ അഞ്ച‌് ദിവസം നടത്തുമെന്ന‌് യുപിഎസ‌്സി വ്യക്തമാക്കി. അതേസമയം, സിവിൽ സർവീസിലെ ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.     ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിന്റെ പ്രിലിമിനറി പരീക്ഷയും ജൂൺ രണ്ടിനാണ് . കഴിഞ്ഞദിവസം യു.പി.എസ്.സി പുറത്തിറക്കിയ പരീക്ഷാ കലണ്ടറില്‍ രാജ്യത്തെ മറ്റ് പ്രധാന സര്‍വീസുകളിലേക്കുള്ള പരീക്ഷാതീയ്യതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എഞ്ചിനീയറിങ് സര്‍വീസസിലേക്കുള്ള പ്രിലിമിനറി പരീക്ഷ ജനുവരി ആറിന് നടക്കും. ഇത് സംബന്ധിച്ച വിശദ വിജ്ഞാപനം സെപ്റ്റംബര്‍ 26 ന് പുറത്തിറക്കും.    നാഷണൽ ഡിഫൻസ‌് അക്കാദമിയിലേക്കും (എൻഡിഎ) നേവൽ അക്കാദമിയിലേക്കും (എൻഎ)  പ്രവേശനത്തിന‌് ജനുവരി ഒമ്പതിന‌് അപേക്ഷ ക്ഷണിക്കും. ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം.   2019 ലെ എൻഡിഎ–- എൻഎ രണ്ടാംഘട്ട പ്രവേശനത്തിന‌് ആഗസ‌്ത‌് ഏഴുമുതൽ അപേക്ഷ ക്ഷണിക്കും. സെപ‌്തംബർ മൂന്നുവരെ അപേക്ഷിക്കാം.    എന്‍.ഡി.എ& എന്‍.എ പരീക്ഷ ഏപ്രില്‍ നാലിനും ഐ.ഇ.എസ്/ ഐ.എസ്.എസ് പരീക്ഷ ജൂണ്‍ 28 നും നടക്കും.     സെൻട്രൽ ആംഡ‌് പൊലീസ‌് ഫോഴ‌്സിലേക്ക് 2019 ലെ പ്രവേശന പരീക്ഷയ‌്ക്ക‌് ഏപ്രിൽ 24 മുതൽ മെയ‌് 20 വരെ അപേക്ഷിക്കാം . ആഗസ‌്ത‌് 18നായിരിക്കും പ്രവേശന പരീക്ഷ.     യുപിഎസ‌്സി പുതുക്കിയ 2019ലെ പരീക്ഷാ കലണ്ടറിൽ ഇരുപതിലേറെ പ്രവേശന പരീക്ഷകളുടെ തീയതികൾ വ്യക്തമാക്കിയിട്ടുണ്ട‌്. വിശദവിവരങ്ങൾ: www.upsc.gov.in   പ്രിലിമിനറി പരീക്ഷക്ക്  രണ്ടുപേപ്പറുകളാണുള്ളത് . ഒന്നാം പേപ്പർ: ഒബ്‌ജക്ടീവ്‌ ടൈപ്പ്‌, രണ്ടുമണിക്കൂർ, 100 േചാദ്യം, 200 മാർക്ക്‌.  രണ്ടാം പേപ്പർ: ആപ്‌റ്റിറ്റ്യൂഡ്‌, ഒബ്‌ജക്ടീവ്‌ ടൈപ്പ്‌, രണ്ടുമണിക്കൂർ, 80 ചോദ്യം, 200 മാർക്ക്‌.  എന്നിങ്ങനെയായിരിക്കും ഉണ്ടാകുന്നത്    ഇത്‌ മെയിൻ പരീക്ഷയ്ക്ക്‌ യോഗ്യത നേടാൻ ഉള്ള ഒരു സ്‌ക്രീനിങ്‌ ടെസ്റ്റ്‌ മാത്രമാണ്‌ . പ്രിലിമിനറി പരീക്ഷയിൽ വിജയിക്കിച്ചെങ്കിൽ മാത്രമേ മെയിൻ പരീക്ഷ എഴുതാൻ കഴിയുകയുള്ളു . ഈ രണ്ടുപരീക്ഷയിൽ ആദ്യം രണ്ടാമത്തെ പേപ്പറാണ്‌ നോക്കുന്നത്‌. ഇതിന്‌ മിനിമം പാസ്‌ മാർക്ക്‌ 33 ശതമാനം വേണം.  ഇതുകിട്ടിയാൽമാത്രമേ ഒന്നാമത്തെ പേപ്പർ നോക്കുകയുള്ളൂ    സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള യോഗ്യതകൾ ബിരുദം/ തുല്യയോഗ്യതയാണ് ; മിനിമം മാർക്ക് നിബന്ധനയില്ല. അവസാന വർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം. മെഡിക്കൽ ബിരുദധാരികൾ  ഇന്റേൺഷിപ് സർട്ടിഫിക്കറ്റ് ഇന്റർവ്യൂ നേരത്തു ഹാജരാക്കണം. സാങ്കേതികബിരുദത്തിനു തുല്യമായ പ്രഫഷനൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം.  പ്രായം: ഓഗസ്‌റ്റ് ഒന്നിന് 21 നും  32 വയസിനും ഇടയിലായിരിക്കണം. പട്ടിക, പിന്നാക്ക, വിമുക്‌തഭട, ഭിന്നശേഷി, അന്ധ, ബധിര വിഭാഗക്കാർക്കു നിയമാനുസൃത ഇളവ്ഉണ്ടായിരിക്കും    ആറു തവണ വരെ സിവിൽ സർവീസസ് പരീക്ഷ എഴുതാം. പ്രിലിമിനറിയിലെ ഒരു പേപ്പറിനെങ്കിലും ഇരുന്നാൽ അത് ഒരു ചാൻസായി കണക്കാക്കും. പിന്നാക്കവിഭാഗക്കാർക്കും  പൊതുവിഭാഗത്തിലെ ഭിന്നശേഷിക്കാർക്കും ഒൻപതു തവണവരെ എഴുതാം. പട്ടികവിഭാഗക്കാർക്കു പ്രായപരിധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലുമെഴുതാം.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 minutes ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (9 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (14 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (33 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (58 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (6 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (6 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (6 hours ago)

Malayali Vartha Recommends