Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പൂണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.എം), കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ആര്‍.എഫ്.ടി.ഐ) എന്നീ സ്ഥാപനങ്ങളിലെ 2019 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

11 JANUARY 2019 04:15 PM IST
മലയാളി വാര്‍ത്ത

പൂണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.എം), കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ആര്‍.എഫ്.ടി.ഐ) എന്നീ സ്ഥാപനങ്ങളിലെ 2019 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷിക്കാം. ഫിലിം മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകളും ടെലിവിഷന്‍ /ഇലക്‌ട്രോണിക്‌സ് ആന്റ് ഡിജിറ്റല്‍ മീഡിയയുമായി ബന്ധപ്പെട്ട കോഴ്‌സുകളും ഇവിടെ ലഭ്യമാണ്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് 3 വര്‍ഷ പി.ജി. ഡിപ്ലോമ, 2 വര്‍ഷ പി.ജി ഡിപ്ലോമ, ഒരു വര്‍ഷ പി.ജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ഇവിടെ ലഭ്യമാണ്. കോഴ്‌സുകളിലെ പ്രവേശനം ദേശീയ തലത്തില്‍ നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റ് (ജെ.ഇ.ടി-ജെറ്റ്) അടിസ്ഥാനമാക്കിയാണ്.

ഫിലിം വിങ്ങിലെ കോഴ്‌സുകള്‍ ഗ്രൂപ്പ് എ (3 വര്‍ഷം)

1. ഡയറക്ഷന്‍ ആന്റ് സ്‌ക്രീന്‍പ്ലേ റൈറ്റിങ്
2. സിനിമറ്റോഗ്രാഫി
3. എഡിറ്റിങ്
4. സൗണ്ട് റെക്കോഡിംങ് ആന്റ് സൗണ്ട് ഡിസൈന്‍ (പൂണെ, കൊല്‍ക്കത്ത)
5. ആര്‍ട്ട് ഡയറക്ഷന്‍ ആന്റ് പ്രൊഡക്ഷന്‍ ഡിസൈന്‍ (പൂണെ)
6. പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം ആന്റ് ടെലിവിഷന്‍ (കൊല്‍ക്കത്ത)
6. അനിമേഷന്‍ സിനിമ (കൊല്‍ക്കത്ത)
ഗ്രൂപ്പ് ബി (2 വര്‍ഷം): ആക്ടിങ് (പൂണെ)
ഗ്രൂപ്പ് സി (1 വര്‍ഷം): ഫീച്ചര്‍ ഫിലിം സ്‌ക്രീന്‍ പ്ലേ റൈറ്റിങ് (പൂണെ)
പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഡയറക്ഷന്‍ ആന്റ് സ്‌ക്രീന്‍പ്ലേ റൈറ്റിംങ്, സൗണ്ട് റെക്കോഡിങ് ആന്റ് സൗണ്ട് ഡിസൈന്‍, എഡിറ്റിംങ്, സിനിമാറ്റോഗ്രാഫി, ആര്‍ട്ട് ഡയറക്ഷന്‍ ആന്റ് പ്രൊഡക്ഷന്‍ ഡിസൈന്‍, ആക്ടിങ് എന്നീ പി. ജി ഡിപ്ലോമ കോഴ്‌സുകള്‍, എന്നിവ ഇന്ത്യന്‍ സര്‍വകലാശാലകള്‍ നല്‍കുന്ന മാസ്റ്റേഴ്‌സ് ബിരുദത്തിന് തുല്യമായി കണക്കാക്കുന്നുണ്ട്.

പ്രവേശന യോഗ്യത സിനിമാ വിഭാഗത്തില്‍, സൗണ്ട് റെക്കോഡിങ് ആന്റ് സൗണ്ട് ഡിസൈനിംങ് കോഴ്‌സ് പ്രവേശനത്തിന് പ്ലസ്ടു തലത്തില്‍ ഫിസിക്‌സ് ഒരു വിഷയമായി പഠിച്ചതിനു ശേഷം, ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. ആര്‍ട് ഡയറക്ടര്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രവേശനത്തിന് അപേക്ഷകര്‍ക്ക്, അപ്ലൈഡ് ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍, പെയിന്റിംങ്, ഡിസൈനര്‍, സ്‌കള്‍പ്ചര്‍, ഇന്റീരിയല്‍ ഡിസൈന്‍ എന്നിവയിലൊന്നിലെ ബിരുദം. അല്ലെങ്കില്‍ ഫൈന്‍ ആര്‍ട്‌സുമായി ബന്ധപ്പെട്ട മേഖലയിലെ ബിരുദമോ തത്തുല്യ ഡിപ്ലോമ യോഗ്യതയോ വേണം. ബാക്കി എല്ലാ കോഴ്‌സുകള്‍ക്കും അടിസ്ഥാന യോഗ്യത ബിരുദമാണ്.

ടെലിവിഷന്‍ /ഇലക്‌ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ വിഭാഗത്തില്‍, സൗണ്ട് റെക്കോഡിംങ് ആന്റ് ടെലിവിഷന്‍ എന്‍ജിനീയറിംങ്, സൗണ്ട് ഫോര്‍ ഇലക്‌ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, പ്ലസ്ടു തലത്തില്‍ ഫിസ്‌ക്‌സ് ഒരു വിഷയത്തില്‍ പഠിച്ചതിനുശേഷം ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തിലെ മറ്റെല്ലാ കോഴ്‌സുകള്‍ക്കും, വിദ്യാര്‍ത്ഥിക്ക,് ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദം വേണം.

ഒരാള്‍ക്ക് സിനിമ വിഭാഗത്തിലെ ഒരു കോഴ്‌സിനും ടെലിവിഷന്‍ വിഭാഗത്തിലെ ഒരു കോഴ്‌സിനും അപേക്ഷിക്കാം. ഫിലിംവിങ് വിഭാഗത്തില്‍ ഏതെങ്കിലുമൊരു കോഴ്‌സിന് അപേക്ഷിക്കാന്‍, പട്ടിക/ഭിന്ന ശേഷിക്കാര്‍ക്ക് അപേക്ഷാ ഫീസ് 1250 രൂപയാണ്. മറ്റെല്ലാ വിഭാഗക്കാര്‍ക്കും 4000 രൂപയായിരിക്കും.

ടെലിവിഷന്‍/ഇലക്‌ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ വിഭാഗത്തിലും ഏതെങ്കിലും ഒരു കോഴ്‌സിന് അപേക്ഷിക്കാനുള്ള ഫീസ് പട്ടിക/ഭിന്ന ശേഷിക്കാര്‍ക്ക 1250 ..മറ്റെല്ലാ വിഭാഗക്കാര്‍ക്കും 4000 രൂപയാണ്.
ഫീസ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് അടയ്ക്കാം. പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ്, ഫെബ്രുവരി 14 നും 24 നും ഇടയ്ക്ക് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അഡ്മിറ്റ് കാര്‍ഡ് തപാലില്‍ അയക്കുന്നതല്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (11 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (30 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (55 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (6 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (6 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (6 hours ago)

Malayali Vartha Recommends