Widgets Magazine
26
Mar / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭര്‍ത്താവ് അഭിഷേകിനൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യ റായിയുടെ പുതിയ വിശേഷം


ഞാന്‍ ജീവിച്ചിരുന്നത് ഇവളെ സ്‌നേഹിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഉദയ് ചോപ്ര


മുംബൈ ഇന്ത്യന്‍സ് കോടീശ്വരനായ മുകേഷ് അംബാനിയുടെ വീട്ടിലെത്തിയപ്പോള്‍...


വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്


അവന്റെ ശരീരത്തിലേക്ക് ഒരിക്കലേ നോക്കിയുള്ളൂ... പിന്നീട് ഞാൻ ബോധം മറഞ്ഞ് വീഴുകയായിരുന്നു.. ഒരു മോനെ ഒരച്ഛൻ എങ്ങനെ കാണരുതെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെയാണ് ഞാനെന്റെ മകനെ കണ്ടത്; അവൻമാരെ നിങ്ങൾക്ക് കല്ലെറിഞ്ഞ് കൊല്ലാമോ? എന്നിട്ട് എന്റെ മുന്നിൽ വാ.. ഒരമ്മയോട് ചെയ്യുന്ന ഏറ്റവും വലിയ കാര്യം അതായിരിക്കും.. നെഞ്ചുപൊട്ടി അനന്തുവിന്റെ അച്ഛനും അമ്മയും...

മികവ് തെളിയിച്ച കായിക താരങ്ങള്‍ക്ക്നേവിയിലും റയിൽവേയിലും മികച്ച അവസരങ്ങൾ

11 JANUARY 2019 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് ഇനി മുതൽ തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നതും മെഡിക്കല്‍ പരിശോധന നടത്തുന്നതും അടക്കമുള്ള നടപടികളെല്ലാം ഇനി കേരളത്തില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാം

റെയില്‍വേയില്‍ പത്താം ക്ലാസ്സ്കാര്‍ക്ക് അപേക്ഷിക്കാം 1,03,769 ഒഴിവുകള്‍ .. പത്താം ക്ലാസ്സ് അല്ലെങ്കില്‍ ഐടിഐ/നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം

അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇന്ത്യന്‍ നാവികസേനയില്‍ അവസരം.. ഏപ്രിൽ 5 നു മുൻപ് അപേക്ഷിക്കണം

ഒഎന്‍ജിസിയില്‍ അപ്രന്‍റിസ്, 4014 ഒഴിവുകള്‍

ബാംഗ്ലൂര്‍ മെട്രോയില്‍ എന്‍ജിനീയര്‍മാര്‍ക്ക്അവസരം: 187 ഒഴിവുകള്‍......

മികവ് തെളിയിച്ച കായിക താരങ്ങള്‍ക്ക് നേവിയില്‍ സെയിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അവസരം. ഡയറക്ട് എന്‍ട്രി പെറ്റി ഓഫീസര്‍, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്മന്റ്, മട്രിക് റിക്രൂട്ട്‌മെന്റ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. അത്‌ലറ്റിക്‌സ്, അക്വാറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, ബോക്‌സിങ്, ക്രിക്കറ്റ്, ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, ഹാന്‍ഡ്‌ബോള്‍, ഹോക്കി, കബഡി, വോളിബോള്‍, വെയിറ്റ്‌ലിഫ്റ്റിങ്, റസ്‌ലിങ്, സ്‌ക്വാഷ്, ബെസ്റ്റ് ഫിസിക്ക്, ഫെന്‍സിങ്, ഗോള്‍ഫ്, ടെന്നീസ്, കയോക്കിങ് ആന്‍ഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയിലിങ്ആന്‍ഡ് വിന്‍ഡ് സര്‍ഫിങ്, ഇക്വസ്ട്രിയല്‍ (ഹോഴ്‌സ് പോളോ) കായിക ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് അപേക്ഷിക്കാം.

ശാരീരിക യോഗ്യത ഉയരം 157 സെ.മി. ഉയരത്തിനനുസരിച്ച ഭാരവും നെഞ്ചളവും വേണം. നെഞ്ചളവില്‍ അഞ്ചു സെ.മി വികാസ ശേഷി വേണം. പരന്ന പാദം, കൂട്ടിമുട്ടുന്ന കാല്‍മുട്ട്, വെരിക്കോസ് വെയ്ന്‍ എന്നിവ അയോഗ്യതയാണ്. ശാരീരികമായും മാനസികമായും മികച്ച ആരോഗ്യമുള്ളവരായിരിക്കണം അപേക്ഷകര്‍.
കായിക പരിശോധന, വൈദ്യപരിശോധന എന്നിവയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ്. പരിശീലന കാലയളവില്‍ 5700 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 5200-20200 രൂപയാണ് ശമ്പളം, 2000 രൂപ ഗ്രേഡ് പേ നിരക്കില്‍ ശമ്പളം ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാം.
www.joinindiannavy.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷയുടെ മാതൃക ഉള്‍പ്പെടുന്ന വിജ്ഞാപനം ഡാണ്‍ലോഡ് ചെയ്‌തെടുക്കാം. നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വേണം അപേക്ഷ പൂരിപ്പിക്കാന്‍. അപേക്ഷയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് ഫോട്ടോ പതിക്കണം.

അപേക്ഷ പൂരിപ്പിച്ച് പ്രായം, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, 10 +2 സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ്, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സാധാരണ തപാലില്‍ അയക്കണം.
സ്വന്തം വിലാസമെഴുതിയ രണ്ടു കവറും (22ഃ10 സെ.മി, ഒന്നില്‍ പത്തു രൂപാ സ്റ്റാമ്പ് പതിപ്പിച്ചത്) നീല പശ്ചാത്തലത്തില്‍ എടുത്ത ഒരു കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും (പിറകില്‍ പേരും ഒപ്പും വ്യക്തമാക്കിയത്) അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം.
രേഖകള്‍ അപേക്ഷയുടെ കൂടെ പഞ്ച് ചെയ്ത് കെട്ടി വയ്ക്കണം. ബ്രൗണ്‍ കളര്‍ കവറിലാണ് അപേക്ഷ അയക്കേണ്ടത്. കവറിന് പുറത്ത് ടൈപ്പ് ഓഫ് എന്‍ട്രി, കായിക ഇനം, നേട്ടം എന്നിവ വ്യക്തമാക്കിയിരിക്കണം. അപേക്ഷ അയക്കേണ്ട വിലാസം
The Secretary,
Indian Navy Sports Control Board,
7th Floor,
Chanakya Bhavan,
Integrated Headquarters, Mod (Navy),
New Delhi-110021
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 26ന്.
അപേക്ഷ അയക്കേണ്ട തസ്തികകള്‍
1. ഡയറക്ട് എന്‍ട്രി പെറ്റി ഓഫീസര്‍: അടിസ്ഥാന യോഗ്യത 10 +2/തത്തുല്യം. കായിക യോഗ്യത ജൂനിയര്‍/സീനിയര്‍ തലത്തില്‍ ഇന്റര്‍ നാഷണല്‍/നാഷണല്‍/സ്റ്റേറ്റ് തല മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. അല്ലെങ്കില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിക്കണം. വ്യക്തിഗത ഇനത്തില്‍ ദേശീയ തലത്തില്‍-സീനിയര്‍ വിഭാഗത്തില്‍ കുറഞ്ഞത് ആറാം സ്ഥാനം ലഭിച്ചിരിക്കണം. അല്ലെങ്കില്‍ ദേശീയ തലത്തില്‍ - കുറഞ്ഞത് മൂന്നാം സ്ഥാനം ലഭിച്ചിരിക്കണം. അല്ലെങ്കില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം. പ്രായം 17-22 മദ്ധ്യേ. കോഴ്‌സ് ആരംഭിക്കുന്ന തീയതി അടിസ്ഥാനമാക്കിയാണ് മുഴുവന്‍ തസ്തികകളുടെയും പ്രായം നിര്‍ണ്ണയിക്കുന്നത്. 1997 ഫെബ്രുവരി ഒന്നിനും 2002 ജനുവരി 31 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
2. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌മെന്റ്: യോഗ്യത 10 +2/തത്തുല്യം. കായിക യോഗ്യത ഇന്റര്‍നാഷണല്‍ /നാഷണല്‍/സ്റ്റേറ്റ് തലത്തിലോ ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ ഏതെങ്കിലും യൂണിവേഴ്‌സിറ്റിക്കുവേണ്ടിയോ പങ്കെടുക്കണം. പ്രായം 17 നും 22 നും മദ്ധ്യേ. 1998 ഫെബ്രുവരി ഒന്നിനും 2002 ജനുവരി31 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
3. മെട്രിക് റിക്രൂട്ട്‌സ്: യോഗ്യത പത്താം ക്ലാസ്/തത്തുല്യം. ഇന്റര്‍നാഷണല്‍/നാഷണല്‍/സ്റ്റേറ്റ് തലത്തില്‍ പങ്കെടുത്തിരിക്കണം. പ്രായം 17 നും 21 നും മദ്ധ്യേ. 1998 ഏപ്രില്‍ ഒന്നിനും 2002 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

 

 റയില്‍വേയില്‍ കായികതാരങ്ങള്‍ക്ക് 21 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

അലഹബാദ് ആസ്ഥാനമായ നോര്‍ത്ത് സെന്‍ട്രല്‍ റയില്‍വേയില്‍ കായികതാരങ്ങള്‍ക്ക് അവസരം വിവിധ ഇനങ്ങളിലായി 21 ഒഴിവുകളിലേക്ക് റയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ അപേക്ഷ ക്ഷണിച്ചു. 3/2 ((7 th CPC) ലെവലില്‍ 16 ഒഴിവുകളും 5/4 (7 th CPC) ലെവലില്‍ 5 ഒഴിവുകളുമാണുള്ളത്. വിദ്യാഭ്യാസ യോഗ്യത 5/4 ലെവല്‍ തസ്തികകളിലേക്ക് ബിരുദവും 3/2 ലെവല്‍ തസ്തികകളിലേക്ക് ഇന്റര്‍മീഡിയറ്റ്/തത്തുല്യം. ടെക്‌നിക്കല്‍ തസ്തികകളിലേക്ക് അപ്രന്റിസ്ഷിപ്പ്/ഐ.ടി.ഐ യോഗ്യത വേണം.
കായികനേട്ടങ്ങള്‍ 5/4 ലെവല്‍ തസ്തികകളിലേക്ക് ഒളിമ്പിക് ഗെയിംസ് (സീനിയര്‍) വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ടാവണം. അല്ലെങ്കില്‍ ലോകകപ്പ് (ജൂനിയര്‍/സീനിയര്‍), ലോക ചാമ്പ്യന്‍ഷിപ്പ് (ജൂനിയര്‍/സീനിയര്‍), കോമണ്‍വെല്‍ത്ത് ഗെയിംസ് (സീനിയര്‍), ഏഷ്യന്‍ഗെയിംസ് (സീനിയര്‍) എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം ഉണ്ടായിരിക്കണം. 3/2 ലെവല്‍ തസ്തികകളിലേക്ക് ലോകകപ്പ് (ജൂനിയര്‍/സീനിയര്‍), ലോക ചാമ്പ്യന്‍ഷിപ്പ് (ജൂനിയര്‍ /സീനിയര്‍), ഏഷ്യന്‍ ഗെയിംസ് (സീനിയര്‍), കോമണ്‍വെല്‍ത്ത് ഗെയിംസ് (സീനിയര്‍) എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് പങ്കാളിത്തം അല്ലെങ്കില്‍, കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ് (ജൂനിയര്‍/സീനിയര്‍), ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്/ഏഷ്യാകപ്പ്, സാഫ് ഗെയിംസ് (സീനിയര്‍), വേള്‍ഡ് റെയില്‍വേസ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലൊന്നില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം. അല്ലെങ്കില്‍, ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ (സീനിയര്‍/യൂത്ത്/ജൂനിയര്‍) കുറഞ്ഞത് മൂന്നാം സ്ഥാനം. അല്ലെങ്കില്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം അല്ലെങ്കില്‍ ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം. അല്ലെങ്കില്‍ ഫെഡറേഷന്‍കപ്പ് (സീനിയര്‍) ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം. അപേക്ഷകരുടെ കായിക നേട്ടങ്ങള്‍ 01.04.2016 ന് ശേഷമുള്ളതായിരിക്കണം.
പ്രായപരിധി 2019 ജനുവരി ഒന്നിന് 18 നും 25 നും ഇടയില്‍. അപേക്ഷാ ഫീസ് എസ്.സി, എസ്.ടി വിഭാഗക്കാര്‍, വിമുക്തഭടന്‍, അംഗപരിമിതര്‍, വനിതകള്‍, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് 250 രൂപയും മറ്റുളളവര്‍ക്ക് 500 രൂപയും. ഓണ്‍ലൈനായി പണമടയ്ക്കണം. സെക്ഷന്‍ ട്രെയിലില്‍ പങ്കെടുക്കുന്ന ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 400 രൂപയും മറ്റുള്ളവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കും.
അപേക്ഷ അയക്കേണ്ട വിധം www.rrcald.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്.
വെബ്‌സൈറ്റില്‍ നനല്‍കിയിട്ടുള്ള വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 ആണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ താമസിക്കുന്ന വിദേശി പൗരന്മാര്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ ഉംറയ്ക്ക് ബന്ധുക്കളെ കൊണ്ടുവരാന്‍ സംവിധാനമൊരുങ്ങുന്നു  (16 minutes ago)

തെരഞ്ഞെടുപ്പ് കാലത്ത് അനധികൃത ഫ്‌ലക്‌സുകളും ബാനറുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന രാഷ്്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി  (26 minutes ago)

ഭര്‍ത്താവ് അഭിഷേകിനൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യ റായിയുടെ പുതിയ വിശേഷം  (9 hours ago)

ഞാന്‍ ജീവിച്ചിരുന്നത് ഇവളെ സ്‌നേഹിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഉദയ് ചോപ്ര  (9 hours ago)

മുംബൈ ഇന്ത്യന്‍സ് കോടീശ്വരനായ മുകേഷ് അംബാനിയുടെ വീട്ടിലെത്തിയപ്പോള്‍...  (10 hours ago)

വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്  (10 hours ago)

മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍; പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍  (11 hours ago)

രാ​ഹു​ലി​ന്റേത് വെ​റും വാ​ഗ്ദാ​ന​ങ്ങ​ള്‍ മാത്രം; കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മു​ന്നോ​ട്ട് വ​ച്ച മി​നി​മം വ​രു​മാ​നം വാ​ഗ്ദാ​ന​ത്തെ പ​രി​ഹ​സി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്  (11 hours ago)

കോഴിക്കോട് ലോ കോളേജിൽ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് സംഘർഷം; രണ്ട് പേര്‍ക്ക് പരിക്ക്  (11 hours ago)

ഈ തിരഞ്ഞെടുപ്പില്‍ ഒരു ദേശീയ പാര്‍ട്ടിയ്ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് നവീന്‍ പട്‌നായിക്  (12 hours ago)

വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ബി.ജെപിക്ക് വോട്ട് ചെയ്യണമെന്ന് സുകുമാരൻ നായരുടെ രഹസ്യ നിർദ്ദേശം; താലൂക്ക് യൂണിയൻ പ്രസിഡന്റിന്റെ പുറത്താക്കലിൽ ചുരുളഴിയുന്നത് സമദൂരത്തിലെ കള്ളക്കളികൾ  (12 hours ago)

ഐഎസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ; ഇന്ത്യയിലെ ജൂതകേന്ദ്രങ്ങൾ ഭീകര സംഘടനകൾ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്  (13 hours ago)

എൽഡിഎഫ് സ്ഥാനാർത്ഥിയെ സ്വീകരിച്ചതിന് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻറിനെ പുറത്താക്കി; സുകുമാരൻ നായർ ഏകാധിപതിയെന്ന് യൂണിയൻ പ്രസിഡന്റ് അഡ്വ. പി.കെ പ്രസാദ്  (13 hours ago)

ചിത്രത്തിന് വേണ്ടത്ര മികവില്ലെങ്കിൽ ആദ്യ മണിക്കൂറിൽ തന്നെ ജനം തള്ളികളയും; ജനം തള്ളിയാൽ പിന്നെ സിനിമയുടെ കാര്യം പറയുകയേ വേണ്ട; ലൂസിഫർ വരാനിരിക്കെ ടെൻഷന്റെ കൊടുമുടിയിൽ മോഹൻലാലും പൃഥ്വിരാജും  (13 hours ago)

മഹാനായ എ.കെ.ജിയെ ബാലപീഢനം നടത്തിയവൻ എന്നാക്ഷേപിച്ചവർക്ക് എന്നെ അഴുകിയ ചാണകമായി കാണാം; എത്ര അഴുകിയാലും ചാണകം വളമല്ലാതാകുന്നില്ല; വി.ടി ബല്‍റാമിനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി ജലീല്‍  (13 hours ago)

Malayali Vartha Recommends