Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം

യു.കെ.യിലെ എൻ.എച്ച്.എസ് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളിലേക്ക് ഒഡെപെക് വഴി നിയമനം

16 JANUARY 2019 05:36 PM IST
മലയാളി വാര്‍ത്ത
നഴ്‌സുമാർക്ക് യു.കെ.യിലെ എൻ.എച്ച്.എസ് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളിൽ നിയമനത്തിനായി ഒഡെപെക് അവസരമൊരുക്കുന്നു.   നഴ്‌സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. IELTS/OET യോഗ്യത നേടിയവർക്ക് ഉടൻ നിയമനം ലഭിക്കും. IELTS ൽ നിശ്ചിത സ്‌കോർ ലഭിക്കാത്തവർക്ക് പ്രത്യേക പരിശീലനം നൽകും.    നിലവില്‍ ഐ ഇ എല്‍ റ്റി എസ് അക്കാഡമിക്കിന് റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 ഉം സ്‌കോറിങ് അല്ലെങ്കില്‍ ഒ ഇ റ്റി ബി ഗ്രേഡ് നേടിയവര്‍ക്കാണ് ആദ്യ ബാച്ചില്‍ നിയമനം.    ഐ ഇ എല്‍ റ്റി എസില്‍ 6 സ്‌കോറിങ്ങുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിനു സ്‌കോർ മെച്ചപ്പെടുത്താനായി പരിശീലനം നല്‍കും. ഇതിനു പ്രത്യേക ഫീസീടാക്കും . മതിയായ സ്‌കോറിങ്ങ് ലഭിക്കുന്നവര്‍ക്ക് കോഴ്‌സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കുന്നതാണ്.രജിസ്‌ട്രേഷന്‍ യോഗ്യത നേടാൻ റൈറ്റിങ് വിഭാഗത്തിലെ സ്‌കോർ 6.5 മതി. മറ്റ് വിഭാഗങ്ങളായ സ്പീക്കിങ്, ലിസണിങ്, റീഡിങ് തുടങ്ങിയവയിൽ നിലവിലെ സ്‌കോർ ആയ 7 തന്നെ വേണം.  ഏറ്റവും പ്രയാസകരമായ റൈറ്റിങ് വിഭാഗത്തിൽ  മുൻപ് ആവശ്യമായ സ്‌കോർ 7 നേടാൻ ബഹുഭൂരിപക്ഷത്തിനും കഴിയാറില്ല. അത് ഇപ്പോൾ 6 .5 എന്നാക്കിയത് വിദേശ നേഴ്സ് ജോലി സ്വപ്നം കാണുന്നവർക്ക് ആശ്വാസകരമായിട്ടുണ്ട്. ഓവറോള്‍ സ്‌കോര്‍ ഏഴ് എന്നതില്‍ ഇപ്പോഴും മാറ്റമില്ല. ഐ.ഇ.എല്‍.ടി.എസ്. പരീക്ഷയുടെ കാലാവധി രണ്ടു വര്‍ഷമായതിനാല്‍ 2017 ജനുവരിക്കു ശേഷം പരീക്ഷയെഴുതി സമാനമായ സ്‌കോര്‍ നേടിയവര്‍ക്ക്, അതായത് റൈറ്റിങ്ങിൽ മാത്രം 6 .5 ഉം സ്പീക്കിങ്, ലിസണിങ്, റീഡിങ് എന്നിവയിൽ 7 ഉം ലഭിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്‌. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ് 4 ഗ്രേഡില്‍ 17,93,350 രൂപ വരെയും ബാന്‍ഡ് 5 ഗ്രേഡില്‍ 20,49,047 രൂപവരെയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ ഉള്‍പ്പെടെ ചെലവ് സൗജന്യമാണ്   നിയമനം തികച്ചും സൗജന്യമാണ്. ഈ പ്രോഗ്രാമിനെ നഴ്‌സുമാർക്ക് പരിചയപ്പെടുത്തുന്നതിനായി ഈ മാസം 19 ന് രാവിലെ 10 ന് തൊടുപുഴ പെൻഷൻ ഭവനിലും പാലക്കാട് ചിറ്റൂരുള്ള കരിയർ ഡവലപ്‌മെന്റ് സെന്ററിലും വച്ച് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ഒഡെപെകും സംയുക്തമായി ബോധവത്കരണക്യാമ്പ് സംഘടിപ്പിക്കുന്നു.   നഴ്‌സുമാർക്കും നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. എൻ എച്ച് എസ് ആശുപത്രികൾ ഉൾപ്പെടെ ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ ഉണ്ടാകുന്ന നേഴ്‌സിംഗ് ജീവനക്കാരുടെ കുറവ്, ബ്രെക്സിറ്റ്‌ നടപ്പാകുന്നതോടെ ഇയു രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയ കാരണങ്ങൾ കാരണം ഇന്ത്യൻ നഴ്സുമാർക്ക് യു കെ യിൽ ഇപ്പോൾ നല്ല ഡിമാൻഡ് ഉണ്ട്. എൻ എച്ച് എസ് ട്രസ്റ്റുകളുടേത് സൗജന്യ റിക്രൂട്ട്മെന്റാണ്  എന്നതാണ് പ്രധാന ആകർഷണം .   വിശദവിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (2 minutes ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (6 minutes ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (19 minutes ago)

തലസ്ഥാനത്ത് കര്‍ശനമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി,  (34 minutes ago)

ശബരിമലനട ഇന്നലെ വൈകുന്നേരം അഞ്ചിന് തുറന്നു...  (53 minutes ago)

നൈറ്റ് ഡ്യൂ‍ട്ടി കഴിഞ്ഞ് തിരിച്ചെത്തിയില്ല....  (1 hour ago)

അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ  (1 hour ago)

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (8 hours ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (8 hours ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (10 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (10 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (10 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (11 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (13 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (13 hours ago)

Malayali Vartha Recommends