പ്ലസ് ടുക്കാർക്ക് നേവൽ അക്കാദമിയിൽ അവസരം , അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 4 നു വൈകിട്ട് 6 മണിവരെ
നാഷണൽ ഡിഫെൻസ് അക്കാഡമി ആൻഡ് നേവൽ അക്കാദമി നാഷണൽ ഡിഫൻസ് അക്കാഡമി എകസാമിേനഷൻ (ഒന്ന് ) 2019 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ആകെ 392 ഒഴിവുകളുണ്ട്. നാഷണൽ ഡിഫെൻസ് അക്കാദമി 342, കരസേന 208 , നാവികസേന 42 വ്യോമസേന 92 , നാഷണൽ അക്കാദമി (പ്ലസ് ടു കേഡറ് എൻട്രി സ്കീം) 50 ഒഴിവുമാണുള്ളത്.
യോഗ്യത
പ്ലസ് ടു വ്യോമസേന നാവികസേനകളിലേക്കു അപേക്ഷിക്കാൻ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചു പ്ലസ് ടു ജയിക്കണം. പ്ലസ് ടു പരീക്ഷ (10 , +2 പാറ്റേൺ ) എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രായം
2000 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ച അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. രണ്ടു ഘട്ടങ്ങളിലായുള്ള പരീക്ഷ, യോഗ്യത നിർണ്ണയ രേഖകളുടെ പരിശോധന എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
www.upsc.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷ അയക്കാം .
അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 4 നു വൈകിട്ട് 6 മണിവരെ.
ഫെബ്രുവരി 8 മുതൽ 14 നു വൈകിട്ട് 6 വരെ അപേക്ഷ പിൻവലിക്കാൻ അവസരമുണ്ട്.
https://www.facebook.com/Malayalivartha