Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഈ ആഴ്ചയിലെ മികച്ച ജോലി ഒഴിവുകളും ഇന്റർവ്യൂ വിവരങ്ങളും

19 JANUARY 2019 02:19 PM IST
മലയാളി വാര്‍ത്ത

1  കണ്ടന്റ് ഡവലപ്പര്‍

  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു കണ്ടന്റ് ഡെവലപ്പറെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായവർ മാത്രം അപേക്ഷിച്ചാൽ മതി.

ജേർണലിസം അല്ലെങ്കിൽ മാസ്സ് കമ്മ്യൂണിക്കേഷനിൽ ഡിഗ്രി / ഡിപ്ലോമ, ഓൺലൈൻ കണ്ടന്റ് ഡെവലപ്‌മെന്റിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, മലയാളത്തിലും, ഇംഗ്ലീഷിലും ടൈപ്പിംഗ് കഴിവ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സ്.

വാക്-ഇൻ-ഇന്റർവ്യൂയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിന് മുന്നോടിയായി നിർദിഷ്ട വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ iprddirector@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ജനുവരി 20 നകം അയക്കേണ്ടതാണ്. അപേക്ഷിക്കുമ്പോൾ നിലവിലുള്ള വിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ നിർബന്ധമായും നൽകണം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ അസ്സൽ എന്നിവ ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്

2   ശ്രീ ചിത്ര മെഡിക്കൽ സയൻസ് ഇൻസ്റ്റിട്യൂട്ടിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിൽ പ്രൊജക്റ്റ് ഫെലോ, പ്രോജെക്റ്റ് അസിസ്റ്റന്റ് തസ്തികകളിൽ നിയമനത്തിന് തത്സമയ അഭിമുഖം നടത്തുന്നു.

പ്രൊജക്റ്റ് ഫെലോയിലേക്ക് നിലവിൽ 1 ഒഴിവാണുള്ളത്. യോഗ്യത എം.എസ്.സി (പോളിമർ കെമിസ്ട്രി /കെമിസ്ട്രിയിലെ ഏതെങ്കിലും ശാഖാ) എം. ഫിൽ /പി.എച്ഛ്ഡിയും രണ്ടു വർഷത്തെ ഗവേഷണ പരിചയവും അഭികാമ്യം. ശമ്പളം 22000 രൂപ. പ്രായം 35 . അഭിമുഖത്തിന്റെ തീയതിയും സമയവും ജനുവരി 22 രാവിലെ
10 .30 ആയിരിക്കും.

പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിൽ 1 ഒഴിവുണ്ട്. യോഗ്യത മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയോ തത്തുല്യമോ, 1 -2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. അഭിമുഖം നടത്തുന്ന തീയതി ജനുവരി 23 രാവിലെ 10 .30 ആയിരിക്കും. തിരുവനന്തപുരം പൂജപ്പുര സാത്തേൽമണ്ടു പാലസിലെ ഓഫീസിലാണ് അഭിമുഖം നടത്തുന്നത്. അതാതു ദിവസം രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യണം.

 

3   കേരള സർക്കാരിന്റെ മോട്ടോർ വെഹിക്കിൾ വകുപ്പിന് കീഴിൽ എടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസേർച്ചിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാരുടെ നാല് ഒഴിവുണ്ട് . കരാർ നിയമനമാണ്. യോഗ്യത എസ്.എസ്. എൽ. സി, മോട്ടോർ മെക്കാനിക് ട്രേഡിൽ ട്രേഡ് സർട്ടിഫിക്കറ്റ് /ഓട്ടോമൊബൈൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ, അംഗീകൃത ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് പരിശീലകനായി അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം, ഹെവി ഡ്രൈവിംഗ് ലൈസൻസ് .

സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ജനുവരി 31 -നകം ലഭിക്കണം. ശമ്പളം 26500 രൂപ. അപേക്ഷ അയക്കേണ്ട വിലാസം - ജോയിന്റ് ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച്, കാലടി പി.ഒ, എടപ്പാൾ, മലപ്പുറം -679582 .


4      ജൈവവൈവിധ്യ ബോര്ഡിൽ ജില്ലാ കോഓർഡിനേറ്റർ

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്ഡിൽ ജില്ലാ കോർഡിനേറ്ററുടെ മൂന്ന് ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, ജില്ലകളിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഒഴിവുള്ള ജില്ലകളിലെ സ്ഥിരതാമസക്കാർക്കാണ് അവസരം.
യോഗ്യത എം.എസ്.ഡബ്ല്യൂ. അല്ലെങ്കിൽ ബിയോളജിക്കൽ സയൻസസ്/ലൈഫ് സയൻസസ് /എൻവയോൺമെന്റൽ സയൻസസ്/ ബയോ ടെക്നോളജി / മൈക്രോബയോളജിയിൽ എം. എസ്.സി. എം.ഫിൽ/പി.എച്ഛ്.ഡി ഉള്ളവർക്ക് മുൻഗണന.
പരിസ്‌ഥിതി/ബയോഡിവോസിറ്റി കൺസേർവഷനുമായി ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം. 45 വയസിനു താഴെ പ്രായവും പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന. പ്രായം 60 കവിയരുത്. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 25. അപേക്ഷ അയക്കേണ്ട വിലാസം The Member സെക്രട്ടറി,Kerala State Biodiversity board , L -14 , jai nagar , medical college P .O , Thiruvananthapuram എന്ന വിലാസത്തിൽ ലഭിക്കണം.


5        സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹില്ലിലെ ടി.പി.എൽ.സി യിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസർ രണ്ടൊഴിവുണ്ട്. എം.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. സാമൂഹിക പ്രതിബദ്ധതയുള്ള ജോലികൾ ചെയ്തവർക്ക് മുൻഗണന. പ്രോജക്ട് മാനേജർ, പ്രോജക്ട് സ്റ്റാഫ് എന്നിവയിൽ ഓരോ ഒഴിവ് വീതമാണ്. രണ്ടിനും എം.ടെക് ആണ് യോഗ്യത. പ്രോജക്ട് മാനേജ്‌മെന്റ് ജോലികൾ ചെയ്തവർക്ക് മുൻഗണന. ലിഫ്റ്റ് ഓപ്പറേറ്റർ, ഓഫീസ് ബോയ് ഓരേ ഒഴിവു വീതം. 10-ാം ക്ലാസ് യോഗ്യതയുണ്ടാകണം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് ഓഫീസ് ബോയ് തസ്തികയിൽ മുൻഗണന ഉണ്ടായിരിക്കും.

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (10 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (29 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (54 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (6 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (6 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (6 hours ago)

Malayali Vartha Recommends