കാനഡയിലും അമേരിക്കയിലും മികച്ച തൊഴിലവസരങ്ങൾ. ഓൺലൈനായി കമ്പനി വെബ്സൈറ്റിൽ അപേക്ഷിക്കാം

ഈ ആഴ്ചയിലെ തൊഴിലവസരങ്ങളിൽ ഏറ്റവും പ്രധാനമായത് കാനഡയിലും അമേരിക്കയിലും ഉള്ള തൊഴിലവസരങ്ങൾ ആണ് . കാനഡയിൽ എ.സി.എൽ, ഇംപീരിയൽ ഓയിൽ എന്നീ പ്രമുഖ സ്ഥാപനങ്ങളിലും അമേരിക്കൻ എക്സ്പ്രസിലുമാണ് ഒഴിവുകൾ ഉള്ളത്. കമ്പനി വെബ്സൈറ്റിൽ അപേക്ഷിക്കാം
കാനഡ എ.സി.എൽ
കാനഡയിലെ എ സിഎൽ ഷിപ്പിംഗ് കമ്പനിയിൽ ധാരാളം തൊഴിലവസരങ്ങൾ. പ്ലസ് ടു ആണ് മിനിമം വിദ്യാഭ്യാസ യോഗ്യത
കൺസൾട്ടന്റ്, കസ്റ്റമർ സക്സസ് മാനേജർ, സീനിയർ മാനേജർ, സീനിയർ കോപ്പി റൈറ്റർ, എക്സ്പീരിയൻസ്ഡ് റെയിൽ ഡെവലപ്പർ, സോഫ്റ്റ്വെയർ എൻജിനീയർ, അക്കൗണ്ട് ഡെവലപ്മെന്റ് മാനേജർ, പ്രി സെയിൽ കൺസൾട്ടന്റ്, സട്രാറ്റജിക് അക്കൗണ്ട്സ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ .
താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ അയക്കാം. അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും കമ്പനി വെബ്സൈറ്റായ
www.acl.com കാണുക .
ഇംപീരിയൽ ഓയിൽ
കാനഡ ഇംപീരിയൽ ഓയിൽ (പെട്രോളിയം റിഫൈനിംഗ്കമ്പനി)യിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലബോറട്ടറി ടെക്നോളജിസ്റ്റ് സ്റ്റുഡന്റ്, ഐടി കരിയർ, എച്ച് ആർ അഡ്വൈസർ, റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് അസിസ്റ്റന്റ്, ഡിജിറ്റൽ ഇന്നൊവേഷൻ അസിസ്റ്റന്റ്, ലോജിസ്റ്റിക്സ് അസിസ്റ്റന്റ്, റെസ്പോൺസ് അഡ്വൈസർ, ഒക്കുപ്പേഷണൽ ഹെൽത്ത് നഴ്സ്, ലീഗൽ അസിസ്റ്രന്റ്, അക്കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്.
ഓൺലൈനായി അപേക്ഷ അയക്കുന്നതിനും മാറ്റ് വിശദ വിവരങ്ങൾക്കും കമ്പനി വെബ്സൈറ്റായ imperialoil.ca നോക്കുക
അമേരിക്കൻ എക്സ്പ്രസ്
യു.എസിലെ അമേരിക്കൻ എക്സ്പ്രസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ എൻജിനിയർ, മാനേജർ- പ്രോഡക്ട് ഡെവലപ്മെന്റ്, ഡയറക്ടർ - കൊമേഴ്സ് പ്രോഡക്ട് ഡെവലപ്മെന്റ്, അസോസിയേറ്റ് പ്രോഡക്ട് മാനേജർ, മാനേജർ / സീനിയർ മാനേജർ, ഫിനാൻസ് മാനേജർ, ക്വാളിറ്റി എൻജിനിയർ, എൻജിനിയർ, അഡ്മിൻ അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ് www.americanexpress.com . ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ കമ്പനി വെബ്സൈറ്റിലുണ്ട്.
https://www.facebook.com/Malayalivartha



























