Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നാഷണല്‍ ഡിഫെന്‍സ് അക്കാഡമി ആന്‍ഡ് നേവല്‍ അക്കാഡമി (എന്‍എ) എക്സാമിനേഷന്‍ 2019ന് യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം

24 JANUARY 2019 06:01 PM IST
മലയാളി വാര്‍ത്ത
നാഷണല്‍ ഡിഫെന്‍സ് അക്കാഡമി ആന്‍ഡ് നേവല്‍ അക്കാഡമി (എന്‍എ) എക്സാമിനേഷന്‍ 2019ന് യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പു നടക്കുക. തിരുവനന്തപുരം, കൊച്ചി എന്നിവയാണു കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. സംസ്ഥാനത്തിനു പുറത്ത് ബാംഗളൂരും ചെന്നൈയിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.    അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് മാത്രമാണ് പ്രവേശനം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.   എന്‍ഡിഎ പ്രവേശനം ലഭിക്കുന്നവര്‍ക്ക് നാലുവര്‍ഷത്തെ എന്‍ജിനിയറിംഗ് പഠനം അക്കാഡമിയുടെ സ്ഥാപനങ്ങളില്‍നിന്നു ലഭിക്കും.   ആകെ  392  ഒഴിവുകള്‍ ആണ് ഉള്ളത് . ആര്‍മി 208, നേവി- 42, എയര്‍ഫോഴ്സ് - 92, നേവല്‍ അക്കാഡമി എക്സിക്യൂട്ടീവ് ബ്രാഞ്ച്-50 (10+2 കേഡറ്റ് എന്‍ട്രി സ്കീം) എന്നിങ്ങനെയാണ് ഒഴിവുകള്‍.   പ്രായം: അപേക്ഷകര്‍ 2000 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.   വിദ്യാഭ്യാസ യോഗ്യത   ആര്‍മിയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ  പ്ലസ്ടു പാസ് ആയിരിക്കണം . എയര്‍ഫോഴ്സ്, നേവി, നേവല്‍ അക്കാഡമി എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടുവിനു  ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ചിരിക്കണം . പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. നേരത്തെ ഐഎന്‍എസ്ബി/പിഎബിടി പരീക്ഷകളില്‍ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല.   ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157.5 സെ.മീ. (വ്യോമസേനയിലേക്ക് 162.5 സെ.മീ.), ലക്ഷദ്വീപുകാര്‍ക്ക് രണ്ടു സെ.മീ. ഇളവുണ്ട്. തൂക്കവും ഉയരവും ആനുപാതികം.   നെഞ്ചളവ്: വികസിപ്പിച്ചാല്‍ 81 സെന്‍റീമീറ്ററില്‍ കുറയരുത് (കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം). സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരെ എയര്‍ഫോഴ്സിലേക്കു പരിഗണിക്കില്ല. ദൂരക്കാഴ്ച: 6/6, 6/9. ശരീരിക യോഗ്യതകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. വെബ്സൈറ്റ് www.upsconline.nic.in   മാത്തമാറ്റിക്സ് (കോഡ്1, രണ്ടര മണിക്കൂര്‍, 300 മാര്‍ക്ക്), ജനറല്‍ എബിലിറ്റി ടെസ്റ്റ്(കോഡ്2, രണ്ടര മണിക്കൂര്‍, 600 മാര്‍ക്ക്) എന്നിവ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയുണ്ടാകും. അപേക്ഷാഫീസ്: 100 രൂപ. ഏതെങ്കിലും എസ്ബിഐ ശാഖയില്‍ നേരിട്ടോ എസ്ബിഐ/എസ്ബിടിയുടെ നെറ്റ് ബാങ്കിംഗ് മുഖേനയോ ഫീസടയ്ക്കാവുന്നതാണ്. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് ഫീസില്ല.   www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമസമർപ്പിക്കാം  പാര്‍ട്ട് 1, പാര്‍ട്ട് 2 എന്നിങ്ങനെ രണ്ടു ഘട്ടമായി അപേക്ഷ പൂരിപ്പിക്കണം. ഉദ്യോഗാര്‍ഥി തന്‍റെ ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്തു സൂക്ഷിച്ചശേഷം മാത്രം അപേക്ഷ പൂരിപ്പിക്കുക. അപേക്ഷകര്‍ക്ക് ഇമെയില്‍ ഐഡി നിര്‍ബന്ധമാണ്.   വിശദവിവരങ്ങള്‍ക്ക് www.upsc.gov.in സന്ദര്‍ശിക്കുക.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (13 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (25 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (38 minutes ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (47 minutes ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (54 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (59 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (1 hour ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (5 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (5 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (6 hours ago)

Malayali Vartha Recommends