കരസേനയിലേക്കും സിഐഎസ്‌എഫ് ഹെഡ്കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കും ഉള്ള ഒഴിവുകളാണ് തൊഴിൽ ജാലകത്തിലൂടെ ഉദ്യോഗാർത്ഥികൾക്കായി പങ്കുവെക്കുന്നത് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (സിഐഎസ്‌എഫ്) ഹെഡ്കോണ്‍സ്റ്റബിള്‍ 429 ഒഴിവുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. പുരുഷന്മാര്‍ക്ക് 328, സ്ത്രീകള്‍ 37, ഡിപാര്‍ട്മെന്റല്‍ കാന്‍ഡിഡേറ്റ് (സിഐഎസ്‌എഫ്) 64 എന്നിങ്ങനെയാണ് ഒഴിവ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 21ന് തുടങ്ങും. യോഗ്യത: പ്ലസ്ടു. പ്രായം 18-25. 2019 ഫെബ്രുവരി 20 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. ഉയരം പുരുഷന്മാര്‍ക്ക് 165 സെ.മീ, നെഞ്ചളവ് 77 സെ.മീ, അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. സ്ത്രീകള്‍ ഉയരം 155 സെ.മീ. പ്രായത്തിനും ഉയരത്തിനുമനുസരിച്ച് തൂക്കം വേണം.https://cisfrectt.in വഴി ഓണ്‍ലൈനായി അതത് സംസ്ഥാനങ്ങളിലെ റീജണല്‍ സെന്ററുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടകം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സൗത്ത്സോണിന്റെ ആസ്ഥാനം ചെന്നൈയാണ്. ഡിഐജി സിഐഎസ്‌എഫ് സൗത്ത്സോണ്‍ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും അനുബന്ധരേഖകളും അപ്ലോഡ്ചെയ്യണം. വൈദ്യപരിശോധന, കായിക പരിശോധന, കംപ്യൂട്ടറധിഷ്ഠിത എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്, ആവശ്യമാണെങ്കില്‍ സ്കില്‍ ടെസ്റ്റും(ടൈപ്പ് റൈറ്റിങ്) നടത്തും.
അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20 വൈകിട്ട് അഞ്ച്2 എന്‍സിസിക്കാര്‍ക്ക് ആണ് കരസേനയില്‍ അവസരം ഉള്ളത് എന്‍സിസിക്കാര്‍ക്ക് കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ ഉള്ള അവസരം ഉണ്ട് . 2019 ഒക്ടോബറില്‍ ആരംഭിക്കുന്ന 46-ാമത് എന്‍സിസി സ്‌പെഷല്‍ എന്‍ട്രി (നോണ്‍ ടെക്‌നിക്കല്‍) സ്‌കീം പ്രവേശനത്തിന് അവിവാഹിതരായവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. പുരുഷന്‍മാര്‍ക്ക് 50 ഒഴിവും സ്‌ത്രീകള്‍ക്കു അഞ്ച് ഒഴിവുമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ 49 ആഴ്‌ച പരിശീലനമുണ്ടാകും. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഫ്‌റ്റനന്റ് പദവി ലഭിക്കും.അവസാന തീയതി : ഫെബ്രുവരി 7