ദേവസ്വം ബോര്‍ഡില്‍ ക്ലാര്‍ക്ക് / കാഷ്യർ തസ്തികയിലെ ഒഴിവുകളിലേക്ക് ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷനു ശേഷം അപേക്ഷിക്കണം . ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത് . 2018 മെയ് മാസത്തിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ആകെ ഏഴു ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . അംഗീകൃത സര്വകലാശാലാബിരുദമാണ് അപേക്ഷിക്കാനുള്ള അടിസഥാന യോഗ്യത. ഡിഗ്രിക്ക് സയൻസ് വിഷയമെടുത്തവർക്ക് 50 ശതമാനത്തിൽ കുറയാത്ത മാർക്ക്ഉണ്ടായിരിക്കണം. സയൻസ് ഒഴികെയുള്ള വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് 45 ശതമാനം മാർക്ക് മതി. ശമ്പള നിരക്ക് - 13210 -22360 ആയിരിക്കും . അപേക്ഷാ ഫീസ്750 രൂപ. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 500 രൂപ. പ്രായപരിധി 18 നും 36 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ 1982 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റു പിന്നാക്ക സമുദായക്കാര്‍ക്കും നിയമാനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് . 100 മാർക്കിന്റെ 100 ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങൾ അടങ്ങിയ ചോദ്യപേപ്പർ 1 മണിക്കൂർ 15 മിനിറ്റിന്റെതായിരിക്കും പരീക്ഷയുടെ സിലബസ് Part -I - General Knowledge, Current Affairs, Renaissance in Kerala and questions on computer awarenessPart-II -General EnglishPart-III -Regional Language. Malayalam/Tamil/KannadaPart-IV -Quantitative Aptitude,Clerical ability, Mental ability, Test of Reasoning and simple arithmaticPart-V Temple affairs, Hindu culture & customs ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഒറ്റ തവണ രജിസ്ടേഷൻ വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയ്യതി 28 . 01 . 2019 റിക്രൂട്മെന്റ് നമ്പർ 13 /2018 വെബ്‌സൈറ്റ്: www.kdrb.kerala.gov.in2018 മെയ് മാസത്തിൽ നൽകിയ വിജ്ഞാപനപ്രകാരം ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ യോഗ്യത കൂടി നിഷ്ക്കർഷിച്ചിരുന്നു. എന്നാൽ അപേക്ഷകൾ കിട്ടിയപ്പോൾ അവയിൽ ഡി സി എ യോഗ്യതക്ക് പകരം കംപ്യുട്ടർ അധിഷ്ഠി ബിരുദമുള്ളവരുടെ ധാരാളം അപേക്ഷകൾ കണ്ട സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും ഡി സി എ യോഗ്യത ഒഴിവാക്കിവിജ്ഞാപനം പുതുക്കിയത് . അതിനാൽ 2018 മെയ് വിജ്ഞാപനത്തെത്തുടർന്ന് സ്വീകാര്യമായ അപേക്ഷ അയച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.kdrb.kerala.gov.in ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയശേഷം ഓൺലൈനായി അയക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ . ഉദ്യോഗാർത്ഥികൾക്ക് യുസർ ഐ ഡി യും പാസ് വേർഡും നൽകി ലോഗിൻ ചെയ്യാവുന്നതാണ്.അപ് ലോഡ് ചെയ്യുന്ന ഫോട്ടോ 3 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം. ഇപ്പോൾപുറപ്പെടുവിക്കുന്ന റാങ്ക് ലിസ്റ്റ് കാലാവധി കുറഞ്ഞത് ഒരു വർഷവും കൂടിയത് 3 വർഷവും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.kdrb.kerala.gov