ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തമിഴ്നാട്, പുതുച്ചേരി, കര്‍ണാടകം, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് അപ്രന്റിസ് നിയമന വിവരങ്ങളും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ എസ്ടിഎ, ജെടിഎ ഒഴിവുകളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ 1 സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സീനിയര്‍ ടെക്നിക്കല്‍ അസോസിയറ്റ്, ജുനിയര്‍ ടെക്നിക്കല്‍ അസോസിയറ്റ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തിലാണ് . എസ്ടിഎ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനിയറിങില്‍ ബിരുദവും ജെടിഎ യിലേക്ക് വേണ്ട യോഗ്യത 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനിയറിങില്‍ ഡിപ്ലോമയുമാണ് . സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ എസ്ടിഎ തസ്തികയിൽ 05 ഒഴിവുകളും , ജെടിഎ 02 ഒഴിവുകളുമുണ്ട്. .അപേക്ഷിക്കാനുള്ള യോഗ്യത എസ്ടിഎ: ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി / കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങില്‍ എന്‍ജിനിയറിങ് എന്നിവയിൽ ബിരുദം അല്ലെങ്കില്‍ ഇതേ വിഷയത്തില്‍ എംഎസ്സി. സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജെടിഎ യോഗ്യത . അല്ലെങ്കിൽ ഇലക്‌ട്രിക്കല്‍ / ഇലക്‌ട്രോണിക്സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി / കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങില്‍ എന്‍ജിനിയറിങ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം. പ്രായം എസ്ടിഎ ക്കു അപേക്ഷിക്കുന്നവർക്ക് 20-33, ജെടിഎ അപേക്ഷിക്കുന്നതിനു 18-33. പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ഓൺലൈനായി അയക്കണം . www.cnbnc.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി ഒന്ന്. വിശദവിവരം website ല്‍.2 ഐഒസിഎല്ലില്‍ 420 അപ്രന്റിസ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തമിഴ്നാട്, പുതുച്ചേരി, കര്‍ണാടകം, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് അപ്രന്റിസ് നിയമനം നടത്തും. ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യന്‍ അപ്രന്റിസ് വിഭാഗങ്ങളിലാണ് ഒഴിവ്. ട്രേഡ് അപ്രന്റിസ് തമിഴ്നാട് ആന്‍ഡ് പുതുച്ചേരി 51, കര്‍ണാടകം 23, കേരളം 16, തെലങ്കാന 14, ആന്ധ്രപ്രദേശ് 16 എന്നിങ്ങനെയും ടെക്നീഷ്യന്‍ അപ്രന്റിസ് തമിഴ്നാട് ആന്‍ഡ് പുതുച്ചേരി 64, കര്‍ണാടകം 29, കേരളം 20, തെലങ്കാന 17, ആന്ധ്രപ്രദേശ് 20 എന്നിങ്ങനെയും അക്കൗണ്ടന്റ് വിഭാഗത്തില്‍ ട്രേഡ് അപ്രന്റിസ് തമിഴ്നാട് ആന്‍ഡ് പുതുച്ചേരി 64, കര്‍ണാടകം 29, കേരളം 20, തെലങ്കാന 17, ആന്ധ്രപ്രദേശ് 20 എന്നിങ്ങനെയാണ് ഒഴിവ്. കേരളത്തില്‍ ആകെ 56 ഒഴിവുണ്ട്. ട്രേഡ് അപ്രന്റിസിന് മെട്രിക്കുലേഷനും ദ്വിവത്സര ഐടിഐയുമാണ് യോഗ്യത. ടെക്നീഷ്യന്‍ അപ്രന്റിസ് 50 ശതമാനം മാര്‍ക്കോടെ ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ, ട്രേഡ് അപ്രന്റിസ് അക്കൗണ്ടന്റ് 50 ശതമാനം മാര്‍ക്കോടെ ബിരുദം. പ്രായം 18-24. 2018 ഡിസംബര്‍ 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.ഒരുവര്‍ഷത്തേക്കാണ് പരിശീലനം.എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ചെന്നൈ, ഹൈദരാബാദ്, വിജയവാഡ, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. മാര്‍ച്ചിലായിരിക്കും പരീക്ഷ. https://www.iocl.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 10. യോഗ്യത, പ്രായം, അപേക്ഷിക്കുന്നത് സംബന്ധിച്ച് വിശദവിവരം website ല്‍.