സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഫെബ്രുവരി ഒന്നുമുതൽ പ്രാബാല്യത്തിൽ വരും

ചരിത്രത്തിലാദ്യമായി രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിൽ വരുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഫെബ്രുവരി ഒന്നുമുതൽ പ്രാബാല്യത്തിൽ വരും. കേന്ദ്ര സർക്കാറിന് കീഴിലെ മുഴുവൻ തസ്തികകളിലും സർവിസിലും നേരിട്ടുള്ള നിയമനങ്ങളിൽ മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആനുകൂല്യം ലഭിക്കും
നടപടിക്രമങ്ങളുടെ വിശദ നിർദേശങ്ങൾ മന്ത്രാലയം പ്രത്യേക ഉത്തരവായി ഇറക്കും. ജനുവരി ഒമ്പതിനാണ് പൊതുവിഭാഗത്തിലെ തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുന്ന ബിൽ ലോക്സഭ പാസാക്കിയത്.
എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം...എട്ടു ലക്ഷത്തിലധികം വാർഷിക വരുമാനമുള്ളവർ സംവരണ ആനുകൂല്യത്തിന് അർഹരാകില്ല. കൂടാതെ, അഞ്ച് ഏക്കറിലധികം കൃഷിഭൂമി, 1000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള ഫ്ലാറ്റ്, പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തിയ മുനിസിപ്പാലിറ്റികളിൽ 100 സ്ക്വയർ യാഡിലധികം താമസസ്ഥലം, പട്ടികയിൽ ഉൾപ്പെടുത്താത്ത മുനിസിപ്പാലിറ്റികളിൽ 600 ചതുരശ്രയടി താമസസ്ഥലം എന്നിവ കൈവശമുള്ളവർക്കും സംവരണത്തിന് അർഹതയുണ്ടാകില്ല
സര്‍ക്കാര്‍ ഉദ്യോഗങ്ങള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനിയ മുതൽ സംവരണം ഉണ്ടാകും . ആകെ സംവരണം 50 ശതമാനത്തില്‍നിന്ന് 60 ശതമാനം ആക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്. ഭരണഘടനയുടെ 15, 16 വകുപ്പുകളിലാണ് ഭേദഗതി വരുത്തിയത് .ഇതോടെ ജനറല്‍ കാറ്റഗറിയില്‍ വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂലയം വേണമെന്ന ദീർഘകാലത്തെ ആവശ്യമാണ് പരിഗണിക്കപ്പെട്ടത്
മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് സി.പി.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതുപോലെ അര നൂറ്റാണ്ടായി എന്‍.എസ്.എസ് ആവശ്യപ്പെടുന്ന കാര്യമാണ് സാമ്പത്തിക സംവരണമെന്നു എൻ എസ് എസ ജനറ സെക്രട്ടറി സുകുമാരൻ നായരും പറഞ്ഞു.
എന്നാൽ , ഉദ്യോഗതലത്തില്‍ മുന്നോക്കകാര്‍ക്ക് സംവരണം വേണ്ടതില്ലെന്നാണ് മുസ്ലീം സംഘടനകളടക്കമുള്ള ന്യൂനപക്ഷ സംഘടനകളുടേയെല്ലാം പൊതു നിലപാട്. മുന്നോക്കകാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നിലവിലുണ്ടെന്ന് ഇവര്‍ ചൂണ്ടികാണിക്കുന്നു. സാമ്പത്തിക പിന്നാക്ക അവസ്ഥയ്ക്ക് സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ നല്‍കേണ്ടതെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണത്തിന് അര്‍ഹത. അതിനെ സാമ്പത്തികമായി കൂട്ടികുഴക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടും ന്യൂനപക്ഷ സംഘടനകള്‍ മുന്നോട്ട് വെയ്ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ വരും നാളുകളില്‍ യോജിച്ച പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ന്യൂനപക്ഷ സംഘടനകള്‍
സംസ്ഥാന തസ്തികകളിൽ മുന്നാക്ക സംവരണം പ്രാബല്യത്തിൽ വരുമോ എന്ന കാര്യത്തിൽ ഇത്തരം അനിശ്ചിതാവസ്ഥ നില നിൽക്കുന്നുണ്ടെങ്കിലും കേന്ദ്ര തസ്തികകളിൽ സംവരണം ഫെബ്രുവരി ഒന്ന് മുതൽ നിലവിൽ വരും. അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഇത് തീർച്ചയായും ഗുണം ചെയ്യും
https://www.facebook.com/Malayalivartha



























